യൂബര്‍ 'ബലാത്സംഗ ടാക്‌സി'യോ...? യാത്രക്കാരിയെ ഡ്രൈവര്‍ ബലം പ്രയോഗിച്ച് ചുംബിച്ചു
ദില്ലി: യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത വാര്‍ത്ത സൃഷ്ടിച്ച കോളിളക്കം ഇനിയും അവസാനിച്ചിട്ടില്ല. അതിനിടെ മറ്റൊരു വിവാദം കൂടി.കാറില്‍ യാത്ര ചെയ്ത യുവതിയെ ഡ്രൈവര്‍ ബലം പ്രയോഗിച്ച് ചുംബിച്ചു എന്നാണ് പരാതി. ഫേസ്ബുക്കില്‍ യുവതിയുടെ സഹോദരനാണ് സംഭവം വിവരിച്ച് പോസ്റ്റ് ഇട്ടത്. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
ജൂണ്‍ 2 തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. യാത്ര കഴിഞ്ഞ് കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു യുവതിയോട് ഡ്രൈവര്‍ ഹസ്തദാനം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതുവരെ മാന്യമായി മാത്രം പെരുമാറിയ ഡ്രൈവര്‍ക്ക് കൈ കൊടുക്കാന്‍ യുവതിയും മടിച്ചില്ല. ഈ സാഹചര്യം മുതലാക്കി കൈയ്യില്‍ ബലം പ്രയോഗിച്ച് ചുംബിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു എന്നാണ് പറയുന്നത്.

സംഭവം യൂബര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യുവതിയുടെ സഹോദരന്‍ കുറ്റപ്പെടുത്തി. ദില്ലിയില്‍ നിന്ന് ഗുഡ്ഗാവിലേയ്ക്കായിരുന്നു ഇവര്‍ യൂബര്‍ ടാക്‌സിയില്‍ യാത്ര നടത്തിയത്.സംഭവം വലിയ വിവാദമായതോടെ പോലീസ് കേസ് എടുത്തു. വിനോദ് എന്നാണ് ഡ്രൈവറുടെ പേര്. ഇയാളിപ്പോള്‍ ഒളിവിലാണ്. ഡ്രൈവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയെടുത്തിട്ടുണ്ടെന്നാണ് യൂബര്‍ അധികൃതര്‍ പറയുന്നത്.
മൊബൈല്‍ ഫോണ്‍ ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യുന്ന സംവിധാനമാണ് യൂബറിന്റേത്. മിക്ക മെട്രോ നഗരങ്ങളിലും ഇത്തരം ടാക്‌സി സര്‍വ്വീസുകള്‍ ഇപ്പോഴുണ്ട്. യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത സംഭവത്തെ തുടര്‍ന്ന ദില്ലിയില്‍ അല്‍പനാളത്തേയ്ക്ക് യൂബര്‍ ടാക്‌സി നിരോധിച്ചിരുന്നു.












Click it and Unblock the Notifications