കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായോട് ഷഹീന്‍ ബാഗിലെ പ്രക്ഷോഭകര്‍ പറയുന്നു; ഒരു മില്ലിമീറ്റര്‍ പോലും പിന്നോട്ടില്ല

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിനെതിരെ തുടര്‍ച്ചയായി സമരം നടക്കുന്ന പ്രദേശമാണ് തെക്കന്‍ ദില്ലിയിലെ ഷഹീന്‍ ബാഗ്. ഇവിടെ 23 ദിവസമായി സമരം തുടരുകയാണ്. ഞായറാഴ്ച വൃദ്ധരായ സ്ത്രീകളാണ് പ്രധാനമായും രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തത്. നടുറോഡില്‍ കുത്തിയിരുന്നായിരുന്നു സമരം. എന്നാല്‍ റോഡിലിരുന്ന ചില സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്.

Amit

സമരത്തില്‍ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക വോളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സംഘാടകര്‍. കല്ല്, വടി എന്നിവ സമരക്കാര്‍ കരുതുന്നില്ല എന്ന് ഉറപ്പാക്കുകയാണ് വോളണ്ടിയര്‍മാന്‍. സമരം സമാധാനപരമായാണ് നടക്കുന്നത്. അലങ്കോലമാക്കാന്‍ ആരെങ്കിലും ഇടപെടുന്നത് തടയുകയാണിവര്‍.

ജെഎന്‍യുവില്‍ ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിന് ശേഷം ഷഹീന്‍ ബാഗിനടുത്ത് ഒരു സംഘം സംഘടിച്ചിരുന്നുവെന്ന് ഷഹീന്‍ ബാഗിലെ ആബിദ് ശൈഖ് പറയുന്നു. വലതുപക്ഷ സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍. ഷഹീന്‍ ബാഗിലെ സമരക്കാരെ ഇവര്‍ ആക്രമിക്കുമോ എന്ന് തങ്ങള്‍ ഭയന്നുവെന്നും ആബിദ് ശൈഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി; ഇറാഖ് പുറത്താക്കുന്നു, ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറിഅമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി; ഇറാഖ് പുറത്താക്കുന്നു, ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറി

ഷഹീന്‍ ബാഗിലെ സമരത്തിന് ഒട്ടേറെ പ്രമുഖര്‍ ആശംസയര്‍പ്പിക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും എത്തിയിരുന്നു. സമരം അക്രമാസക്തമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. എന്നാല്‍ തങ്ങള്‍ ഒരു മില്ലി മീറ്റര്‍ പോലും പിന്നോട്ട് പോകില്ലെന്ന് ആദ്യദിനം മുതല്‍ സമരം നടത്തുന്ന സുല്‍ക്കര്‍നൈന്‍ പറഞ്ഞു.

English summary
Won’t go back a millimetre: Shaheen Bagh protesters to Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X