• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ഷക ആവശ്യം അംഗീകരിക്കും വരെ കേന്ദ്രത്തെ സമാധാനത്തോടെ ഇരിക്കാന്‍ അനുവദിക്കില്ലെന്ന് ടിക്കായത്ത്

ദില്ലി: കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷക യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ കേന്ദ്ര സര്‍ക്കാരിനെ സമാധാനത്തോടെ ഇരിക്കാന്‍ അനുവദിക്കില്ലെന്ന് ടാക്കായത്ത് പറഞ്ഞു. ഹരിയാനയില്‍ കര്‍ഷകരുടെ മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം മോദി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. പൊതുവിതരണ ശൃംഖലയെ തന്നെ അട്ടിമറിക്കുന്നതാണ് പുതിയ കാര്‍ഷിക നിയങ്ങളെന്ന് ടിക്കായത്തത് പറഞ്ഞു. വിശപ്പിന് വേണ്ടിയുള്ള വില്‍പ്പന ഈ രാജ്യത്ത് നിന്ന് തന്നെ തുടച്ചുനീക്കപ്പെടുമെന്നും ടിക്കായത്ത് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നടത്തുന്ന സമരം 11 ആഴ്ച്ച പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ സഹായം കൊണ്ട് വളര്‍ന്നവരാണ് കര്‍ഷകരെന്ന വിളി തങ്ങള്‍ക്ക് ഒട്ടും ചേരില്ല. നയതന്ത്രപരമായ ശിക്ഷയിലൂടെ ഇതിനുള്ള മറുപടി നല്‍കുമെന്നും മോദിക്ക് മറുപടിയായി സുയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ജനുവരി 26ലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരെയും വിട്ടയക്കണമെന്ന് കര്‍ഷക യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോള്‍ ജയിലിലാണ്.

അതേസമയം കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രെറ്റ ത്യൂന്‍ബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് തയ്യാറാക്കിയ യുവതിയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ദിഷ രവി എന്ന പരിസ്ഥിതി പ്രവര്‍ത്തകയാണ് ഇവര്‍. എന്നാല്‍ ഇവരുടെ റോള്‍ എന്താണെന്ന് വ്യക്തമല്ല. താനാകെ ടൂള്‍ കിറ്റ് എഡിറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ദിഷ പറയുന്നു. അഞ്ച് ദിവസത്തേക്ക് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ദില്ലി കോടതി. കര്‍ഷകര്‍ ഇവരുടെ അറസ്റ്റില്‍ പ്രതിഷേധിക്കുകയാണ്. അവരെ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

മോദിക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പോകാം. അവിടെയുള്ളവരുമായി സംസാരിക്കാം. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കേള്‍ക്കാന്‍ അദ്ദേഹത്തിന് സമയമില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആരോപിച്ചു. കര്‍ഷക നിയമങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളെയാണ് ശക്തരാക്കുകയെന്ന് കര്‍ഷക നേതാവ് ജോഗീന്ദര്‍ സിംഗ് ആരോപിച്ചു. കര്‍ഷക മേഖലയില്‍ നിന്ന് ലാഭം കൊയ്യാന്‍ മാത്രമാണ് കോര്‍പ്പറേറ്റുകള്‍ ഈ നിയമത്തിലൂടെ ശ്രമിക്കുകയെന്നും ജോഗീന്ദര്‍ പറഞ്ഞു. അതേസമയം യുപിയിലെ മഹാപഞ്ചായത്തുകളില്‍ പ്രിയങ്കാ ഗാന്ധിയും അടുത്ത ദിവസങ്ങളില്‍ പങ്കെടുക്കും.

cmsvideo
  80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

  English summary
  wont let centre sit in peace till demands are met says rakesh tikait
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X