ഗുസ്തി താരങ്ങളുടെ സമരം: പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്, സമരം തടയാന്‍ ശ്രമമെന്ന് താരങ്ങള്‍
ദില്ലി: ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പരാതി ഗുരുതരമെന്ന് ദില്ലി പോലീസ്. മുദ്രവെച്ച കവറിലാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് ദില്ലി റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം തങ്ങളുടെ സമരത്തിന് വരുന്നവരെ പോലീസ് തടയുന്നു എന്ന ആരോപണവുമായി ഗുസ്തി താരങ്ങള്‍ രംഗത്ത് വന്നു. അംബലയില്‍ വനിതകളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
ഗുസ്തി താരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സംസാരിച്ചത്. സമരത്തെ തകര്‍ക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. സമരം സത്യത്തിന് വേണ്ടിയാണ് നടത്തുന്നത്. ബ്രിജ് ഭൂഷണെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും, താരങ്ങളും ആരോപിച്ചു.അതേസമയം മഹാപഞ്ചായത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും, സമരം തടയാന്‍ പല രീതിയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നു എന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.

ശനിയാഴ്ച്ച മുദ്രവെച്ച കവറിലാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. എല്ലാ പരാതിക്കാരുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. പകര്‍പ്പ് പരാതിക്കാര്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജൂണ്‍ 27ലേക്കാണ് കേസ് മാറ്റിയത്. ഇതിനിടെ ബ്രിജ് ഭൂഷനെതിരെ ബാബ രാംദേവ് രംഗത്തെത്തി. ഗുസ്താ താരങ്ങള്‍ക്ക് അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു. ബ്രിജ് ഭൂഷനെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും രാംദേവ് പറഞ്ഞു.
ജന്ദര്‍ മന്ദറില്‍ നമ്മുടെ ഗുസ്തി താരങ്ങള്‍ക്ക് സമരം ചെയ്യേണ്ടി വരുന്നത് വളരെ നാണംകെട്ട കാര്യമാണ്. ലൈംഗികാതിക്രമം നടത്തിയ നേതാവാണ് ബ്രിജ് ഭൂഷണ്‍. അത്തരമൊരു വ്യക്തിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണം. എല്ലാ ദിവസവും ഈ നേതാവ് നമ്മുടെ അമ്മമാരെയും, സഹോദരിമാരെയും, പെണ്‍മക്കളെയും കുറിച്ച് അനാവശ്യങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇത് തീര്‍ത്തും ദുഷ്‌കര്‍മമാണെന്നും രാംദേവ് പറഞ്ഞു.
എനിക്ക് ഇത്തരത്തില്‍ സംസാരിക്കാനേ സാധിക്കൂ. അവനെ കോളറിന് പിടിച്ച് ജയിലില്‍ അടയ്ക്കാന്‍ സാധിക്കില്ലെന്നും രാംദേവ് പറഞ്ഞു.എനിക്ക് രാഷ്ട്രീയപരമായി ചോദ്യങ്ങള്‍ മറുപടി നല്‍കാനാവും. ബൗദ്ധികപരമായി പാപ്പരത്തം എനിക്ക് ബാധിച്ചിട്ടില്ല. മാനസികമായ വൈകല്യവും എനിക്കില്ല. ഈ രാജ്യത്തിന് വേണ്ടിയൊരു കാഴ്ച്ചപ്പാട് തനിക്കുണ്ടെന്നും രാംദേവ് പറഞ്ഞു.
രാഷ്ട്രീയമായ കാഴ്ച്ച്പ്പാടില്‍ താന്‍ പറയുന്ന കാര്യങ്ങല്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്നും രാംദേവ് പറഞ്ഞു. അതേസമയം താന്‍ നാര്‍ക്കോ ടെസ്റ്റിന് തയ്യാറാണെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് സമീപം ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ഗുസ്തി ഫെഡറേഷനില്‍ നിന്ന് അന്വേഷണം കഴിയുന്നത് വരെ മാറി നില്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍ അന്വേഷണം അവസാനിക്കുന്നതിന് മുമ്പേ ഗുസ്തി താരങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിയെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.












Click it and Unblock the Notifications