കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അനുകൂല മുദ്രാവാക്യം വിളിച്ചു..ഉത്തര്‍പ്രദേശില്‍ പതിനേഴുകാരനെ വെടിവെച്ചു കൊന്നു..!!!

  • By അനാമിക
Google Oneindia Malayalam News

ലക്‌നൗ: രാഷ്ട്രീയ പകയെതുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പതിനേഴുകാരനെ സമാജ് വാദി പാര്‍ട്ടി നേതാവ് വെടിവെച്ചുകൊന്നു. ബിജെപി പ്രാദേശിക നേതാവ് മോനു സിംഗിന്റെ സഹോദരന്‍ വിനികേത് നാനിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. സമാജ് വാദി പാര്‍ട്ടി നേതാവ് ശിശുപാല്‍ സിംഗ് ആണ് വിനികേതിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചതിനാണ് ശിശുപാല്‍ കുട്ടിയെ വെടിവെച്ച് കൊന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

murder

രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. വിനികേതിന്റെ സഹോദരനായ ബിജെപി നേതാവ് മോനു സിംഗിനെ കൊലപ്പെടുത്താനാണ് ശിശുപാല്‍ എത്തിയത്. എന്നാല്‍ വിനികോതുമായി ശശുപാല്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഒടുവിലത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് വെച്ചുതന്നെ കുട്ടി മരിച്ചു. ഓടി രക്ഷപ്പെട്ട ശിശുപാലിനെ പോലീസിന് കണ്ടെത്താനായിട്ടില്ല.

English summary
Samajwadi Party leader killed teen in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X