ഗുസ്തി താരങ്ങളുടെ കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് ആശ്വാസം: സ്ഥിര ജാമ്യം അനുവദിച്ച് കോടതി
ഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരായ പീഡനക്കേസില്‍ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് സ്ഥിര ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ഡല്‍ഹി പോലീസ് ബ്രിജ് ഭൂഷണിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തില്ല. ഇതും കൂടി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. അതേസമയം ബ്രിജ് ഭൂഷണ് സ്ഥിര ജാമ്യം നല്‍കുന്നതിനെ ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു.
ബ്രിജ് ഭൂഷണ്‍ വലിയ ബന്ധങ്ങളുള്ള വ്യക്തിയാണെന്നും, സാക്ഷികളെ സ്വാധീനിക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പരാതിക്കാരെയോ സാക്ഷികളെയോ കാണാനോ സ്വാധീനിക്കാനോ പാടില്ലെന്ന് കോടതി പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.

അതേസമയം ബ്രിജ് ഭൂഷണ്‍ ആര്‍ക്കും ഭീഷണിയല്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ രാജീവ് മോഹന്‍ പറഞ്ഞു. നേരത്തെ സര്‍ക്കാര്‍ രൂപീകരിച്ച പാനലിന്റെ ഉദ്ദേശ ശുദ്ധിയെ വനിതാ ഗുസ്തി താരങ്ങള്‍ ചോദ്യം ചെയ്തിരുന്നു. വനിതാ താരങ്ങള്‍ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്നത് ഈ പാനലാണ്. ഇവര്‍ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ് അനൂകുലമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു വനിതാ താരങ്ങളുടെ പരാതി.
ഗുസ്തി താരങ്ങളുടെ പരാതിയെ തുടര്‍ന്ന് രണ്ട് എഫ്‌ഐആറുകള്‍ സിംഗിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒന്ന് പോക്‌സോ കേസായിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഗുസ്തി താരത്തിന്റെ പിതാവ് ആരോപണങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞിരുന്നു. പരാതിയില്‍ തെളിവുകളും ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പോക്‌സോ കേസ് പിന്‍വലിച്ചത്. രണ്ടാമത്തെ എഫ്‌ഐആര്‍ മറ്റ് വനിതാ ഗുസ്തി താരങ്ങളുടെ പരാതിയെ തുടര്‍ന്ന് നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications