ഉത്തരാഖണ്ഡ് യുവത്വം ആഗ്രഹിക്കുന്നത് ? അതു നല്‍കാന്‍ ആര്‍ക്കാവും ? തിരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായകം

  • Written By:
Subscribe to Oneindia Malayalam

ഡെറാഡൂണ്‍: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഉത്തരാഖണ്ഡ് യുവത്വം ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യമാണ്. സംസ്ഥാനത്ത് കൂടുതല്‍ തൊളിലവസരങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കായിരിക്കും തങ്ങളുടെ വോട്ടെന്നാണ് അവര്‍ പറയുന്നത്.

ഉത്തരാഖണ്ഡില്‍ അവസരങ്ങള്‍ കുറവായതിനാല്‍ തങ്ങള്‍ക്കു മറ്റു സംസ്ഥാനങ്ങളിലേക്ക് മാറേണ്ട അവസ്ഥയാണുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അജയ് കുമാര്‍ പറയുന്നത്

വിവാരാവകാശനിയമം ഫലപ്രദമായി ഉപയോഗിച്ച് പല കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ അജയ് കുമാറും യുവത്വത്തിന്റെ ആകുലതകളെക്കുറിച്ചാണ് പറയുന്നത്. നാട്ടിലുള്ള പല യുവതീ യുവാക്കള്‍ ഇപ്പോള്‍ ജോലി തേടി അയല്‍ സംസ്ഥാനങ്ങളിലേക്ക് പോവുകയാണെന്നും ഉത്തരാഖണ്ഡില്‍ തന്നെ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ ഇതു തടയാനാവുമെന്നും അജയ് ചൂണ്ടിക്കാട്ടുന്നു.

ഗുജറാത്തിനെ മാതൃകയാക്കണം

വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ഗുജറാത്തിനെ മാതൃകയാക്കണമെന്നും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നുമാണ് യുവത്വത്തിന്റെ ആവശ്യം. സംസ്ഥാനത്തു തന്നെ ഒരു പ്രത്യേക ഇടത്തു മാത്രം വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങുകയല്ല മറിച്ച് എല്ലാ ഭാഗങ്ങളിലേക്കും ഇതു വ്യാപിപ്പിക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

എല്ലാവരും കഴിവുള്ളവര്‍

സംസ്ഥാനത്ത് എല്ലാവരും കഴിവുള്ളവരാണെന്നും അവര്‍ക്ക് നല്ലൊരു അടിത്തറ ലഭിച്ചാല്‍ വളര്‍ന്നു വരാനാവുമെന്നും മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഭിനന്ദിച്ച സന്തോഷ് സിങ് നേഗി പറഞ്ഞു.

വികസനത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്കു വോട്ട്

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ ആരാണോ അവര്‍ക്കായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുകയെന്ന് റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കായി മല്‍സരിച്ച ഉത്തരാഖണ്ഡ് താരം മനീഷ് റാവത്ത് പറഞ്ഞു. കായികരംഗത്തും നിരവധി കഴിവുള്ളവര്‍ ഉണ്ടെങ്കിലും അവര്‍ക്കു വളര്‍ന്നുവരാനുള്ള സാഹചര്യം ഇവിടെയില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

English summary
The Uttarakhand youth open up about the issues they would like the political parties to focus on during elections for ensuring a win and for the requisite development of the state in the long run.
Please Wait while comments are loading...