ഒറ്റരാത്രികൊണ്ട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അബുദാബി: 12 മുതൽ പുലർച്ചെ 5 വരെ നിയന്ത്രണം
ദുബായ്: കൊറോണ വൈറസ് വ്യാപനത്തിനിടെ ഒറ്റരാത്രി കൊണ്ട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യുഎഇ തലസ്ഥാനമായ അബുദാബി. അതേ സമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ വിനോദസഞ്ചാരത്തിനായി തുറന്നുനൽകുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ എല്ലാ ദിവസവും രാവിലെ 12 മുതൽ ആരംഭിച്ച് പുലർച്ചെ അഞ്ച് മണി വരെ നീണ്ടുനിൽക്കുമെന്ന് സർക്കാരിന് കീഴിലുള്ള വാം വാർത്താ ഏജൻസി അറിയിച്ചു. ഈ സമയത്ത് ജനങ്ങൾ പുറത്തിറങ്ങുന്നതിനും വാഹന ഗതാഗതത്തിനും നിയന്ത്രണമുണ്ട്.

യുഎഇയിൽ നീണ്ട ബലിപെരുന്നാൾ അവധിദിനങ്ങൾക്ക് തൊട്ടുമുമ്പാണ് തിങ്കളാഴ്ച മുതൽ ലോക്ക്ഡൌൺ ആരംഭിക്കുന്നത്. കൊവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഈ സമയത്ത് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.

നിയന്ത്രണമുള്ള സമയത്ത് പുറത്തിറങ്ങുന്നവർക്ക് www.adpolice.gov.ae. എന്ന വെബ്സൈറ്റിൽ നിന്ന് മൂവ്മെന്റ് പെർമിറ്റും വാങ്ങാവുന്നതാണ്. ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായാണ് അബുദാബിയിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റി വ്യക്തമാക്കി. 2020ൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ യുഎഇ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഒരു വർഷം മുമ്പാണ് ദുബായ് വിനോദസഞ്ചാരികൾക്കായി വീണ്ടും തുറന്നുനൽകിയത്. ഇതിന് ശേഷം അബുദാബി നേരിടുന്നത് രൂക്ഷമായ സാഹചര്യത്തിലാണ്. അതിർത്തി കടന്ന് അബുദാബിയിലേക്ക് എത്തുന്നവർക്ക് പിസിആർ പരിശോധന ആവശ്യമാണ്. 48 മണിക്കൂറിനുള്ളിൽ നടത്തിയിട്ടുള്ള കൊവിഡ് പരിശോധനയുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് വേണ്ടത്. തുടർന്ന് രാജ്യത്തെത്തി നാല്, എട്ട് ദിവസങ്ങളിലും കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും ഇത് ബാധകമാണ്.

മറ്റ് എമിറേറ്റുകളെപ്പോലെ ദുബായും വിനോദസഞ്ചാരത്തിനും ബിസിനസിനും പിന്തുണ നൽകുന്നുണ്ട്. ബീച്ച്, പാർക്ക്, സ്വിമ്മിംഗ് പൂൾ, റസ്റ്റോറന്റ്, കഫേ, ജിം, സ്പാ, ഹോട്ടൽ, ബസ്, ഫെറി എന്നിവിടങ്ങളിൽ 50 ശതമാനം പേർക്കാണ് അനുമതിയുള്ളത്. ഷോപ്പിംഗ് മാളുകളിൽ 40 ശതമാനവും സിനിമാ തിയേറ്ററുകളിൽ 30 ശതമാനവും അനുവദിക്കും. അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിൽ മൂന്ന് പേരും ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടാക്സി വാഹനത്തിൽ നാല് പേർക്കും സഞ്ചരിക്കാൻ സാധിക്കും. കൊവിഡ് കേസുകൾ നിയന്ത്രിക്കപ്പെട്ടുവെങ്കിലും പ്രതിദിനം 1,500 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.












Click it and Unblock the Notifications