കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ പരാജയം സമ്മതിച്ച് ബിജെപി; അവിശ്വാസ പ്രമേയമില്ല, സഭാ നടപടികളോട് സഹകരിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
കർണാടകയിൽ BJP അടിയറവ് പറഞ്ഞു | Oneindia Malayalam

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍‌ സര്‍ക്കാറിനെ താഴെയിറക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഓപ്പറേഷന്‍ താമര താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന ബിജെപിക്ക് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദശം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടക സര്‍ക്കാറിനെ വീഴ്ത്താമെന്ന ബിജെപിയുടെ മോഹങ്ങളാണ് ഇതോടെ പൊലിഞ്ഞു പോയത്.

എംഎല്‍എമാരെ രാജിവെപ്പിച്ച് സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ അവിശ്വാസ പ്രമേയം ഉള്‍പ്പടേയുള്ള നടപടികളും ഇപ്പോല്‍ വേണ്ടെന്ന നിലപാടിലാണ് ബിജെപി. ഇന്ന് ബജറ്റ് സമ്മേളം ആരംഭിക്കാനിരിക്കെ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനായിരുന്നു നേരത്ത ബിജെപി നീക്കം നടത്തിയിരുന്നത്.

കര്‍ണാടക നിയമസഭ

കര്‍ണാടക നിയമസഭ

ഒരുമാസമായി നീളുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ബജറ്റ് സമ്മേളനത്തിനായി കര്‍ണാടക നിയമസഭ ഇന്ന് വീണ്ടും ചേരുന്നത്. സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സഭ പ്രക്ഷുബ്ധമായേക്കുമെന്നായിരുന്നു നിരീക്ഷിക്കപ്പെട്ടിരുന്നത്.

വിട്ടുനില്‍ക്കും

വിട്ടുനില്‍ക്കും

ഇതിനിടെയാണ് സര്‍ക്കാറിനെതിരായ അവിശ്വാസ നീക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിജെപി തീരുമാനിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി രാംലാല്‍ സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്. അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും വിജയിപ്പിക്കാനുള്ള പിന്തുണയില്ലാത്തതിനാലാണ് ബിജെപിയുടെ പിന്‍മാറ്റം.

8 ന് ബജറ്റ്

8 ന് ബജറ്റ്

ഇന്ന് ഗവര്‍ണര്‍ വാജുഭായി വാലയ്ക്ക് നയപ്രഖ്യാപനം നടത്താനും 8 ന് മുഖ്യമന്ത്രി കുമാരസ്വാമിക്ക് ബജറ്റ് അവതരിപ്പിക്കാനുമുള്ള അവസരം നേരത്തെ തീരുമാനിച്ചതാണ്. ബിജെപി ഇതു തടസ്സപ്പെടുത്തില്ലെന്നും 25 മുതിര്‍ന്ന എംഎല്‍എമാരുമായി നടത്തിയ യോഗത്തിനും ശേഷം യെദ്യൂരപ്പ വ്യക്തമാക്കി.

അംഗബലം ഇല്ലാതെ വന്നാല്‍

അംഗബലം ഇല്ലാതെ വന്നാല്‍

അതേസമയം വേണ്ടത്ര ഭരണകക്ഷി എംഎല്‍എമാര്‍ സമ്മേളനത്തിന് എത്താതിരിക്കുകയും ബജറ്റ് പാസാക്കാന്‍ വേണ്ട അംഗബലം ഇല്ലാതെ വരികയും ചെയ്താല്‍ ബിജെപി അവിശ്വാസത്തിന് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. സര്‍ക്കാറിന് കേവല ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറെ സമീപിക്കാനായിരിക്കും ബിജെപിയുടെ നീക്കം.

കുറ്റപ്പെടുത്തി

കുറ്റപ്പെടുത്തി

സഖ്യസര്‍ക്കാര്‍ പ്രശ്നങ്ങളാല്‍ നിറഞ്ഞൊരു കൂടാരമാണ്. മുഖ്യമന്ത്രിയില്‍ ഭരണകക്ഷി അംഗങ്ങള്‍ക്ക് പോലും വിശ്വാസമില്ല. സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങല്‍ തകിടം മറിഞ്ഞിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎഎസ് യെദ്യൂരപ്പ കുറ്റപ്പെടുത്തി.

അത്താഴ വിരുന്ന്

അത്താഴ വിരുന്ന്

ബിജെപിയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തന്നെ ബജറ്റ് സമ്മേളനത്തില്‍ പരമാവധി അംഗങ്ങളെ പങ്കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കോ​ണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ ഇന്നലെ അത്താഴ വിരുന്നൊരുക്കി.

വിപ്പ് നല്‍കി

വിപ്പ് നല്‍കി

ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാ സമ്മേളനത്തിലും 15 വരെ നീളുന്ന ബജറ്റ് സമ്മേളനത്തിലും പാര്‍ട്ടി എംഎല്‍എമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. വിമതസ്വരം ഉയര്‍ത്തുന്ന എംഎല്‍എമാര്‍ ബജറ്റ് സമ്മേളനത്തിന് എത്തിയില്ലെങ്കില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും.

സീറ്റ് വാഗ്ദാനം

സീറ്റ് വാഗ്ദാനം

ഇതിനെ ഇടഞ്ഞു നില്‍ക്കുന്ന ഉമേഷ് ജാദവിനെ അനുനയിപ്പിക്കാന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ഈശ്വര്‍ ഖണ്ട്രെയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉമേഷ് ജാദവിന് ബീദര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തെന്നാണ് സൂചന.

ഓപ്പറേഷന്‍ താമര ലക്ഷ്യം കാണില്ല

ഓപ്പറേഷന്‍ താമര ലക്ഷ്യം കാണില്ല

ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയെ പോലെ ഇത്രയേറെ അധപതിച്ച ശ്രമങ്ങള്‍ നടത്തുന്ന മറ്റൊരു പാര്‍ട്ടിയുമില്ല. ഓപ്പറേഷന്‍ താമര ലക്ഷ്യം കാണില്ല. അവരുടെ മുഖം നഷ്ടപ്പെടുമെന്നാണ് പിസിസി പ്രസി‍ഡന്‍റ് ദിനേഷ് ഗുണ്ടറാവു കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ആനന്ദ് സിങ് ആശുപത്രി വിട്ടു

ആനന്ദ് സിങ് ആശുപത്രി വിട്ടു

അതേസമയം റിസോര്‍ട്ടില്‍ നടന്ന ഏറ്റമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയപുരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ് ആശുപത്രി വിട്ടു. ആനന്ദ് സിങിനെ ആക്രമിച്ച കാംപ്ലി എംഎല്‍എ ജെഎന്‍ ഗണേഷിനായി തിരച്ചില്‍ തുടരുകയാണെന്നും അഭ്യന്തരമന്ത്രി എംബി പാട്ടീല്‍ വ്യക്തമാക്കുന്നു.

English summary
Won't Move No-Confidence Motion Against Congress-JDS Government: BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X