നിവിന്‍ പോളി നായികയ്ക്ക് നേരിട്ടത്... ഒരു വര്‍ഷമായി പിന്തുടര്‍ന്നു, ലക്ഷ്യം ഒന്നുമാത്രം, പിടിയില്‍

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: നിവിന്‍ പോളി ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നായികയായെത്തിയ നടിയും മോഡലുമായ റേബ മോണിക്ക ജോണിനെ ശല്യപ്പെടുത്തിയതിന് യുവാവ് പിടിയില്‍. 28 കാരനെയാണ് ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

ഐഎഎസ് പരീക്ഷ: ബ്ലൂടൂത്ത് വഴി ഭാര്യയുടെ സഹായം... മലയാളി ഐപിഎസ് ഓഫീസര്‍ പിടിയില്‍

നടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. ബസവന്‍ ഗുഡിയില്‍ താമസിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിനെ ജീവനക്കാരനായ ഫ്രാങ്ക്‌ലിന്‍ വിസിലിനെയാണ് പോലീസ് പിടികൂടിയത്.

ഒരു വര്‍ഷമായി പിന്തുടരുന്നു

ഒരു വര്‍ഷമായി പിന്തുടരുന്നു

കഴിഞ്ഞ ഒരു വര്‍ഷമായി ഫ്രാങ്ക്‌ലിന്‍ നടിയെ പിന്തുടര്‍ന്നു ശല്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ 13 വര്‍ഷമായി ബംഗളൂരുവിലെ കോറമംഗല ബ്ലോക്കിലാണ് നടി താമസിക്കുന്നത്.

ജാമ്യത്തില്‍ വിട്ടു

ജാമ്യത്തില്‍ വിട്ടു

ഐപിസി സെക്ഷന്‍ 354 ഡി വകുപ്പ് ചുമത്തിയാണ് ഫ്രാങ്ക്‌ലിനെതിരേ പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.

 നിരന്തരം പിന്തുടര്‍ന്നു

നിരന്തരം പിന്തുടര്‍ന്നു

താന്‍ പോവുന്ന സ്ഥലങ്ങളിലെല്ലാം ഫ്രാങ്ക്‌ലിന്‍ പിന്തുടര്‍ന്നിരുന്നതായി റേബ പോലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. എല്ലാം ഞായറാഴ്ചയും മാഡിവാലയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ താന്‍ പോവുമ്പോള്‍ ഇയാള്‍ പിറകെ വന്നിരുന്നതായും നടി അറിയിച്ചു.

ശ്രദ്ധയില്‍പ്പെട്ടത്

ശ്രദ്ധയില്‍പ്പെട്ടത്

2016 ഒക്ടോബര്‍ ഒന്നിനാണ് തന്നെ ഫ്രാങ്ക്‌ലിന്‍ പിന്തുടരുന്ന കാര്യം റേബയുടെ ശ്രദ്ധയില്‍പ്പെട്ടത്. പള്ളിയിലേക്ക് പോവുമ്പോഴേക്കും വീട്ടിലേക്ക് വരുന്നോഴുമെല്ലാം ഫ്രാങ്ക്‌ലിന്‍ തന്നെ പിന്തുടരുന്നതായി നടിക്കു മനസ്സിലാവുകയായിരുന്നു.

ഒഴിവാക്കാന്‍ ശ്രമിച്ചു

ഒഴിവാക്കാന്‍ ശ്രമിച്ചു

തന്നെ നിരന്തരം പിന്തുടര്‍ന്ന ഫ്രാങ്ക്‌ലിനെ ഒഴിവാക്കാനാണ് ആദ്യം ശ്രമിച്ചതെന്നു റേബ പറഞ്ഞു. എന്നാല്‍ ഇയാള്‍ തുടര്‍ന്നും തന്നെ ശല്യപ്പെടുത്തുകയായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

 മൊബൈല്‍ നമ്പര്‍ കൈക്കലാക്കി

മൊബൈല്‍ നമ്പര്‍ കൈക്കലാക്കി

മൊബൈല്‍ നമ്പര്‍ എങ്ങനെയോ കൈക്കലാക്കിയ ഫ്രാങ്ക്‌ലിന്‍ പിന്ന് തനിക്കു ഫോണിലൂടെ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയെന്നു റേബ പരാതിയില്‍ പറയുന്നു.

വിവാഹം കഴിക്കണമെന്ന്...

വിവാഹം കഴിക്കണമെന്ന്...

ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും പിന്നീട് ഫ്രാങ്ക്‌ലിന്‍ തനിക്കു ഫോണിലൂടെ സന്ദേശങ്ങള്‍ അയച്ചിരുന്നതായും റേബ പറഞ്ഞു.

താക്കീത് നല്‍കി

താക്കീത് നല്‍കി

2017 മെയ് ഏഴിന് താന്‍ ഫ്രാങ്ക്‌ലിനു താക്കീത് നല്‍കിയിരുന്നു. ഇനി തന്നെ പിന്തുടരരുത് എന്നും ഫോണിലൂടെ സന്ദേശങ്ങള്‍ അയക്കരുതെന്നും ഇയാളോട് പറഞ്ഞായും നടി പരാതിയില്‍ കുറിച്ചു.

കുറച്ചു മാസത്തേക്ക് ശല്യമില്ല

കുറച്ചു മാസത്തേക്ക് ശല്യമില്ല

താക്കീത് നല്‍കിയ ശേഷം കുറച്ചു കാലത്തേക്കു ഇയാളുടെ ശല്യമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടു മാസത്തിനു ശേഷം ഫ്രാങ്ക്‌ലിന്‍ വീണ്ടും പഴയതു പോലെ ആവര്‍ത്തിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നു റേബ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഉറപ്പു നല്‍കി

ഉറപ്പു നല്‍കി

ഫ്രാങ്ക്‌ലിനെ താക്കീത് ചെയ്ത് വിട്ടയച്ചാല്‍ മതിയെന്ന് റേബയുടെ മാതാപിതാക്കള്‍ പോലിസിനോട് അഭ്യര്‍ഥിച്ചിരുന്നു. ഭാവിയില്‍ താന്‍ നടിയെ ശല്യം ചെയ്യില്ലെന്ന് ഇയാള്‍ പോലീസിന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Bengaluru youth held for stalking, sending messages to Malayalam film actress Reba

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്