അന്ന് മോഷണം പോയി, ഇപ്പോള്‍ വില്‍പനയ്ക്ക്; എലിസബത്ത് രാജ്ഞിയുടെ ടീബാഗിന് 9.5 ലക്ഷം!
ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ സിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. സെപ്റ്റംബര്‍ 8 നാണ് രാജ്ഞി അന്തരിച്ചത്. ലോകം വിട്ടുപോയാലും ചരിത്രത്തില്‍ എന്നും എലിസബത്ത് രാജ്ഞി നിറഞ്ഞുനില്‍ക്കും.
എലസബത്ത് രാജ്ഞിയുടെ നിര്യാണത്തിന് പിന്നാലെ അവരുടെ ഓര്‍മക്കായി രാജ്ഞി ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ എന്തു വില കൊടുത്തും സ്വന്തമാക്കാനുള്ള ആഗ്രഹത്തിലാണ് പലരും ഉള്ളത്. എലിസബത്ത് രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി ചില വസ്തുക്കള്‍ വില്‍പനയ്ക്ക് വെച്ചിട്ടുമുണ്ട്. ഇതില്‍ ശ്രദ്ധേയം എന്നുപറയുന്നത്. എലിസബത്ത് രാജ്ഞി 1998 ല്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ടീ ബാഗാണ്. ഈ ടീ ബാഗ് ഇപ്പോള്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്..

ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ ഇ ബേ വഴിയാണ് ഇത് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഇതിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ വിന്‍ഡ്സര്‍ കോട്ടയില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ടിരുന്ന ടീബാഗാണ് ഇപ്പോള്‍ ഇ ബേയില്‍ 12,000 ഡോളറിന്റെ( ഇത് ഏകദേശം 9.5 ലക്ഷം രൂപ) ഭീമമായ തുകയ്ക്ക് വില്‍പ്പനയ്ക്കുള്ളത്.

1998 ന്റെ അവസാനത്തില്‍ നിങ്ങള്‍ സിഎന്‍എന്നില്‍ കാണുമായിരുന്ന അതേ ടീബാഗ് തന്നൈ ആണ് വില്‍പനയ്ക്കുള്ളതെന്നും എലിസബത്ത് രാജ്ഞി ഉപയോഗിച്ചതാണിതെന്നുമാണ് വിവരണത്തില്‍ പറയുന്നത്. വിന്‍ഡ്സര്‍ കാസിലില്‍ നിന്ന് പ്രത്യേക എക്സ്റ്റെര്‍മിനേറ്റര്‍ കടത്തിക്കൊണ്ടുപോയ അതേ ടീബാഗ് ആണെന്നും ഇ ബെ പ്ലാറ്റ്‌ഫോമില്‍ ടീ ബാഗ് വില്‍പനയ്ക്ക് വച്ചിരിക്കുന്ന വ്യക്തി പറയുന്നു.

യഥാര്‍ത്ഥ ടീ ബാഗ് ആണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത് എന്ന് കാണിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റും ഉണ്ട്. പ്രശസ്തമായ ഐഇസിഎ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സ് ഇന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ആധികാരികത) നല്‍കിയ ആധികാരികത സര്‍ട്ടിഫിക്കറ്റാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തികച്ചും ശരിയാണെന്ന് സംശയാതീതമായി നിര്‍ണ്ണയിച്ചതായും ഇതൊരു ടീബാഗ് തന്നെയാണെന്നും സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.
ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ

എലിസബത്ത് രാജ്ഞിയുടെ മെഴുക് പ്രതിമകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്, അവയ്ക്ക് ഇപ്പോൾ 12.6 ലക്ഷം രൂപ വിലയുണ്ട്. പൂർണകായ മെഴുക് പ്രതിമയിൽ രാജ്ഞിയുടെ മുടി, റെസിനിൽ ഉണ്ടാക്കിയ രാജ്ഞിയുടെ കണ്ണുകൾ, പല്ലുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്ഞിയുടെ രൂപത്തിലുള്ള ഒരു ബാർബി ഡോളും വിൽപനയ്ക്ക് ഉണ്ട്.

1,299.99 ഡോളറാണ് വില. രാജ്ഞിയുടെ കൈകൊണ്ട് ഒപ്പിട്ട ഒരു ഓട്ടോഗ്രാഫും ഉണ്ട്. ഇതിന് 11,249 ഡോളർ ആണ്. എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന തടികൊണ്ടുള്ള പെട്ടിയും വിൽപനക്കാരിൽ ഒരാൾ വിൽക്കാൻ വച്ചിട്ടുണ്ട്. ഇതിന് 51,597 ഡോളർ രൂപയാണ് വില. ഇത് 1977-ലെ സിൽവർ ജൂബിലിയിൽ രാജ്ഞിക്ക് സമ്മാനമായി ലഭിച്ചതാണെന്നും അവകാശപ്പെടുന്നു.












Click it and Unblock the Notifications