അക്രമങ്ങളും... പീഡനങ്ങളും, കൂടുതൽ കുട്ടികളും ജീവിക്കുന്നത് മോശം സാഹചര്യത്തിൽ, പഠനം റിപ്പോർട്ട്...
നമ്മുടെ കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് നിങ്ങൾ ധരിച്ചു വെച്ചെങ്കിൽ തെറ്റി. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികളും ജീവിക്കുന്നത് മോശം സാഹചര്യത്തിലാണെന്ന് പഠന റിപ്പോർട്ട്. സിറിയ, അഫ്ഗാനിസ്ഥാന്, സൊമാലിയ എന്നീ രാജ്യങ്ങളില്‍ യുവജനങ്ങളുടെ ജീവനടക്കം ഭീഷണിയെന്നും പഠനം പറയുന്നു.
കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടന നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 35.7 കോടി ലോകത്താകമാനം പീഡനങ്ങള്‍ അനുഭവിക്കുന്നതായി കണക്കുകള്‍ പറയുന്നു. മൊത്തം കുട്ടികളില്‍ ആറ് പേരില്‍ ഒരാള്‍ വീതം പീഡനങ്ങളേറ്റാണ് വളരുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കുട്ടികൾ പീഡനം അനുഭവിക്കുന്നു
അക്രമങ്ങളുടെയും പീഡനങ്ങളുടെയും ഇടയില്‍ വിവിധ രാജ്യങ്ങളില്‍ കുട്ടികള്‍ കൊടിയ പീഡനം അനുഭവിക്കുകയാണെന്ന് സേവ് ദ ചില്‍ഡ്രന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കൂടി വരുന്ന നഗരവത്കരണം, നാളുകള്‍ നീണ്ടു നില്ക്കുന്ന ആക്രമണങ്ങള്‍, പ്രതിഷേധങ്ങളുടെ ഭാഗമായി സ്കൂളുകളും കോളജുകളും ആക്രമിക്കുന്ന രീതി തുടങ്ങി നിരവധി കാരണങ്ങളാണ് കുട്ടികളുടെ ജീവിതം ദുസഹമാക്കുന്നതെന്നും പറയപ്പെടുന്നു.

ലൈംഗീകാതിക്രമങ്ങൾ കൂടി
കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങളും ക്രമാതീതമായി കൂടിയിട്ടുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. 1990 കളിലെ സാഹചര്യത്തില്‍ നിന്നും കുട്ടികളുടെ ജീവിതാവസ്ഥ കൂടുതല്‍ മോശമായെന്നാണ് പഠനം പറയുന്നത്. ബർമ്മയിൽ പുതിയ യുദ്ദങ്ങഴൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഫ്ഗാനിസ്ഥാനിലും സിറിയയിലും എപ്പോൽ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യത്തിലാണ്. എന്നിരുന്നാലും ഇവിടെ കുട്ടികളുടെ കഷ്ടതയുടെ ഏറ്റവും ഉയർന്ന തീവ്രദയിലാണുള്ളതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

കവചമായി ഉപയോഗിക്കുന്നു
കുട്ടികളെ കവചമായി ഉപയോഗിക്കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ടെന്നും ഇത് കണ്ടെത്തി അവാസാനിപ്പിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു. കുട്ടികളുടെയും യുവാക്കളുടെയും സംരക്ഷണത്തിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കണം. ഇതിനായി കൂടുതൽ പദ്ധതികൾ ആവിഷ്ക്കരികകേണ്ടതുണ്ടെന്നും പഠന സംഘം കണ്ടെത്തി.

ഏറ്റവും കൂടുതൽ ഏഷ്യയിൽ
ഏറ്റവും കൂടുതൽ കുട്ടികൾ പീഡനങ്ങൾ അനുഭവിക്കുന്നത് ഏഷ്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2005 മുതല്‍ വിവിധടങ്ങളില് നടന്ന 25 ലധികം ആക്രമണങ്ങളില്‍ 73000 ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി യുഎന്‍ നേരത്തെ പുറത്തു വിട്ട കണക്കില്‍ കണ്ടെത്തിയിരുന്നു. തൊണ്ണൂരഉകളുടെ പകുതിയിൽ ലോകത്തിലെ 200 മില്ല്യൺ കുട്ടികൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ജീവിച്ചത്. 2016 ആകുമ്പോഴേതക്കും അത് 357 മില്ല്യൺ ആയി ഉയർന്നു. അതായത് 75 ശതമാനമാണ് കൂടിയതെന്ന് പഠന സംഘം പറയുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications