വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പരിഹാസം അതിര് വിട്ടു; യുവാവ് സുഹൃത്തിനെ കുത്തി
മുംബൈ: വാട്‌സ് ആപ്പ് ഗ്രൂപ്പിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുബൈിലെ ഗ്രാന്റ് റോഡിലെ നാസ് സിനാമാസ് പരിസരത്താണ് സംഭവം ന ടന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആരംഭിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഇരുവരും പരസ്പരം വെല്ലുവിളി നടത്തിയെത്തി. പ്രകോപിതനായ യുവാവ് സുഹൃത്തിനെ കുത്തുകയായിരുന്നു.
ശ്രേയസ് നാവാല്‍ക്കര്‍ (21) എന്ന യുവവാവിനെ ഇയാളുടെ സുഹൃത്തായ മനീഷ് ഷാ (26) കത്തികൊണ്ട് കുത്തുകയായിരുന്നു. വയറില്‍ അഞ്ച് ഇഞ്ചോളം ആഴത്തില്‍ കുത്തേറ്റ നവാല്‍ക്കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മനീഷും ശ്രേയസും ബോണ്ട് എന്ന് പേരുള്ള ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ശ്രേയസ് നാവാല്‍ക്കര്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ വിദ്യാര്‍ത്ഥിയാണ്. ശ്രേയസിനെ കുത്തിയ മനീഷ് ഷാ സ്റ്റീല്‍ പോളീഷ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
Read Also: തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 40,000 രൂപ; ബാബുവിന്റെ സത്യവാങ്മൂലത്തിലും പൊരുത്തക്കേട്...
സുഹൃത്തുക്കളായിരുന്നിട്ട് കൂടി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആരംഭിച്ച തര്‍ക്കം അക്രമത്തിലേക്കെത്തിയത് ഗൗരവമുള്ള സംഭവമാണെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ സോഷ്യല്‍ മീഡയയില്‍ ഇടപെടുന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. ശ്രേയസിനെ കുത്തിയ മനീഷിനെ പോലീസ് പിടികൂടിയിട്ടുണ്ട്.
Read Also: സര്‍ക്കാരിനെതിരെ എഐഎസ്എഫ് പ്രക്ഷോഭത്തിന് ; ജനകീയ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചത് ഇതല്ല...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications