രാജസ്ഥാനില്‍ എംഎല്‍എ വനിത ജനപ്രതിനിധിയെ അപമാനിച്ചു, പരിപാടിക്കെത്തിയ വനിത സര്‍പഞ്ചിനെ നിലത്തിരുത്തി
ജോധ്പൂര്‍: രാജസ്ഥാനില്‍ സര്‍പഞ്ചിനെ നിലത്തിരുത്തി മാപ്പു പറയിച്ചതില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പ്രതിഷേധവുമായി രാജസ്ഥാന്‍ സര്‍പഞ്ച് സംഘം. കോണ്‍ഗ്രസ് എംഎല്‍എ ഗ്രാമത്തലവനായ വനിത സര്‍പഞ്ചിനോട് ഒരു യോഗത്തില്‍ കസേരയില്‍ ഇരിക്കുന്നത് തടയുകയും നിലത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ദിവ്യ മാദേര്‍ന കേതാസര്‍ ഗ്രാമത്തിലെ ഗ്രാമമുഖ്യയോട് നിലത്തിരിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നതോടെയാണ് സര്‍പഞ്ച് സംഘം എംഎല്‍എയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
എസ്പി ബിഎസ്പി സഖ്യം ബിജെപിക്ക് വെല്ലുവിളി!! ബിജെപി വിരുദ്ധ വോട്ടുകള്‍ യുപിയില്‍ മൂന്നായി വിഭജിക്കും
വനിത ഗ്രാമമുഖ്യനോട് ദിവ്യ മാപ്പ് പറയണമെന്നും അതിന് തയ്യാറായില്ലെങ്കില്‍ എംഎല്‍എ പ്രതിഷേധം ഏറ്റു വാങ്ങാന്‍ തയ്യാറാകണമെന്നും സര്‍പഞ്ച് സംഘം പറയുന്നു. കേത്സര്‍ ഗ്രാമമുഖ്യയായ ചാന്ദു ദേവിക്കാണ് വനിത എംഎല്‍എയില്‍ നിന്ന് അപമാനം ഏറ്റ് വാങ്ങേണ്ടി വന്നത്. ഒരു സ്ത്രീയായിട്ട് പോലും അവര്‍ തനിക്ക് പരിഗണന തന്നില്ലെന്നും അവര്‍ പറയുന്നു. ഗ്രാമത്തില്‍ ചേര്‍ന്ന യോഗത്തിനിടെ ഗ്രാമീണര്‍ എംഎല്‍എയ്ക്ക് അടുത്തിരിക്കാന്‍ ചാന്ദു ദേവിയോട് ആവശ്യപ്പെട്ടിരുന്നു.
വേദിയില്‍ എംഎല്‍എയ്ക്ക് അടുത്തിരിക്കാന്‍ ചെന്നപ്പോഴാണ് എംഎല്‍എ നിലത്തിരിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപി സര്‍പഞ്ചായ ചാന്ദു ദേവിക്കെങ്ങനെയാണ് കോണ്‍ഗ്രസ് വിജയത്തിന് നന്ദി പറയാന്‍ ചേര്‍ന്ന യോഗത്തില്‍ വേദിയിലിരിക്കാന്‍ സാധിക്കുക എന്ന് എംഎല്‍എ പറയുന്നു. അതേസമയം അവര്‍ സര്‍പഞ്ചാണോ എന്നും തനിക്ക് അറിയില്ലെന്നും മുഖം പരമ്പരാഗതമായി മറച്ചിരിക്കയായിരുന്നു എന്നും എംഎല്‍എ പറയുന്നു. സാധാരണ ഗ്രാമീണ സ്ത്രീയാണെന്നാണ് കരുതിയതെന്നും അതിനാലാണ് അങ്ങനെ സംഭവിച്ചതെന്നുമാണ് എംഎല്‍എയുടെ വിശദീകരണം.
എന്നാല്‍ വീഡിയോയില്‍ ചാന്ദുവിനെ അഭിവാദ്യം ചെയ്തശേഷം നിലത്തിരിക്കാന്‍ ആവശ്യപ്പെടുന്നത് വ്യക്തമാണ്. ദിവ്യ മാദേര്‍ന ഗ്രാമത്തില്‍ എംഎല്‍എ ആയി വിജയിപ്പിച്ചതിന് നന്ദി പറയാനെത്തിയതായിരുന്നു.