ഉറങ്ങിക്കിടക്കുന്നവരുടെ മുടി മുറിച്ചു!!മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ തല്ലിക്കൊന്നു!!

Subscribe to Oneindia Malayalam

ആഗ്ര: ഉറങ്ങിക്കിടക്കുന്നവരുടെ മുടി മുറിക്കുന്ന ദുര്‍ മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ തല്ലിക്കൊന്നു. സവര്‍ണ വിഭാഗത്തിലെ ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചാണ് വൃദ്ധയെ കൊലപ്പെടുത്തിയത്.
ആഗ്രയിലെ ഗ്രാമപ്രദേശങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മുടി എഴുന്നേല്‍ക്കുമ്പോള്‍ മുറിച്ചു മാറ്റപ്പെട്ട രീതിയില്‍ കാണപ്പെടുന്നെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാന്‍ ദേവി (60) ആണ് കൊല്ലപ്പെട്ടത്. ബംഗേല്‍ സമുദായത്തില്‍ പെട്ടവരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ അത്യധികം ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്. സംഭവത്തിനു പിന്നില്‍ വൃദ്ധയാണെന്നാരോപിച്ചാണ് ജനക്കൂട്ടം ഇവരെ തല്ലിക്കൊന്നത്. ഇവര്‍ ദുര്‍മന്ത്രവാദിനി ആണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടു കൂടിയായിരുന്നു സംഭവം.ആഗ്രക്കു പുറമേ ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും മുടി മുറിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

 beating-03

എന്നാല്‍ വൃദ്ധ വഴി തെറ്റി സവര്‍ണ വിഭാഗം താമസിക്കുന്ന പ്രദേശത്ത് എത്തിയതാണെന്നും അത് കാലില്‍ വീണു പറഞ്ഞിട്ടും ജനക്കൂട്ടം മാന്‍ ദേവിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും മരുമകള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Woman Branded Witch, Killed In UP Amid 'Braid Cutting' Scare
Please Wait while comments are loading...