ക്ഷേത്രത്തില്‍ സ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്തു... കാവല്‍ക്കാരന്‍ അറസ്റ്റില്‍, സംഭവം മധുരയില്‍

  • Posted By: Sooraj
Subscribe to Oneindia Malayalam

ആഗ്ര: മധുരയിലെ പ്രശസ്തമായ രാധാ റാണി ക്ഷേത്രത്തിലെത്തിയ ഭക്തയെ കൂട്ടബലാല്‍സംഗം ചെയ്തു. ക്ഷേത്രത്തിലെ കാവല്‍ക്കാരനും പാചകക്കാരനും ചേര്‍ന്നാണ് മധ്യവയസ്കയെ പീഡിപ്പിച്ചത്.

കാവല്‍ക്കാരനായ കനയ്യ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാചകക്കാരനായ രാജേന്ദര്‍ താക്കൂര്‍ സംഭവത്തിനു ശേഷം ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ദിലീപിനെതിരേ ഗൂഡാലോചന... അവരെ അറിയാം, എല്ലാം അയാള്‍ ലോകത്തെ അറിയിക്കും...

പീഡിപ്പിക്കപ്പെട്ടത്

പീഡിപ്പിക്കപ്പെട്ടത്

ഒഡീഷ സ്വദേശിനിയായ 45 കാരിയാണ് കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. കനയ്യ യാദവും രാജേന്ദര്‍ താക്കൂറും ചേര്‍ന്നു ഇവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവം സപ്തംബര്‍ 11ന്

സംഭവം സപ്തംബര്‍ 11ന്

സപ്തംബര്‍ 11ന് ക്ഷേത്രത്തിലെ ഹാളില്‍ കിടന്നുറങ്ങുമ്പോഴാണ് മധ്യവയസ്ക ആക്രമിക്കപ്പെട്ടത്. കനയ്യയും രാജേന്ദറും ചേര്‍ന്ന് സ്ത്രീയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം മറ്റൊരു സ്ഥലത്തേക്ക് വലിച്ച് കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യുകായിരുന്നു.

പോലീസ് അവഗണിച്ചു

പോലീസ് അവഗണിച്ചു

സംഭവത്തെക്കുറിച്ച് പരാതി നല്‍കാന്‍ താന്‍ ബര്‍സാനയിലെ പോലീസ് സ്‌റ്റേഷനില്‍ പോയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ആദ്യം തയ്യാറായില്ലെന്ന് സ്ത്രീ ആരോപിച്ചു. എന്നാല്‍ ഇവരുടെ ഭാഷ മനസ്സിലാവാത്തതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്നാണ് പോലീസിന്‍റെ വിശദീകരണം.

പിന്നീട് കേസെടുത്തു

പിന്നീട് കേസെടുത്തു

പിന്നീട് പരിഭാഷകന്റെ സഹായത്തോടെ സ്ത്രീ തനിക്കു നേരിട്ട പീഡനത്തെക്കുറിച്ചു പോലീസിനെ ധരിപ്പിച്ചു. തുടര്‍ന്നു കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരെ മെഡിക്കല്‍ പരിശോധനയ്ക്കും വിധേയയാക്കുകയായിരുന്നു.

സിസിടിവി ദൃശ്യം ലഭിച്ചു

സിസിടിവി ദൃശ്യം ലഭിച്ചു

ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഒളിവില്‍പ്പോയ രാജേന്ദറിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതിയുടെ പരാതി ആദ്യം ഗൗരവത്തില്‍ എടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും മധുര എസ്എസ്പി സ്വപ്‌നില്‍ മംഗെയ്ന്‍ പറഞ്ഞു.

കുറച്ചുകാലമായി ക്ഷേത്രത്തില്‍

കുറച്ചുകാലമായി ക്ഷേത്രത്തില്‍

പീഡനത്തിന് ഇരയായ സ്ത്രീ കുറച്ചു കാലമായി ക്ഷേത്രത്തിലാണ് കഴിയുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവരുടെ ഭര്‍ത്താവും കുട്ടിയും മരിച്ചു പോയതായാണ് പോലീസിനു ലഭിച്ച വിവരം.

പുറത്താക്കി

പുറത്താക്കി

സംഭവത്തില്‍ ഉള്‍പ്പെട്ട കനയ്യ യാദവിനെയും രാജേന്ദര്‍ താക്കൂറിനെയും പുറത്താക്കിയതായി ക്ഷേത്ര കമ്മിറ്റി അധികൃതര്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Woman gang raped in temple.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്