കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളിക്കാതെ വിരുന്നിനെത്തുന്നവരല്ല ഇന്ത്യക്കാര്‍, ഗവര്‍ണറെ പാകിസ്താന്‍ ക്ഷണിയ്ക്കാത്ത സംഭവം വിവാദം

Google Oneindia Malayalam News

ഇസ്ലാമാബാദ്: സെപ്റ്റംബറില്‍ പാകിസ്താനില്‍ നടക്കാനിരിയ്ക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ സമ്മേളനത്തിന് ജമ്മു കശ്മീര്‍ സ്പീക്കറെ ക്ഷണിയ്ക്കില്ലെന്ന് പാകിസ്താന്‍. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ-പാക് ബന്ധത്തെ കൂടുതല്‍ വഷളാക്കുന്നതാണ് പാകിസ്താന്റെ ഈ നിലപാട്. സ്പീക്കര്‍മാരുടെ സമ്മേളനത്തിലേയ്ക്ക് കശ്മീര്‍ സ്പീക്കറെ ക്ഷണിച്ചാല്‍ വിഷയത്തിലെ പാകിസ്താന്റെ നിലപാട് ഇല്ലാതാകുമെന്നും സര്‍താജ്. കശ്മീര്‍ തര്‍ക്ക പ്രദേശമായാണ് പാകിസ്താന്‍ കണക്കാക്കുന്നത്. അതിനാല്‍ തന്നെ കശ്മീരിനെ സ്വതന്ത്ര സംസ്ഥാനമായി കണക്കാക്കാനും പാകിസ്താന്‍ തയ്യാറല്ല.

Aziz

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് കോമണ്‍ വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ് . കശ്മീര്‍ സ്പീക്കറെ ക്ഷണിയ്ക്കാത്തതിനാല്‍ സമ്മേളനം ബഹിഷ്‌കരിയ്ക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനാണ് ഇക്കാര്യം അറിയിച്ചത് .

സമ്മേളനത്തില്‍ നിന്നും ജമ്മു കശ്മീര്‍ സ്പീക്കറെ ഒഴിവാക്കിയതിലൂടെ പാകിസ്താന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടിസിഎ രാഘവനും പ്രതികരിച്ചു . കശ്മീര്‍ സ്പീക്കര്‍ക്ക് ക്ഷണമില്ലെങ്കില്‍ യോഗം ഇന്ത്യ ബഹിഷ്‌കരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു .

English summary
Won't invite Jammu and Kashmir speaker to CPU meeting as it compromises position: Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X