കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യനേക്കാള്‍ ഉയരമുള്ള കൊമ്പ്: ആനയൊന്നിന് വരും പതിനാലായിരം കിലോ തൂക്കം; ഫോസില്‍ കണ്ടെത്തി ഗവേഷകർ

Google Oneindia Malayalam News

ഇസ്രായേലില്‍ നിന്നും 5 ലക്ഷം വർഷം പഴക്കമുള്ള കൂറ്റന്‍ ആനയുടെ ഫോസില്‍ കണ്ടെത്തി ഗവേഷകർ. ഇസ്രയേലിലെ റെവാഡിം മേഖലയില്‍ എലിഫന്റ് ഹണ്ട് എന്ന പേരില്‍ നടത്തിയ പര്യവേഷണത്തിനൊടുവിലാണ് ഫോസില്‍ കണ്ടെത്തിയത്. ഇന്ന് ആനകള്‍ ഇല്ലാത്ത ഇസ്രായേലില്‍ നിന്നാണ് ഈ കണ്ടെത്തല്‍ എന്നാണ് കൌതുകരമായ മറ്റൊരു കാര്യം.

നീയൊക്കെ എന്തിനാ ഓണം ആഘോഷിക്കുന്നത്; ബിനീഷ് ബാസ്റ്റിന് നേരെ വിദ്വേഷ കമന്റ്, ഒടുവില്‍ ഭീഷണിനീയൊക്കെ എന്തിനാ ഓണം ആഘോഷിക്കുന്നത്; ബിനീഷ് ബാസ്റ്റിന് നേരെ വിദ്വേഷ കമന്റ്, ഒടുവില്‍ ഭീഷണി

കണ്ടെത്തിയ ഫോസിലുകള്‍ ഇന്ന് ഭുമിയിലുള്ള ആഫ്രിക്കന്‍, ഏഷ്യന്‍ആന വംശത്തില്‍ പെടുവയുടേത് അല്ല. ആനകളേക്കാള്‍ വലുപ്പമുള്ളതും ഇന്ന് ലോകത്ത് ഇല്ലാത്തതുമായ ഏതാണ്ട് 10000 വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ചെന്ന് കരുതുന്ന മാമത്ത് എന്ന വർഗത്തില്‍പെട്ടുന്നതുമല്ല ഈ ആനകളെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന്റെ ലക്ഷ്യം ആ 207 സീറ്റുകള്‍: 52 എണ്ണം വേറെ, അണിയറിയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികോണ്‍ഗ്രസിന്റെ ലക്ഷ്യം ആ 207 സീറ്റുകള്‍: 52 എണ്ണം വേറെ, അണിയറിയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതി

ഭൂമിയില്‍ ജീവിച്ചിരുന്ന ആനകളില്‍ വച്ച് ഏറ്റവും വലുതായ

ഭൂമിയില്‍ ജീവിച്ചിരുന്ന ആനകളില്‍ വച്ച് ഏറ്റവും വലുതായ പാലിയോലോക്സോഡന്‍ ആന്‍റിക്വിസ് എന്ന കൂറ്റന്‍ ആനകളുടേതില്‍ ഒന്നിന്റെതാണ് ഈ ഫോസില്‍. നീളമുള്ള കൊമ്പുകളാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം 2.5 മീറ്റർ നീളമാണ് ഇവയുടെ കൊമ്പിനുള്ളത്. അതായത് ആറടിഉയരുമുള്ള ഒരു മനുഷ്യനേക്കാള്‍ രണ്ടരയടി ഉയർക്കൂടതല്‍.

എറ്റവും കൂടുതല്‍ കാലം മന്ത്രിയായത് കെഎം മാണി: എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നാര്, കുഞ്ഞാലിക്കുട്ടി എത്രാമത്- പട്ടിക കാണാം

ഏതാണ്ട് ഇത്ര തന്നെ ഉയരമുള്ള കൊമ്പാണ് ഇസ്രായേലിലെ പര്യവേഷണ

ഏതാണ്ട് ഇത്ര തന്നെ ഉയരമുള്ള കൊമ്പാണ് ഇസ്രായേലിലെ പര്യവേഷണ മേഖലയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 150 കിലോഗ്രാം ഭാരവും 2.6 മീറ്റർ (8.5 അടി) നീളവുമുള്ള കൊമ്പാണ് തെക്കൻ ഇസ്രായേലിലെ ഒരു ഗ്രാമമായ റെവാദിമിന് സമീപമുള്ള ഒരു ഖനന സ്ഥലത്ത് നിന്ന് ബയോളജിസ്റ്റ് എയ്തൻ മോർ കണ്ടെത്തിയിരിക്കുന്നത്. 5 ലക്ഷം വർഷത്തോളം പഴക്കമാണ് ഇതിന് കണക്കാക്കുന്നത്.

കണ്ടെത്തിയ കൊമ്പിന് വലിയ കേടുപാടുകള്‍ ഒന്നും

കണ്ടെത്തിയ കൊമ്പിന് വലിയ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നത് അത്ഭുതകരമായ കാര്യമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഇസ്രയേലില്‍ നിന്ന് മാത്രമല്ല, ഏഷ്യയുടെ ഈ ഭാഗത്ത് നിന്ന് തന്നെ ലഭിക്കുന്ന ഏറ്റവും വലിയ ആനക്കൊമ്പാണ് ഇതെന്നും ഗവേഷകർ പറയുന്നു. ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റി (ഐഎഎ) യുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

"ഏകദേശം 400,000 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ പ്രദേശത്ത് നിന്ന് വംശനാശം സംഭവിച്ച ആനയുടെ കൊമ്പാണിത്. ഇത് കണ്ടെത്താന്‍ സാധിച്ചത് വലിയൊരു നേട്ടമാണ്"-ഉത്ഖനനത്തിന്റെ ഡയറക്ടർ അവി ലെവി പറയുന്നു. "കൊമ്പിനോട് ചേർന്ന്, ചരിത്രാതീത കാലത്തെ മനുഷ്യൻ ഈ പ്രദേശത്തെ മൃഗങ്ങളെ, പ്രത്യക്ഷത്തിൽ ആനകളെയും വെട്ടി തൊലിയുരിക്കാൻ ഉപയോഗിച്ചിരുന്ന ഉളിക്കല്ല് ഉപകരണങ്ങളും ഈ മേഖലയില്‍ നിന്നും കണ്ടെടുത്തിരുന്നു."- അദ്ദേഹം പറഞ്ഞു.

പായസത്തുള്ളിപ്പോലൊരു ഞാന്‍: സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി അന്നബെന്‍

ഞങ്ങൾ ഇവിടെ ആളുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയില്ല,

ഞങ്ങൾ ഇവിടെ ആളുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയില്ല, അവരുടെ ഭൗതിക സംസ്കാരം മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ആനയുടെ അസ്ഥികള്‍ അന്നത്തെ ജനത ഉപകരണങ്ങളാക്കി മാറ്റി. ഇവയില്‍ ചിലതും കണ്ടെത്തിയിട്ടുണ്ട്. ആനക്കൊമ്പിന്റെ വലിപ്പം വെച്ച് നോക്കിയാൽ, ആനയ്ക്ക് അഞ്ച് മീറ്റർ (16.5 അടി) വരെ ഉയരമുണ്ടാകും. അതായത് ഇന്നത്തെ ആഫ്രിക്കൻ ആനകളേക്കാൾ വലിപ്പം വരും അതിനെന്നും അവിലെവി കൂട്ടിച്ചേർക്കുന്നു.

ഈ ഫോസിലിന്‍റെ വീണ്ടെടുക്കലും അതീവ കാഠിന്യമേറി

ഈ ഫോസിലിന്‍റെ വീണ്ടെടുക്കലും അതീവ കാഠിന്യമേറിയ പ്രക്രിയ യായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആശ്രദ്ധമായി പ്രവർത്തിച്ചാല്‍ പൊട്ടിയടര്‍ന്ന് പോകുന്ന അവസ്ഥയിലായിരുന്നു ഈ ആനക്കൊമ്പിന്‍റെ പല ഭാഗങ്ങളുമെന്നും അദ്ദേഹം പറയുന്നു. പോത്തുകളും മാനുകളും ഉള്‍പ്പടെയുള്ളവയുടെ വർഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ ഈ മേഖലയില്‍ നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

English summary
5 lakh year old elephant fossil found in Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X