കിംഗ് മേക്കറാകുമോ ജെഡിയു? മണിപ്പൂരിൽ തനിച്ച് മത്സരിച്ച് ശക്തി തെളിയിക്കാൻ നേതൃത്വം
ദില്ലി; ബിഹാറിൽ ബി ജെ പിയുടെ സഖ്യകക്ഷിയായ ജെ ഡി യു മണിപ്പൂരിൽ ഇക്കുറി തനിച്ചാണ് പോരാട്ടത്തിനിറങ്ങുന്നത്. സീറ്റ് വിഭജന ചർച്ചകൾ കല്ലുകടിയായതോടെയാണ് സഖ്യം വേണ്ടെന്ന് വെച്ച് പാർട്ടി തനിച്ച് മത്സരിച്ചത്. ചെറു പാർട്ടികൾ നിർണായകമാകുന്ന സംസ്ഥാനത്ത് 'കിംഗ് മേക്കറാകുകയാണ്' ജെഡിയു ലക്ഷ്യം വെയ്ക്കുന്നത്.

ആകെയുള്ള 60 സീറ്റിൽ 38 ഇടത്താണ് ജെ ഡി യു മത്സരിക്കുന്നത്. തുടക്കത്തിൽ 20 സീറ്റുകളിൽ മത്സരിക്കാനായിരുന്നു ഞങ്ങളുടെ തിരുമാനം. എന്നാൽ മികച്ച ശക്തരായ നിരവധി സ്ഥാനാർത്ഥികളെ കണ്ടെത്താൻ സാധിച്ചു. മുൻ പോലീസ് ഉദ്യോഗസ്ഥ തനോജാം ബ്രിന്ദ ഉൾപ്പെടെയുള്ളവർ ജെ ഡി യുവിന്റെ ആത്മവിശ്വാസം ഉയർത്തി, പാർട്ടി ജനറൽ സെക്രട്ടറി അഫീഖ് അഹമ്മദ് ഖാൻ പറഞ്ഞു. ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നും എത്തിയ സിറ്റിംഗ് എം എൽ എമാർ ഉൾപ്പെടെയുള്ളവർക്ക് ജെ ഡി യു സീറ്റ് നൽകിയിട്ടുണ്ട്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൾ ജെ ഡി യു നിരവധി സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. 2000 ത്തിൽ സംസ്ഥാനത്ത് ഒരു സീറ്റിൽ വിജയിക്കാൻ ജെ ഡി യുവിന് സാധിച്ചിരുന്നു. 2018 ൽ അരുണാചൽ പ്രദേശിൽ 15 സീറ്റുകൾ നേടാൻ ജെ ഡി യുവിന് സാധിച്ചിരുന്നു. നാഗാലാൻഡിലും 2018 ൽ ഒരു സീറ്റ് നേടി. ആറോളം സീറ്റിൽ രണ്ടാമതെത്തി. ഇറ്റാനഗർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 20ൽ 9 സീറ്റും നേടി.
അഫ്സ്പ പിൻവലിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ തുടക്കം മുതൽ ജെ ഡി യു ഉയർത്തുന്ന ആവശ്യമാണ്. ഇത്തവണ തിരഞ്ഞെടുപ്പിൽ വിഷയം വലിയ സ്വാധീനം ചെലുത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. സംസ്ഥാനത്തെ നിലവിലെ സർക്കാർ വ്യാപകമായ അഴിമതിയാണ് നടത്തുന്നതെന്നും ജെഡിയു നേതൃത്വം കുറ്റപ്പെടുത്തി.
Recommended Video
2017 ൽ 60 അംഗ നിയമസഭയിൽ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും പ്രാദേശി കക്ഷികളുടെ പിന്തുണയോടെ ബി ജെ പി സംസ്ഥാന ഭരണം പിടിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ തവണ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച പ്രധാന പാർട്ടികളായ എൻ പി പിയും എൻ പി എഫും ഇത്തവണ തനിച്ചാണ് നിയമസഭ തിരഞ്ഞെടുപ്പിന് നേരിടുന്നത്. ചെറുപാർട്ടികൾ ബി ജെ പിയുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications