കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്, യുവതി പിടിയില്‍

Google Oneindia Malayalam News

ഡെറാഡൂണ്‍: ഐ.എ.എസ് ഓഫീസര്‍ ചമഞ്ഞ് പരിശീലനം നടത്തിയ യുവതി അറസ്റ്റില്‍. റൂബി ചൗധരി എന്ന യുവതിയാണ് വ്യാജ ഐ ഡി കാര്‍ഡുമായി ക്യാംപില്‍ ഏഴ് മാസത്തോളം പരിശീലനം നടത്തിയത്. ഉത്തര്‍ പ്രദേശിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലാണ് ഇവര്‍ വ്യാജ വിവരങ്ങള്‍ നല്‍കി പരിശീലനത്തിന് എത്തിയത്.

മുസാഫര്‍നഗറിലെ ഖുത്ബഖുത്ബി സ്വദേശിനിയാണ് റൂബി ചൗധരി. ഐ എ എസ് ഓഫീസര്‍, ലൈബ്രറി അസിസ്റ്റന്റ് മുതലായ സ്ഥാനങ്ങളാണ് ഇവര്‍ സ്വയം അവകാശപ്പെട്ടിരുന്നത്. എല്‍ ബി എസ് എന്‍ എ എയിലെ ഗാര്‍ഡിന്റെ മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറാണ് തനിക്ക് അവിടെ താമസിക്കാനുള്ള സൗകര്യം ഒരുക്കിത്തന്നത് എന്നാണ് റൂബി ചൗധരി പറയുന്നത്.

arrested

20 ലക്ഷം രൂപ നല്‍കിയാല്‍ തനിക്ക് അവിടെ ലൈബ്രേറിയന്റെ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണത്രെ ഡെപ്യൂട്ടി ഡയറക്ടര്‍ അവിടെ താമസിപ്പിച്ചത്. അഞ്ച് ലക്ഷം രൂപയോളം തന്റെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങിയാണ് ഈ താമസം ശരിയാക്കിത്തന്നത് എന്നതും റൂബി ചൗധരി ആരോപിക്കുന്നു. റൂബിയുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ് എന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രതികരിച്ചു.

വ്യാജ ആരോപണം ഉന്നയിച്ച റൂബി ചൗധരിക്കെതിരെ ഡെപ്യൂട്ടി ഡയറക്ടര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. യുവതിയില്‍ നിന്നും പിടിച്ചെടുത്ത റെക്കോര്‍ഡ് ചെയ്ത വീഡിയോകളും, ഫോട്ടോകളും, സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

English summary
Woman who posed as IAS officer, stayed in LBSNAA for 7 months arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X