ഭൂമിക്കും സൂര്യനും മധ്യത്തിലായി അത്ഭുത വാല്‍നക്ഷത്രം; തിളങ്ങി നില്‍ക്കും, കാണാനാവുക ഈ ദിവസങ്ങളില്‍
ഭൂമിക്കും സൂര്യനും തൊട്ടടുത്തായി ഈ വാല്‍നക്ഷത്രം എത്തും. മിക്കവാറും അതിന്റെ മധ്യത്തിലായിട്ടായിരിക്കും എത്തും. കാരണം ഇതിന്റെ ഭ്രമണം ഇതിന് രണ്ടിനും ഇടയിലായിരിക്കും.

വാഷിംഗ്ടണ്‍: ഭൂമിയിലേക്ക് പച്ച വാല്‍ നക്ഷത്രം വന്നത് നേരത്തെ അത്ഭുത കാഴ്ചയായിരുന്നു. ഇപ്പോഴിതാ പുതിയൊരു വാല്‍നക്ഷത്രം കൂടി. വളരെ തിളക്കമേറിയതാണ് ആ വാല്‍ നക്ഷത്രം. ഇത് ഭൂമിയിലേക്ക് എത്തുന്നത് അടുത്ത വര്‍ഷമാണ്. പ്രകാശമേറിയതാണ് ഈ വാല്‍നക്ഷത്രം. സി 2023 എത്രി എന്നാണ് ഈ വാല്‍നക്ഷത്രത്തിന്റെ പേര്.
വളരെയേറെ പ്രത്യേകതകള്‍ ഉള്ളതാണ് ഈ വാല്‍ നക്ഷത്രം. മുമ്പ് നിരീക്ഷിച്ചപ്പോള്‍ ഇതൊരു ഛിന്നഗ്രഹമാണെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് വളരെയധികം ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചിരുന്നു. പക്ഷേ പിന്നീടാണ് ഇത് വാല്‍നക്ഷത്രമാണെന്ന് തിരിച്ചറിഞ്ഞത്. വിശദമായ വിവരങ്ങളിലേക്ക്.....

തിളക്കമേറിയ സുന്ദരന്‍
ഒരു സുന്ദരന്‍ വാല്‍നക്ഷത്രമാണ് ഭൂമിയിലേക്ക് വരുന്നത്. 2024ല്‍ ഇത് ഭൂമിയിലെത്തും. പച്ച വാല്‍നക്ഷത്രത്തേക്കാള്‍ തിളമേറിയതാണ് ഈ സുന്ദരന്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവയെ കാണാന്‍ സാധിക്കും. ഫെബ്രുവരി അവസാനമാണ് ഇതിനെ കണ്ടെത്തിയത്. ഐസിലും, പൊടിപടലങ്ങളിലും, പാറകഷ്ണങ്ങളിലും മുങ്ങിയാണ് ഈ വാല്‍നക്ഷത്രം വരുന്നത്. എല്ലാ വാല്‍നക്ഷത്രങ്ങളും ഈ ഗണത്തില്‍ വരുന്നതാണ്. എന്നാല്‍ ഇവയുടെ ശക്തി പിന്നീട് പലപ്പോഴായി കുറഞ്ഞ് വരികയാണ് ചെയ്യാറുള്ളത്.

ഡസന്‍ കണക്കിനുള്ള വരവ്
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
ഈ വാല്‍നക്ഷത്രങ്ങള്‍ സൂര്യനോട് അടുത്ത് വരുമ്പോഴാണ് അലിഞ്ഞ്, അതിന്റെ ശരീരത്തിലെ ഈ പൊടിപടലങ്ങളെല്ലാം കളയുക. സൂര്യനില്‍ നിന്ന് പൊടിയും, വാതകങ്ങളുമേറ്റാണ് ഇവയ്ക്ക് വാല്‍ മുളയ്ക്കുക. തുടര്‍ന്ന് അത് ഭൂമിയിലേക്ക് എത്തുകയാണ് ചെയ്യുക. എല്ലാ വര്‍ഷവും ഡസന്‍ കണക്കിന് വാല്‍നക്ഷത്രങ്ങളാണ് വരുന്നത്. കഴിഞ്ഞ മാസം ഭൂമിയിലെത്തിയ പച്ച വാല്‍നക്ഷത്രമാണ് ഇതില്‍ അവസാനത്തേത്. നേരത്തെ എത്രീ വാല്‍നക്ഷത്രത്തിന് അത്ര പ്രാധാന്യം നല്‍കിയിരുന്നു.

എന്തുകൊണ്ട് പ്രാധാന്യം
ഈ വാല്‍നക്ഷത്രത്തിന് പ്രാധാന്യമുണ്ടെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഭൂമിക്കും സൂര്യനും തൊട്ടടുത്തായി ഈ വാല്‍നക്ഷത്രം എത്തും. മിക്കവാറും അതിന്റെ മധ്യത്തിലായിട്ടായിരിക്കും എത്തും. കാരണം ഇതിന്റെ ഭ്രമണം ഇതിന് രണ്ടിനും ഇടയിലായിരിക്കും. വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥം സൂര്യനും ഭൂമിക്കും നേരെയായി മാറിയിരിക്കുകയാണ്. അടുത്തൊന്നും ഈ പ്രതിഭാസം സംഭവിച്ചിട്ടില്ല. 1997ലാണ് സമാനമായൊരു വാല്‍നക്ഷത്രം ഭൂമിയിലെത്തിയത്. അതിന് നല്ല തിളക്കമുണ്ടായിരുന്നു. അതിന് സമാനമാണ് ഈ ഛിന്നഗ്രഹവും.












Click it and Unblock the Notifications