തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 40,000 രൂപ; ബാബുവിന്റെ സത്യവാങ്മൂലത്തിലും പൊരുത്തക്കേട്...
കൊച്ചി: കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിരുന്നു. ബാബു ബിനാമി പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സ്വ്ത്ത്വിവരത്തേക്കാള്‍ കൂടുതല്‍ തുക ബാബുവിന്റെ പക്കല്‍ നിന്നും വിജിലന്‍സ് കണ്ടെടുത്തതായാണ് വിവരം. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ബാബു സമര്‍പിച്ച സത്യവാങ്മൂലത്തില്‍ തന്റെ കൈവശം വെറും 40000 രൂപയാണ് ഉള്ളതെന്നാണ് പറയുന്നത്.

എന്നാല്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ബാബുവിന്റെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വര്‍ണവും (22 പവന്‍) ആണ് കണ്ടെടുത്തത്. ബാബുവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടേതുമടക്കം അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിട്ടുണ്ട്.
Read Also: കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് പ്രേരണ കുമ്മനവും കോടിയേരിയുമെന്ന് രമേശ് ചെന്നിത്തല...
ബാബു തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ ഭാര്യ ഗീതയുടെ കൈവശം 10000 രൂപയും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ 7.73 ലക്ഷം രൂപയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയുടെ എസ്ബി അക്കൗണ്ടില്‍ 44203 രൂപയുണ്ടെന്നും പറയുന്നു. കൂടാതെ 25000 രൂപയുടെ എല്‍ഐസി പോളിസിയും ഭാര്യയുടെ പേരിലുണ്ട്. ബാബുവിന് ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 2013 മോഡല്‍ ഇന്നോവ കാറുമുണ്ടെന്നും സത്യവാങ്മൂലത്തില്‍പറയുന്നു.
ഭാര്യയുടെ പക്കലുള്ള 7.45 ലക്ഷം രൂപയുടെ 270 ഗ്രാം സ്വര്‍ണാഭരണങ്ങളുമടക്കം മൊത്തം 25.13 ലക്ഷം രൂപയുടെ ജംഗമ വസ്തുക്കള്‍ (മൂവെബിള്‍ അസറ്റ്‌സ്) ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുണ്ട്. വിജിലന്‍സ് റെയ്ഡില്‍ ബാബു തമിഴ്‌നാട്ടില്‍ ഭൂമി വാങ്ങയിതിന്റെ രേഖകള്‍ കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
അങ്കമാലി വില്ലേജില്‍ രണ്ടിടങ്ങളിലായി 16 സെന്റ് ഭൂമിയും നടമ വില്ലേജില്‍ 2500 ചതുരശ്ര അടി താമസസ്ഥലവും ഉണ്ട്. പിന്തുടര്‍ച്ചാവകാശമായി കിട്ടിയതടക്കം മൊത്തം 81.91 ലക്ഷം രൂപയുടെ ഭൂസ്വത്താണ് സത്യവാങ്മൂലത്തില്‍ ബാബു കാണിച്ചിരിക്കുന്നത്.
ഇതില്‍ 64 ലക്ഷം രൂപയുടേ വസ്തുവകകള്‍ താന്‍ സ്വന്തമായി ആര്‍ജിച്ചതാണെന്നും 17.91 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് പിന്തുടര്‍ച്ചാവകാശമായി ലഭിച്ചതെന്നും ഇതില്‍ കാണിക്കുന്നുണ്ട്. ഭാര്യ ഗീതയ്ക്ക് 83.73 ലക്ഷം രൂപയുടെ ഭൂസ്വത്തുമുണ്ട്. സ്വന്തമായി വാങ്ങിയതാണിവ.
Read Also: സര്‍ക്കാരിനെതിരെ എഐഎസ്എഫ് പ്രക്ഷോഭത്തിന് ; ജനകീയ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചത് ഇതല്ല...
രാഷ്ട്രീയമാണ് തന്റെ ജോലിയെന്നാണ് ബാബു സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഈ സത്യവാങ്മൂലവുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് വിവരം.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications