കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരന്തരം പ്രതിരോധത്തിലായ സർക്കാർ; മോന്‍സനും സുധാകരനും പിന്നെ ഹലാലും ലൗ ജിഹാദും: 2021 വിവാദങ്ങള്‍

Google Oneindia Malayalam News

സംസ്ഥാനത്ത് നിരവധി രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2021 കടന്നുപോവുന്നത്. ചരിത്രം തിരുത്തി പിണാറായി വിജയന്‍ സർക്കാർ അധികാരത്തിലെത്തിയ വർഷത്തില്‍ സർക്കാറിനെതിരൊയ ആരോപണങ്ങളായിരുന്നു ഏറേയും. നിയമസഭ തിരഞ്ഞെടുപ്പിനും മുന്‍പുമായി സർക്കാറിനെ വലിയ പ്രതിരോധത്തിലാക്കിയ നിരവധി വിവാദങ്ങള്‍ ഉയർന്നു വന്നു. ബി ജെ പിയും കോണ്‍ഗ്രസും പ്രതിസ്ഥാനത്തായ ആരോപണങ്ങളും ഒട്ടു കുറവായിരുന്നില്ല. അതോടൊപ്പം തന്നെ വഖഫ്, ലൌ ജിഹാദ്, ഹലാല്‍ വിവാദങ്ങളും ഈ വർഷം സജീവ ചർച്ചാ വിഷയമായി. അത്തരം ചില വിവാദങ്ങള്‍ വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ഇവിടെ.

ഒന്ന് സഹകരിക്ക്, കേരളം ഒന്ന് രക്ഷപ്പെടട്ടെ മക്കളെ: കെ റെയിലിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടിഒന്ന് സഹകരിക്ക്, കേരളം ഒന്ന് രക്ഷപ്പെടട്ടെ മക്കളെ: കെ റെയിലിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മൂന്ന് മുന്നണികളിലും

1-നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാന സർക്കാറിനെ വലിയ പ്രതിരോധത്തിലാക്കിക്കൊണ്ടായിരുന്നു പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം ആരംഭിച്ചത്. പി എസ് സി ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാർത്ഥികളായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്. ഒരു മാസത്തോളമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാർത്ഥികള്‍ സർക്കാരുമായി നടത്തിയ ഒത്തു തീർപ്പ് ചർച്ചകളെ തുടർന്ന് ഫെബ്രുവരിയില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

2-സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മൂന്ന് മുന്നണികളിലും വലിയ തർക്കങ്ങളും പൊട്ടിത്തെറിയുമായിരുന്നു സംഭവിച്ചത്. സ്ഥാനാർത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്ത് വെച്ച് തല മൊട്ടയടിച്ചത് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ നാണക്കേടായി. സിപിഎമ്മില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കുറ്റ്യാടി, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ അണികള്‍ പ്രതിഷേധങ്ങലുമായി റോഡിലിറങ്ങി.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന

3-ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെ തുടർന്നായിരുന്നു കെടി ജലീന്റെ രാജി. ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.

4-തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയെ പ്രതിരോധിലാക്കിക്കൊണ്ട് നിരവധി കേസുകള്‍ ഉയർന്ന് വന്നു. കൊടകര കുഴല്‍പ്പണക്കേസ്, മഞ്ചേശ്വരം, സുല്‍ത്താന്‍ ബത്തേരി കോഴക്കേസുകളായിരുന്നു ബിജെപി ആരോപണങ്ങളുടെ മുന്‍മുനയില്‍ നിർത്തിയത്. മഞ്ചേശ്വരത്ത് തന്റെ സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ ബി ജെ പി നേതാക്കള്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലുമായി സുന്ദരയ്യ എന്നയാള്‍ രംഗത്ത് എത്തുകയായിരുന്നു. ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാർത്ഥിയായിരുന്ന സികെ ജാനുവും കെ സുരേന്ദ്രനും തമ്മില്‍ വലിയ തോതില്‍ പണമിടപാട് നടത്തിയെന്ന ആരോപണം ഉന്നയിച്ചത് പ്രസീത അഴീക്കോടായിരുന്നു. രണ്ട് കേസിലും സുരേന്ദ്രനെ പ്രതിയാക്കി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

5-ഏറെ വിവാദമായ സംഭവ വികാസങ്ങള്‍ക്കൊടുവിലായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന് രാജിവേക്കേണ്ടി വന്നത്. ചാനൽ പരിപാടിക്കിടയിൽ എം സി ജോസഫൈന്‍ പരാതിക്കാരിയായ സ്ത്രീയോട് തട്ടിക്കയറിയതായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് വിനയായത്.

രണ്ടാം പിണറായി സർക്കാറിനെ പ്രതിരോധത്തിലാക്കിയ പ്രധാന ആരോപണമായിരുന്നു

6-രണ്ടാം പിണറായി സർക്കാറിനെ പ്രതിരോധത്തിലാക്കിയ പ്രധാന ആരോപണമായിരുന്നു. മുട്ടില്‍ മരം മുറി. കർഷകരുടെ താത്പര്യത്തിനെന്ന പേരിൽ ഇറക്കിയ ഉത്തരവിന്റെ മറവില്‍ നടത്തിയ വനം കൊള്ളയായിരുന്നു മുട്ടില്‍ മരം മുറിക്കേസ്. കോടികള്‍ വില വരുന്ന മരങ്ങള്‍ മുറിച്ച് കടത്തിയ കേസില്‍ നിരവധി ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളുണ്ടായി.

7-മന്ത്രി എകെ ശശീന്ദ്രന്‍ വീണ്ടും ഫോണ്‍ വിവാദത്തില്‍ കുടുങ്ങുന്നതിനും 2021 സാക്ഷ്യം വഹിച്ചു. രണ്ടാം പിണറായി സർക്കാർ രണ്ട് മാസം പിന്നിടുമ്പോഴാണ് പീഡനപരാതി തീ‍ർപ്പാക്കാൻ മന്ത്രി ഇടപെട്ടെന്ന ശബ്ദരേഖ പുറത്തുവരുന്നത്. എന്‍ സി പിയിലെ ആഭ്യന്തര പ്രശനത്തിന്റെ ഭാഗം കൂടിയായിട്ടായിരുന്നു ഈ ഒരു ആരോപണം ഉയർന്ന് വന്നത്.

8-കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുന്നതിനും ഈ വർഷം സാക്ഷ്യം വഹിച്ചു. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലെ സമവാക്യങ്ങ‍ള്‍ തന്നെ മാറി മറഞ്ഞു, കെപി അനില്‍കുമാർ, പിഎസ് പ്രശാന്ത് തുടങ്ങിയ നേതാക്കള്‍ പാർട്ടി വിട്ട് പോവുകയും ചെയ്തു. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലുമായി കെ സുധാകരനുള്ള ബന്ധം രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കി.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ലൌ ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ

10- പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ലൌ ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങള്‍ രാഷ്ട്രീയ വിവാദം എന്നതിന് അപ്പുറത്തേക്ക് സാമുദായിക ദ്രൂവീകരണത്തിന്റെ തലത്തിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ട് ചെന്നിത്തിച്ചു. ഈ വിവാദങ്ങള്‍ പൂർണ്ണമായും അടങ്ങുന്നതിന് മുമ്പായിരുന്ന കെ സുരേന്ദ്രന്‍ തൊടുത്ത് വിട്ട ഹലാല്‍ വിവാദവും.

11- സ്വന്തം കുഞ്ഞിനെ വിട്ടുകിട്ടാന്‍ അനുപമയെന്ന പെണ്‍കുട്ടി നടത്തിയ സമരം അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.ഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ട് തവണ സമരം ഇരുന്ന അനുപമയ്ക്ക് പിന്തുണയുമായി നിരവധി പേരായിരുന്നു മുന്നോട്ട് വന്നത്

12- വഖഫ് ബോർഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള സർക്കാർ തീരുമാനം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചു. വിവിധ മുസ്ലിം സംഘടനകളും മുസ്ലിം ലീഗും വിഷയത്തില്‍ സർക്കാറിനെതിരെ പ്രത്യക്ഷ സമരത്തിലുണ്ട്. സമസ്ത ഇകെ വിഭാഗത്തിനും വഷയത്തില്‍ എതിർപ്പുണ്ടെങ്കിലും സർക്കാറുമായി ചർച്ചയ്ക്ക് തയ്യാറായി അവർ മുന്നോട്ട് വന്നിരിന്നു. വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കോഴിക്കോട് ലീഗ് നടത്തിയ വഖഫ് സംരക്ഷ റാലിയില്‍ നേതാക്കള്‍ നടത്തിയ വിവാദ പരാമർശങ്ങള്‍ വലിയ ചർച്ചകള്‍ക്ക് ഇടയാക്കി.കണ്ണൂർ വിസി നിയമനം, മുല്ലപ്പെരിയാർ വിഷയം, ആലുവ ഉള്‍പ്പടേയുള്ള കേസുകളില്‍ പൊലീസിനെതിരെ ആരോപണം, ജോജുവിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധം, ജന്‍ഡറല്‍ ന്യൂട്രല്‍ യൂണിഫോം തുടങ്ങിയ മറ്റ് ഒട്ടനവധി രാഷ്ട്രീയ വിവാദങ്ങള്‍ക്കും പോയ വർഷം സാക്ഷ്യം വഹിച്ചു.

Recommended Video

cmsvideo
2021ൽ ആളുകൾ കയറി നിരങ്ങിയ ട്വീറ്റുകൾ പുറത്ത് വിട്ട് ട്വിറ്റർ..കണക്കുകൾ ഇതാ | Oneindia Malayalam

English summary
year ender 2021; From Muttil Maram Muri to the appointment of Kannur VC, major controversies in 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X