Get Updates
Get notified of breaking news, exclusive insights, and must-see stories!

എ സി വാങ്ങണമെന്ന് ഭാര്യ, തർക്കം മൂത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി! ഭർത്താവിനേയും കൊല്ലാൻ ശ്രമം

എയര്‍ കണ്ടീഷന് നല്ല വിലയാകും എന്ന് പറഞ്ഞ് ഭര്‍ത്താവ് വിനായക് ഇത് എതിര്‍ത്തു.

ഭോപ്പാല്‍: കടുത്ത ചൂട് കാരണം എസി വാങ്ങുന്നത് സംബന്ധിച്ച് തര്‍ക്കം അവസാനം ചെന്നെത്തിയത് ഒരു കൊലപാതകത്തില്‍. ചത്രപൂരിലെ ഒരു ഗ്രാമത്തില്‍ ആണ് സംഭവം. വിനായക് ശുക്ല എന്ന യുവാവ് ആണ് ഭാര്യ ശുക്തവതിയെ കുത്തിക്കൊന്നത്. എന്നാല്‍ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് തുനിഞ്ഞ ഭാര്യ തന്റെ അടുത്തേക്ക് ഓടി അടുത്തപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് കുത്തിയതെന്ന് വിനായക് പോലീസില്‍ മൊഴി നല്‍കി.]

ചൂട് സഹിയ്ക്കാനാവുന്നില്ല

40 ഡിഗ്രിക്ക് മുകളിലാണ് മധ്യപ്രദേശില്‍ പല ഇടങ്ങളിലും ചൂട്. ഇത് സഹിയ്ക്കാന്‍ വയ്യാതായപ്പോഴാണ് ശുക്തവതി വീട്ടിലേക്ക് ഒരു എയര്‍കൂളര്‍ വേണമെന്ന് ആവശ്യപ്പെട്ടത്

ഭര്‍ത്താവ് എതിര്‍ത്തു

എയര്‍ കണ്ടീഷന് നല്ല വിലയാകും എന്ന് പറഞ്ഞ് ഭര്‍ത്താവ് വിനായക് ഇത് എതിര്‍ത്തു. രണ്ട് പേരും തമ്മില്‍ വഴക്കായി.

ദേഷ്യം മൂത്ത്

ഇതിനിടെ ഭാര്യ ദേഷ്യം മൂത്ത് മണ്ണെണ്ണ ദേഹത്തിലൂടെ ഒഴിച്ച് തീ കൊളുത്തി. ദേഹത്ത് തീ പടര്‍ന്ന ഉടനെ ശുക്തവതി ഓടിവന്ന് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച്. ഇയാളെയുടെ തീ കൊളുത്തി കൊന്ന ശേഷമേ മരിയ്ക്കൂ എന്നാണ് യുവതി അലറി വിളിച്ചിരുന്നത്.

ഭര്‍ത്താവ് ചെയ്തത്

ഭാര്യയുടെ ദേഹത്ത് നിന്ന് വിനായകിന്റെ ദേഹത്തേയ്ക്കും തീ പടരാന്‍ തുടങ്ങി. രക്ഷപ്പെടാനായി അടുത്തിരുന്ന കത്തി എടുത്ത് ഭാര്യയെ കുത്തുകയായിരുന്നെന്ന് ഇയാള്‍ പറയുന്നു.

മരിച്ചു

കുത്തേറ്റ ശുക്തവതി മരിച്ചു. വിനായക് തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+