സിങ്കപ്പൂരില്‍ അക്രമം;24 ഇന്ത്യക്കാര്‍ അറസ്റ്റില്‍
സിങ്കപ്പൂര്‍: സിങ്കപ്പൂരിലെ ലിറ്റില്‍ ഇന്ത്യ എന്ന പ്രദേശത്ത് അക്രമം നടത്തിയതിന് 24 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ തൊഴിലാളി ബസിടിച്ച് മരിച്ച സംഭവത്തെത്തുടര്‍ന്നാണ് അക്രമങ്ങള്‍ ആരംഭിച്ചത്. ഡിസംബര്‍ 8 ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അക്രമങ്ങള്‍ നടക്കുന്നത്.
ഇന്ത്യന്‍ തൊഴിലാളിയായ കുമാരവേലു(33) ആണ് ബസിടിച്ച് മരിച്ചത്. ലിറ്റില്‍ ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ ജോലി സ്ഥലത്തേയ്ക്ക് കൊണ്ടു പോകുന്ന ബസാണ് കുമാരവേലുവിനെ ഇടിച്ചത്.

സംഭവത്തെ തുടര്‍ന്ന് 400 ഓളം പേരാണ് പ്രക്ഷോഭം നടത്തിയത്. പൊലീസ് വാഹനങ്ങളും മറ്റുള്ളവയും ഇവര്‍ തീയിട്ട് നശിപ്പിച്ചു. ബസുകളുടെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു. 18 ഓളം പേര്‍ക്കും പത്ത് പൊലീസുകാര്‍ക്കും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. 40 വര്‍ഷത്തിനിടയില്‍ സിങ്കപ്പൂരില്‍ നടക്കുന്ന ഏറ്റവും വലിയ അക്രമങ്ങളില്‍ ഒന്നാണിത്.
സംഭവത്തെത്തുടര്‍ന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായവര്‍ക്കെതിരെ ഏഴ് വര്‍ഷം വരെ തടവ് ലഭിയ്ക്കാവുന്ന കുറ്റമാണ് ചുമത്തിയിരിയ്ക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കുന്നതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.












Click it and Unblock the Notifications