Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു, യുഎസ്സിലെ യോഗാ ദിനാഘോഷത്തില്‍ 180 രാജ്യങ്ങള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാഘോഷ ചടങ്ങുകള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍ സന്ദര്‍ശനത്തിനിടെ ഈ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഒന്‍പതാമത് യോഗാ ദിനമാണ് നടക്കുന്നത്. 2015ലായിരുന്നു ആദ്യമായി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് യോഗാ ദിനം നടക്കുക.

ഈ പരിപാടിയില്‍ 180ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ എട്ട് മുതല്‍ ഒന്‍പത് മണിവരെയാണ് യോഗാ ദിനാഘോഷങ്ങള്‍ നടക്കുക. യുഎന്‍ ആസ്ഥാനത്തെ പുല്‍ത്തകിടിയിലാണ് യോഗാ ദിനാചരണം നടക്കുന്നത്.യുഎന്‍ ആസ്ഥാനത്തെ നോര്‍ത്ത് ലോണില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരും, നേതാക്കളും, കലാകാരന്മാരും, അക്കാദമിക്കുകളും, സംരംഭകരും പങ്കെടുക്കും.

pm-modi-us-visit

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം മികച്ച ഫലമുണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. മോദിക്ക് യുഎസ്സില്‍ ലഭിക്കുന്ന ബഹുമതിയും, ആദരവും, വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.സ്റ്റേറ്റ് വിസിറ്റില്‍ ലഭിക്കുന്ന നേട്ടങ്ങളെ സൂചിപ്പിച്ചായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം.

അതേസമയം ആഗോള തലത്തില്‍ ഇന്ത്യക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കേണ്ടതിനെ കുറിച്ചും, സ്വാധീന ശക്തിയാവുന്നതിനെ കുറിച്ചും മോദി സംസാരിച്ചു. ഇന്ത്യ-യുഎസ് ബന്ധം ഇതുവരെയില്ലാത്ത അത്ര ഉയരത്തിലെത്തി കഴിഞ്ഞു. ഈ ശക്തമായ ബന്ധത്തിന് കൂടുതല്‍ സുശക്തമായ കാര്യങ്ങള്‍ ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ന്യൂയോര്‍ക്ക് സന്ദര്‍ശനത്തില്‍ 24 വിശിഷ്ട വ്യക്തികളെയും മോദി കാണും.

നോബേല്‍ ജേതാക്കള്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, പണ്ഡിതന്മാര്‍, സംരംഭകര്‍, അക്കാദമിക്കുകള്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരെല്ലാം ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.ഇത് ആദ്യമായിട്ടാണ് യോഗാ ദിനം വിദേശ രാജ്യത്ത് സംഘടിപ്പിക്കുന്നത്. സാധാരണ ഈ ദിനത്തിലെ പ്രധാന ചടങ്ങുകള്‍ ഇന്ത്യയിലാണ് സംഘടിപ്പിക്കാറുള്ളത്.

എന്നാല്‍ യുഎന്നില്‍ അടക്കം ലോകത്തെല്ലായിടത്തും ഈ ദിനം ആചരിക്കാറുണ്ട്. ഇന്ത്യയില്‍ നേരത്തെ തിരഞ്ഞെടുക്കുന്ന നഗരങ്ങളിലൊന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ദിനം ആചരിച്ച്, യോഗാഭ്യാസങ്ങള്‍ നടത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+