ലണ്ടന്‍ തീപിടുത്തം: മരണം 79 ആയി

Subscribe to Oneindia Malayalam

ലണ്ടന്‍: ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയതായി പോലീസ് അറിയിച്ചു. ഇതില്‍ അഞ്ചു പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മരിച്ചവര്‍ക്കു വേണ്ടി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മൗനപ്രാര്‍ത്ഥന നടത്തുന്നതിനു തൊട്ടുമുന്‍പാണ് പുതിയ അറിയിപ്പുണ്ടായത്. തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ പുതിയ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു. കാണാതായവരെ ഇനിയും കണ്ടെത്താത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് പോലീസ് അറിയിച്ചു. കാണാതായവരില്‍ അഞ്ചു പേരെ സുരക്ഷിതരായി കണ്ടെത്തിയിട്ടുമുണ്ട്.

120 ഫ്ളാറ്റുകളുള്ള നോര്‍ത്ത കെന്‍ഗിസ്റ്റണിലെ ഗ്രെന്‍ഫെല്‍ ടവറിലാണ് തീപ്പിടുത്തം ഉണ്ടായത്. സംഭവത്തില്‍ കെട്ടിടസമുച്ചയത്തില്‍ നിന്നും അപകടമുണ്ടായ ഫ്ളാറ്റിന് സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചിരുന്നു. ലാന്‍ഡ്കാസ്റ്റര്‍ വെസ്റ്റ് എസ്റ്റേറ്റിലുള്ള കെട്ടിടസമുച്ചയത്തിനും ലാറ്റിമെര്‍ റോഡ് അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനും വെസ്റ്റ് ഫീല്‍ഡ് വൈറ്റ് സിറ്റി ഷോപ്പിങ് സെന്ററിനുമിടയിലുമാണ് അപകടമുണ്ടായ കെട്ടിടം.

സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി വീട്ടുതടങ്കലില്‍? പിന്നില്‍ ആര്... കേരളം ഇനിയും ഞെട്ടും...

 firelondo

ദളിതർക്കു വേണ്ടി പ്രവർത്തിച്ച നേതാവ് !!! അഡ്വ രാംനാഥ് കോവിന്ദ് എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥി !!!

1974ല്‍ പണി കഴിപ്പിച്ച 67.37 മീറ്റര്‍ പൊക്കമുള്ളകെട്ടിടത്തിനാണ് അഗ്‌നിബാധയേറ്റത്.
രണ്ടാം നിലയില്‍ നിന്നാരംഭിച്ച അഗ്‌നിബാധ കെട്ടിടം മുഴുവന്‍ വ്യാപിച്ചിരുന്നു.

English summary
79 people now presumed dead in London fire
Please Wait while comments are loading...