കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ എഐഎസ്എഫ് പ്രക്ഷോഭത്തിന് ; ജനകീയ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചത് ഇതല്ല...

  • By Vishnu
Google Oneindia Malayalam News

ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുമെന്ന് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. സര്‍ക്കാരിന്റെ സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ ഫീസ് ഘടനയ്‌ക്കെതിരെയാണ് എഐഎസ്എഫ് പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മാനേജ്‌മെന്റുകളുമായി സര്‍ക്കാരുണ്ടാക്കിയ ഫീസ് ഘടന അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും എഐസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍ പറഞ്ഞു. ജനകീയ സര്‍ക്കാരില്‍ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നതെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.

aisf flag

മെഡിക്കല്‍ ഡെന്റല്‍ സീറ്റുകളില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 30 ശതമാനം ഫീസ് വര്‍ധിപ്പിച്ച നടപടി സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നതാണെന്ന് സുഭേഷ് ആരോപിച്ചു. എഐഎസ്എഫ് സംഘടിപ്പിച്ച കേരള സര്‍വകലാശാല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെയാണ് എഐഎസ്എഫിന്റെ വിമര്‍ശനം.

Read Also: കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് പ്രേരണ കുമ്മനവും കോടിയേരിയുമെന്ന് രമേശ് ചെന്നിത്തല...

സര്‍ക്കാര്‍ തീരുമാനത്തെ കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. മെറിറ്റ് സീറ്റില്‍ പോലും ഫീസ് വര്‍ധിപ്പിക്കാനുളള നീക്കം എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയങ്ങളുടെ വ്യതിചലനമാണ്. സാമൂഹിക നീതിയും മെറിറ്റും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. ഏകീകൃത ഫീസ് ഘടനയും വര്‍ധനവും അംഗീകരിക്കാനാകില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

അമ്പത് ശതമാനം മെറിറ്റ് സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുത്തുകൊണ്ടാണ് സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത്. 20 ശതമാനം മെറിറ്റ് സീറ്റില്‍ 25,000 രൂപയും മാനേജ്‌മെന്റ് ക്വാട്ടയില്‍ 11 ലക്ഷവുമാണ് ഫീസ്.

Read Also: എം സ്വരാജിനെതിരെ ജന്മനാട്ടില്‍ പ്രതിഷേധം, കൂക്കുവിളി; വെല്ലുവിളിച്ച് സിപിഐ

30 ശതമാനം മെറിറ്റ് സീറ്റിലെ ഫീസില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ആദ്യം എട്ടുലക്ഷം ചോദിച്ച മാനേജ്‌മെന്റുകള്‍ പിന്നീട് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ നാലര ലക്ഷത്തിലേക്കും രണ്ടര ലക്ഷത്തിലേക്കും ഒതുങ്ങി. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് എഐഎസ്എഫിന്റെ നിലപാട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
AISF against LDF govt self financing Medical Dental fees Structure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X