കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ശുദ്ധികലശം തുടങ്ങി, സഖ്യകക്ഷിയെ പുറത്താക്കി, ആവശ്യമില്ലെന്ന് യോഗി

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി അധികാരത്തില്‍ വീണ്ടുമെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആത്മവിശ്വാസം വര്‍ധിച്ച് ബിജെപി. അടുത്ത സര്‍ക്കാര്‍ നടപ്പാക്കേണ്ട നൂറ് ദിവസത്തെ കാര്യങ്ങള്‍ സംബന്ധിച്ച് അലോചന തുടങ്ങിയെന്നാണ് വിവരം. തൊട്ടുപിന്നാലെ ഉടക്കി നില്‍ക്കുന്ന സഖ്യകക്ഷികള്‍ക്കെതിരെയും നടപടി തുടങ്ങി.

ഉത്തര്‍ പ്രദേശിലെ എസ്ബിഎസ്പിയെ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്താക്കി. ഈ പാര്‍ട്ടിയുടെ മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഉടക്കി നില്‍ക്കുന്ന എസ്ബിഎസ്പിയെ തിരഞ്ഞെടുപ്പ് വേളയില്‍ കൂടെ നിര്‍ത്തിയിരുന്നു യോഗി. തിരഞ്ഞെടുപ്പ് പൂര്‍ത്തായിയതിന് പിന്നാലെയാണ് ശക്തമായ നടപടി തുടങ്ങിയത്. സംസ്ഥാനത്തെ പകുതിയിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. യുപിയില്‍ നിന്നുള്ള വിവരങ്ങള്‍ ഇങ്ങനെ.....

 വേണ്ടത്ര തിളങ്ങാനായില്ല

വേണ്ടത്ര തിളങ്ങാനായില്ല

ബിജെപിയെ പിടിച്ചുകെട്ടാന്‍ എസ്പിയും ബിഎസ്പിയും ചേര്‍ന്നുണ്ടാക്കിയ മഹാസഖ്യത്തിന് വേണ്ടത്ര തിളങ്ങാനായില്ല എന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ഇത്തവണ പകുതിയിലധികം സീറ്റുകള്‍ ബിജെപി സംസ്ഥാനത്ത് നിന്ന് പിടിക്കുമെന്നാണ് പ്രവചനം. 2014 നോട് താരതമ്യം ചെയ്യുമ്പോള്‍ സീറ്റ് കുറയും.

പ്രവചന കണക്കുകള്‍ ഇങ്ങനെ

പ്രവചന കണക്കുകള്‍ ഇങ്ങനെ

2014 ബിജെപിക്കും സഖ്യകക്ഷിയായ അപ്‌നാ ദളിനും 73 സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇരുപാര്‍ട്ടികള്‍ക്കുമായി 49 സീറ്റാണ് പ്രവചിക്കപ്പെടുന്നത്. 29 സീറ്റ് മഹാസഖ്യത്തിന് ലഭിക്കുമെന്നും പറയുന്നു. കോണ്‍ഗ്രസിന് രണ്ടു സീറ്റ് മാത്രമേ കിട്ടൂ എന്നുമാണ് പ്രവചനം.

കോണ്‍ഗ്രസ് ആവശ്യമില്ല

കോണ്‍ഗ്രസ് ആവശ്യമില്ല

ഇത്തവണ മഹാസഖ്യത്തിന്റെ രൂപീകരണം ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മഹാസഖ്യത്തിന്റെ നേതാക്കള്‍ക്കും ഈ പ്രതീക്ഷയുണ്ടായിരുന്നു. ബിജെപിയെ തളയ്ക്കാന്‍ കോണ്‍ഗ്രസിന്റെ ആവശ്യമില്ല എന്നാണ് അവര്‍ പറഞ്ഞത്.

 വോട്ടുകള്‍ ചിതറിയിട്ടുണ്ടാകാം

വോട്ടുകള്‍ ചിതറിയിട്ടുണ്ടാകാം

മഹാസഖ്യത്തിനും കോണ്‍ഗ്രസിനുമിടയില്‍ വോട്ടുകള്‍ ചിതറിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകളിലും കുറവ് വന്നേക്കാം. പക്ഷേ, പകുതിയിലധികം സീറ്റ് ബിജെപി സഖ്യം നേടുമെന്ന് ഉറപ്പാണെന്ന് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നു.

സഖ്യകക്ഷിയെ പുറത്താക്കി

സഖ്യകക്ഷിയെ പുറത്താക്കി

എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ ബിജെപി നേതാക്കള്‍ ആത്മവിശ്വാസത്തിലാണ്. ഇതേ തുടര്‍ന്നാണ് ഉടക്കി നിന്നിരുന്ന സഖ്യകക്ഷി എസ്ബിഎസ്പിയെ പുറത്താക്കാന്‍ ബിജെപി തീരുമാനിച്ചത്. എസ്ബിഎസ്പി അധ്യക്ഷനും പിന്നാക്ക ക്ഷേമ മന്ത്രിയുമായ ഓം പ്രകാശ് രാജ്ബാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.

 ഉടക്കിലാണ് രാജ്ബാര്‍

ഉടക്കിലാണ് രാജ്ബാര്‍

ഒരുമാസമായി ബിജെപിയുമായി ഉടക്കിലാണ് രാജ്ബാര്‍. ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ മതിയായ പ്രാതിനിധ്യം നല്‍കിയില്ലെന്നായിരുന്നു അവരുടെ പരാതി. സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ രാജ്ബാര്‍ രാജിക്ക് തയ്യാറായി. രാജിക്കത്തും കൈമാറി.

കൂടെ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു

കൂടെ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു

രാജ്ബാറിനെ കൂടെ നിര്‍ത്താന്‍ അമിത് ഷായും യോഗിയും ശ്രമിച്ചിരുന്നു. ഇവരുടെ പ്രതിനിധികള്‍ നിരന്തരം രാജ്ബാറുമായി ചര്‍ച്ചനടത്തുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ഒതുങ്ങിയില്ല. സീറ്റ് തന്നില്ലെങ്കില്‍ രാജിവെക്കുമെന്ന് തറപ്പിച്ച് പറഞ്ഞതോടെ ബിജെപി വഴങ്ങി.

 താമര ചിഹ്നത്തില്‍

താമര ചിഹ്നത്തില്‍

ഘോസി ലോക്‌സഭാ മണ്ഡലം എസ്ബിഎസ്പിക്ക് അനുവദിച്ചു. പക്ഷേ താമര ചിഹ്നത്തില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് തങ്ങളെ അപമാനിക്കലാണ് എന്നായിരുന്നു രാജ്ബാറിന്റെ പ്രതികരണം. അദ്ദേഹം രാജിവെക്കാന്‍ തീരുമാനിച്ചു.

 പുലര്‍ച്ച വരെ നാടകം

പുലര്‍ച്ച വരെ നാടകം

യോഗിയുടെ വീട്ടില്‍ രാജിക്കത്തുമായി പുലര്‍ച്ച വരെ കാത്തിരുന്ന രാജ്ബാറിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. യോഗിയെ കാണാന്‍ സാധിക്കാതെ രാജികത്ത് ഇടനിലക്കാരന് കൈമാറി അദ്ദേഹം മടങ്ങി. തൊട്ടുപിന്നാലെ 39 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു.

മോദിക്കെതിരെ മല്‍സരിച്ചു

മോദിക്കെതിരെ മല്‍സരിച്ചു

വാരണാസി മണ്ഡലത്തില്‍ നരേന്ദ്ര മോദിക്കെതിരെയും എസ്ബിഎസ്പി സ്ഥാനാര്‍ഥി മല്‍സരിച്ചു. ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണച്ചു. ഈ വേളയില്‍ ബിജെപി മൗനം പാലിച്ചു. അവസാനഘട്ട വോട്ടടെുപ്പ് കഴിഞ്ഞ ഉടനെയാണ് എസ്ബിഎസ്പിയെ സഖ്യത്തില്‍ നിന്ന പുറത്താക്കിയത്. വിമത നീക്കം നടത്തുന്നവരെ ആവശ്യമില്ല എന്നാണ് യോഗിയുടെ നിലപാട്.

രാജ്ബാറിന്റെ പ്രതികരണം

രാജ്ബാറിന്റെ പ്രതികരണം

യോഗിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് രാജ്ബാര്‍ പ്രതികരിച്ചു. ഏപ്രിലില്‍ താന്‍ മന്ത്രിപദി രാജിവെച്ചിരുന്നു. എന്നാല്‍ അന്ന് യോഗി നേരിട്ട് സ്വീകരിച്ചില്ല. ഇപ്പോള്‍ പുറത്താക്കിയെന്ന് പറയുന്നു. ഇനി പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും രാജ്ബാര്‍ പറഞ്ഞു.

പിന്നാക്ക വിഭാഗത്തെ പരിഗണിച്ചില്ല

പിന്നാക്ക വിഭാഗത്തെ പരിഗണിച്ചില്ല

പിന്നാക്ക വിഭാഗത്തെ യോഗി വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന് രാജ്ബാര്‍ നേരത്തെ ആരോപിച്ചിരുന്നു. അന്തിമഘട്ട വോട്ടടെുപ്പ് നടന്ന ഞായറാഴ്ച അദ്ദേഹം ചില പ്രവചനങ്ങളും നടത്തി. ബിജെപിക്ക് വന്‍ തിരിച്ചടിയുണ്ടാകുമെന്നും മഹാസഖ്യമാണ് യുപിയില്‍ നേട്ടമുണ്ടാക്കുക എന്നുമായിരുന്നു പ്രവചനം.

പ്രതിപക്ഷത്തിന് മരവിപ്പ്; എക്‌സിറ്റ് പോളിന് പിന്നാലെ മായാവതി മലക്കംമറിഞ്ഞു; സോണിയയുമായി ചര്‍ച്ച ഇല്ലപ്രതിപക്ഷത്തിന് മരവിപ്പ്; എക്‌സിറ്റ് പോളിന് പിന്നാലെ മായാവതി മലക്കംമറിഞ്ഞു; സോണിയയുമായി ചര്‍ച്ച ഇല്ല

English summary
Yogi asks UP Governor to expel minister OP Rajbhar from cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X