കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗേന്ദ്ര യാദവിനെ കസ്റ്റഡിയില്‍ എടുത്തു!കയ്യേറ്റം ചെയ്തു.. വലിച്ചിഴച്ച് പോലീസ് വാനില്‍ കയറ്റി

  • By Desk
Google Oneindia Malayalam News

കർഷകരെ സന്ദർശിക്കാനെത്തിയ സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ- സേലം എക്‌സ്പ്രസ് ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്താനെത്തിയതായിരുന്നു അദ്ദേഹം., ദ മൂവ്‌മെന്റ് എഗൈന്‍സ്റ്റ് 8 ലെയ്ന്‍വേ ആണ് അദ്ദേഹത്ത ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. അങ്ങനെ കർഷകരെ കാണാനെത്തിയ യോഗേന്ദ്ര യാദവിനെ തിരുവണ്ണാമലൈയിലെ ചെന്‍ഗാമില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

yogendra-yadav-1520411985-

'തമിഴ്‌നാട് പൊലീസ് എന്നെയും സംഘത്തെയും തിരുവണ്ണാമലൈ ജില്ലയില്‍വെച്ച് കസ്റ്റഡിയിലെടുത്തു. മൂവ്‌മെന്റ് എഗൈന്‍സ്റ്റ് 8 ലെയ്ന്‍വേയുടെ ക്ഷണമനുസരിച്ചാണ് ഞങ്ങള്‍ എത്തിയത്. കര്‍ഷകരെ കാണാന്‍ പോകുന്നത് തടയുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.' എന്ന്ന അദ്ദേഹം സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു.
താൻ പ്രശ്നമുണ്ടാക്കുവാൻ പോവുകയാണെന്ന് ആരോപിച്ച പോലീസ് കർഷകരെ കാണാനാവില്ലെന്ന് പറഞ്ഞു എന്നും യോഗേന്ദ്ര യാദവ് ആരോപിച്ചു.

കര്‍ഷകരെ അവരുടെ വീട്ടിനുള്ളില്‍ വെച്ചേ കാണൂവെന്ന് ഉറപ്പുനല്‍കിയിട്ടും പൊലീസ് തന്നെ അതിന് അനുവദിച്ചില്ല. സന്ദര്‍ശനത്തിനായി ജില്ലാ മജിസ്ട്രേറ്റിന്റെ അനുവാദം തേടിയിരുന്നതായും അദ്ദേഹം പറഞ്ഞു.ചെന്നൈയേയും സേലത്തേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിക്കാന്‍ പോകുന്ന എട്ടുവരിപ്പാതയ്‌ക്കെതിരെ സമരം ചെയ്യുന്ന കർഷകരെ കാണുവാനും ഭൂമി വിട്ടുനല്‍കാന്‍ കര്‍ഷകര്‍ക്കുമേല്‍ പൊലീസ് സമ്മര്‍ദ്ദമുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കുവാനുമായിരുന്നു അദ്ദേഹം തിരുവണ്ണാമലൈയിലെ ചെന്‍ഗാമില്‍ പോയത്.

English summary
yogendra yadhav arrested in chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X