അഭിഭാഷകയെ ക്രൂരമായി പീഡിപ്പിച്ചു.... ഭീഷണി!! ബിജെപി നേതാവും സീനിയറും ചേര്‍ന്ന്!! മൂന്നു വര്‍ഷം....
ഉത്തര്‍പ്രദേശില്‍ അഭിഭാഷകയെ ക്രൂരമായി പീഡിപ്പിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ കൂട്ടമാനപ്പെടുത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെങ്കാര്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുകയാണ്. എന്നാല്‍ ബിജെപി നേതാക്കളുടെ പീഡന കഥകള്‍ ഇതോടെ അവസാനിക്കുമെന്ന് തോന്നുന്നില്ല. യുപിയില്‍ വീണ്ടും യുവതി ക്രൂരമായി പീഡനത്തിനിരയായിരിക്കുകയാണ്. അതും അഭിഭാഷകയാണ് പീഡിപ്പിക്കപ്പെട്ടത്. ബിജെപി നേതാവും സീനിയറും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തിരിക്കുന്നത്.
യോഗിയുടെ ഭരണത്തില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും വര്‍ധിക്കുന്നു എന്ന് നേരത്തെ ഉയര്‍ന്ന ആരോപണമാണ്. എന്നാല്‍ ഇതൊന്നും അദ്ദേഹം കാര്യമാക്കിയിട്ടില്ല എന്നാണ് മനസിലാവുന്നത്. അതേസമയം ഭരണപക്ഷ പാര്‍ട്ടിയുടെ നേതാവ് തന്നെ ഇത്തരമൊരു സംഭവത്തില്‍ ഉള്‍പ്പെട്ടത് പാര്‍ട്ടിക്കും യോഗിക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഉന്നാവോ കൂട്ടബലാത്സംഗം
ബിജെപി എംഎല്‍എ കുല്‍ദീപ് സെങ്കാറും സഹോദരന് അതുല്‍ സിംഗ് സെങ്കാറും ചേര്‍ന്ന് ഉന്നാവോയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. സംഭവം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം വിവാദം കത്തിയതോടെയാണ് സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ പോലും തയ്യാറായത്. പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന സമയത്ത് പെണ്‍കുട്ടിയും കുടുംബവും യോഗിയുടെ വസതിക്ക് മുന്നില്‍ വച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തു.

മൂന്നുവര്‍ഷം.....
ലഖ്നൗവില്‍ നിന്നുള്ള അഭിഭാഷകയാണ് ഇപ്പോള്‍ തനിക്ക് നേരിട്ട ക്രൂര പീഡനങ്ങളുടെ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ലഖ്നൗവിലെ പ്രമുഖ അഭിഭാഷകന് കീഴില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. എന്നാല്‍ തന്റെ സീനിയര്‍ മോശപ്പെട്ടയാളാണ് ഇവര്‍ പറയുന്നു. ഇയാളും ബിജെപി നേതാവായ സതീഷ് ശര്‍മയും ചേര്‍ന്നാണ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തത്. മൂന്നുവര്‍ഷത്തോളം തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് അഭിഭാഷക ആരോപിച്ചിരിക്കുന്നത്. തനിക്ക് ഒന്ന് എതിര്‍ക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഈ മൂന്നുവര്‍ഷവും നേരിട്ടതെന്ന് യുവതി പറയുന്നു.

ഭീഷണിപ്പെടുത്തുന്നു.....
സതീഷ് ശര്‍മ തന്നെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് യുവതി പറയുന്നു. തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെയും അതോടൊപ്പം നഗ്ന ദൃശ്യങ്ങളും ഇയാള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് യുവതി പറയുന്നു. ഇത് പുറത്തുവിടുമെന്ന് പറഞ്ഞാണ് ഇയാള്‍ ഇത്രയും കാലം തന്നെ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നത്. എന്ത് ചെയ്യണമെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. കാരണം സതീഷ് ശര്‍മ അത്രയ്ക്ക് അറിയപ്പെടുന്ന നേതാവാണ്. താന്‍ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ എന്ന് പോലും ഭയന്നിരുന്നുവെന്ന് യുവതി പറയുന്നു. സഹിക്കാനാവാതെ വന്നപ്പോഴാണ് എല്ലാം പുറത്ത് പറയാന്‍ തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

തല മുണ്ഡനം ചെയ്തു....
സതീഷ് ശര്‍മയ്ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ യുവതി സ്വന്തം തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു. തന്റെ മുടിയുടെ ഒരു ഭാഗം സതീഷ് ശര്‍മ നേരത്തെ തന്നെ മുറിച്ച് കളഞ്ഞെന്നും ബാക്കി ഭാഗം പ്രതിഷേധ സൂചകമായിട്ടാണ് മുറിച്ച് കളഞ്ഞതെന്നും യുവതി പറയുന്നു. അതേസമയം താനും തന്റെ കുടുംബവും കടുത്ത ഭയത്തിലാണെന്ന് യുവതി പറയുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് ബിജെപി നേതാവ്. തന്റെ കുടുംബത്തെ കൊന്നുകളയുമെന്ന് വരെ ഭീഷണിപ്പെടുത്തുന്നുണ്ട്. പരാതി പിന്‍വലിക്കാന്‍ വരെ സമ്മര്‍ദമുണ്ടെന്നും യുവതി പറയുന്നു.

ദളിതായത് കൊണ്ട്.....
ബിജെപി നേതാവിനെതിരെ പരാതിയുമായി ചെന്നപ്പോള്‍ മുതല്‍ തനിക്ക് കടുത്ത അവഗണനയാണ് നേരിട്ടതെന്ന് യുവതി പറയുന്നു. ഇത് താന്‍ ദളിതായത് കൊണ്ടാണ്. അതേസമയം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോള്‍ അത് അവഗണിക്കാനാണ് പോലീസുകാര്‍ ശ്രമിച്ചത്. അവര്‍ക്ക് കേസെടുക്കാന്‍ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. ഏറെ നിര്‍ബന്ധിച്ചതിന് ശേഷമാണ് കേസെടുക്കാന്‍ അവര്‍ തയ്യാറായത്. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും എടുക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്ന് യുവതി പറയുന്നു. തന്റെ പരാതി സര്‍ക്കാരിനെയും ബിജെപിയെയും ഉപയോഗിച്ച് ഇ്ല്ലാതാക്കാനാണ് സതീഷ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും യുവതി ആരോപിച്ചു.

ആത്മഹത്യ ചെയ്യും
നടപടിയെടുക്കാത്ത സാഹചര്യത്തില്‍ തനിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുക എന്ന വഴി മാത്രമാണുള്ളത്. പരാതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ താന്‍ കൊല്ലപ്പെടാന്‍ വരെ സാധ്യതയുണ്ട്. അതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്ന് യുതി പറയുന്നു. അതേസമയം അവദ് ബാര്‍ അസോസിയേഷനില്‍ മുതിര്‍ന്ന അഭിഭാഷകനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അവരും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഗാസിപൂര്‍ പോലീസ് സ്റ്റേഷനില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് തന്നെ ഒഴിവാക്കാനാണ് ശ്രമിച്ചത്. പണം തന്ന് കേസ് ഒതുക്കി തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications