കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്

ഭാഗ്യത്തില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ടാകും. പക്ഷേ ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ ലോട്ടറി അടിക്കുന്ന ചിന്തിച്ചിട്ടുണ്ടോ? നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു വയോധികന് അത്തരമൊരു ഭാഗ്യമുണ്ടായിരിക്കുകയാണ

Google Oneindia Malayalam News
LOTTERY

വാഷിംഗ്ടണ്‍: ഭാര്യക്ക് എപ്പോഴെങ്കിലും സമ്മാനം കൊടുക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? പലര്‍ക്കും അത് കുറവായിരിക്കും. പഴഞ്ചന്‍ ഏര്‍പ്പാടാണ് അതെന്ന് വിശ്വസിക്കുന്നവരുമുണ്ടാകും. എന്നാല്‍ അത്തരമൊരു സ്‌നേഹത്തിന്റെ പേരില്‍ കോടീശ്വരനാവുന്നത് എങ്ങനെയിരിക്കും. അങ്ങനെയൊന്നും നടക്കില്ലെന്ന് കരുതുന്നവരുമുണ്ടാകും.

എന്നാല്‍ യുഎസ്സിലെ നോര്‍ത്ത് കരോലിനയില്‍ അത്തരമൊരു സംഭവം നടന്നിരിക്കുകയാണ്. യുവാവിന് വന്‍ ജാക്‌പോട്ടാണ് അടിച്ചിരിക്കുന്നത്. സാധാരണ ജീവിതം നയിച്ചിരുന്ന ആ ജീവനക്കാരന്‍ ഇന്ന് കോടീശ്വരനാണ്. എങ്ങനെയാണ് ഭാഗ്യം വന്നത് എന്നത് രസകരമായ കാര്യമാണ്. വിശദമായ വിവരങ്ങളിലേക്ക്.....

മെക്കാനിക്കിന്റെ സമ്മാനം

മെക്കാനിക്കിന്റെ സമ്മാനം

നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു മെക്കാനിക് തന്റെ ഭാര്യയുടെ പിറന്നാള്‍ മറക്കാതെ ഓര്‍ത്തിരിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനൊരു ഭാഗ്യം കൂടി ലഭിച്ചിരിക്കുകയാണ്. പിറന്നാളിന് തലേദിവസം വാങ്ങിയ ടിക്കറ്റിന് ജാക്‌പോട്ട് അടിച്ചിരിക്കുകയാണ്. ഭാര്യക്ക് പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ലോട്ടറി നല്‍കാനായിരുന്നു മൈക്കിള്‍ പെട്രിവെല്ലി എന്ന 62കാരന്റെ പ്ലാന്‍. എന്നാല്‍ ഭാര്യയുടെ പിറന്നാള്‍ വലിയ ഭാഗ്യ ദിനമാണെന്ന് ഇയാള്‍ പറയുന്നു.

ഭാഗ്യം കൊണ്ടുവന്ന ദിനം

ഭാഗ്യം കൊണ്ടുവന്ന ദിനം

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

ഭാര്യയുടെ പിറന്നാള്‍ ദിനം ജീവിതത്തിലേക്ക് വലിയ സൗഭാഗ്യങ്ങള്‍ കൊണ്ടുവന്നുവെന്നാണ് മൈക്കിള്‍ വിശ്വസിക്കുന്നത്. വെറും അഞ്ച് ഡോളര്‍ മാത്രം മുടക്കി വാങ്ങിയ ടിക്കറ്റിനാണ് ബംപറടിച്ചിരിക്കുന്നത്. ശരിക്കും അതൊരു തമാശയായിട്ടാണ് ആദ്യം തോന്നിയതെന്ന് മൈക്കിള്‍ പറയുന്നു. ബുധനാഴ്ച്ചയാണ് നോര്‍ത്ത് കരോലിന ലോട്ടറി ആസ്ഥാനത്തെത്തി രണ്ട് ലക്ഷം ഡോളറിന്റെ സമ്മാനം മൈക്കിള്‍ വാങ്ങിയത്. ഒരു കോടി 63 ലക്ഷം രൂപ വരുന്ന വമ്പന്‍ തുകയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

അത് സത്യമായി തോന്നിയില്ല

അത് സത്യമായി തോന്നിയില്ല

മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!

തനിക്ക് ലോട്ടറി അടിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഒട്ടും വിശ്വാസമായില്ല. കാരണം അത് സത്യമാണെന്ന് തോന്നുന്നേയില്ലായിരുന്നു. നോര്‍ത്ത് കരോലിന ലോട്ടറിയുടെ ഐസ് സ്‌ക്രാച്ച് ഓഫ് ഗെയിമിലെ ആദ്യത്തെ ടോപ് പ്രൈസ് വിന്നറാണ് മൈക്കിള്‍. ഈ ലോട്ടറിയടിക്കാന്‍, പ്രത്യേകിച്ച് ബംപറടിക്കാനുള്ള സാധ്യത വളരെ നേര്‍ത്തതാണ്. തീര്‍ച്ചയായും ഇത് ഭാര്യ പട്രീഷ്യക്ക് നല്ലൊരു ഗിഫ്റ്റാണെന്ന് അദ്ദേഹം പറയുന്നു. കോണ്‍കോര്‍ഡിലെ സ്പീഡ് വേ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്.

വീട് ഒന്ന് പുതുക്കും

വീട് ഒന്ന് പുതുക്കും

നികുതി കിഴിച്ച് ഒരു കോടി 15 ലക്ഷം രൂപയില്‍ അധികമാണ് അദ്ദേഹത്തിന് ലഭിക്കുക. ഈ പണം ഉപയോഗിച്ച് എന്ത് ചെയ്യുമെന്ന കാര്യത്തിനും മൈക്കിളിന് വ്യക്തതയുണ്ട്. വീട് പുതുക്കി പണിയുകയാണ്. അതിലേക്ക് ഈ പണം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് മാത്രമല്ല ഈ നേട്ടം ഒന്ന് ആഘോഷിക്കാനും അദ്ദേഹം ഒരുങ്ങുകയാണ്. ഭാര്യക്കുള്ള സമ്മാനം കൊണ്ട് ഇവരുടെ ജീവിതം മാറിയത് വലിയ ഭാഗ്യമാണെന്ന് സോഷ്യല്‍ മീഡിയയും പറയുന്നു.

സൗത്ത് കരോലിനയിലും ജേതാവ്

സൗത്ത് കരോലിനയിലും ജേതാവ്

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

സൗത്ത് കരോലിനയിലും പുതിയൊരു ജേതാവ് ഉണ്ടായിരിക്കുകയാണ്. ജയന്റ് ജംബോ ബക്‌സ് സ്‌ക്രാച്ച് ഓഫ് ടിക്കറ്റെടുത്ത യുവതിക്കാണ് ബംപറടിച്ചത്. രണ്ടര ലക്ഷം ഡോളറാണ് ഇവര്‍ക്ക് സമ്മാനം അടിച്ചത്. രണ്ട് കോടിയില്‍ അധികം വരും ഈ സമ്മാനത്തുക. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസാണ് ഈ ബംപര്‍ എന്ന് യുവതി പറയുന്നു. കടയിലെ അവസാന ടിക്കറ്റാണ് താന്‍ എടുത്തത്. അഞ്ച് ഡോളറും നല്‍കിയിരുന്നു. അപ്പോള്‍ തന്നെ സ്‌ക്രാച്ച് ചെയ്ത് നോക്കിയപ്പോള്‍ ബംപറടിച്ചതായി മനസ്സിലായി. ആരോടും ഈ ഭാഗ്യത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് യുവതി വ്യക്തമാക്കി.

English summary
a lucky man buys a lottery for wife's birthday, he won crores and became millionaire goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X