കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ചാല്‍ പിഴ 2,000 രൂപ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: തിരക്കേറിയ നഗരം ആയാലും ഇനി നിങ്ങള്‍ക്ക് രക്ഷയില്ല, ആംബുലന്‍സിന് വഴി മാറി കൊടുത്തേ മതിയാകൂ. ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ചാല്‍ രണ്ടായിരം രൂപ പിഴ നിങ്ങള്‍ നല്‍കേണ്ടി വരും. ദില്ലി ട്രാഫിക് പോലീസിന്റെ ഉത്തരവാണിത്. ഒരാളുടെ ജീവന്‍ രക്ഷപ്പെട്ടോട്ടെ എന്നു കരുതി ആംബുലന്‍സിന് വഴിമാറി കൊടുക്കുന്നവരും ഇല്ലാത്തവരും ഉണ്ട്.

എന്നാല്‍ ഇനി കൈയ്യിലെ പൈസ പോകുന്നു എന്നു പേടിച്ച് ആരും വഴിമാറി കൊടുക്കാതിരിക്കില്ല. ജനങ്ങളെ അനുസരിപ്പിക്കാന്‍ ഇതെല്ലാതെ മറ്റൊരു മാര്‍ഗം ഇല്ലാഞ്ഞിട്ടാവാം രണ്ടായിരം രൂപ പിഴ ഈടാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

amublance

ഗതാഗത കുരുക്കു മൂലം പലപ്പോഴും ആംബുലന്‍സിന് കടന്നുപോകാന്‍ വഴി ലഭിക്കാറില്ല. വഴി മാറി തരാത്ത വാഹനങ്ങളും ഉണ്ട്. വഴി മാറി തരാത്ത വാഹനത്തെ കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് അധികൃതര്‍ പറഞ്ഞത്. കാര്യങ്ങള്‍ പരിശോധിച്ച് നിയമലംഘകര്‍ക്ക് പോലീസ് നോട്ടീസയക്കും.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിയില്‍ എത്തിക്കുന്നതിന് തടസമുണ്ടാകുന്നതായും, പല രോഗികളും ബ്ലോക്കില്‍ പെട്ട് വഴിമധ്യേ മരിക്കുന്നതായും വ്യാപകമായ പരാതി വന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി എടുക്കാന്‍ തീരുമാനിച്ചത്.

English summary
2000 fine if you are not giving side of the ambulance in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X