കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി വെജിറ്റബിൾ  ഓയിൽ കമ്പനിയും പതഞ്ജലിയും കൈകോർക്കുന്നു

  • By Desk
Google Oneindia Malayalam News

അബുദാബി: മദ്ധ്യ പൂർവ്വേഷ്യൻ രാജ്യങ്ങളിലെ ഭക്ഷ്യ എണ്ണ വിപണിയെ ലക്ഷ്യമാക്കി, ഡോ. ബിആർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള അബുദാബി വെജിറ്റബിൾ ഓയിൽ കമ്പനിയും (അഡ് വോക്) ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളിലൊന്നായ പതഞ്ജലിയും കൈകോർക്കുന്നു. പ്രമുഖ ഭക്ഷ്യ എണ്ണ ഉത്‌പാദകരായ അഡ് വോക്, പതഞ്‌ജലി ബ്രാൻഡ് ഉത്‌പന്നങ്ങൾ തദ്ദേശീയമായി നിർമ്മിച്ച് ഉപഭോക്താക്കളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ കമ്പനിയായ പതഞ്‌ജലി ആയുർവ്വേദ് ലിമിറ്റഡ് ഭക്ഷ്യ ഉത്‌പന്ന മേഖലയിലേക്ക് ചുവടുവെക്കുന്നത് ഇതാദ്യമായാണ്.

<strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!</strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!

ഗൾഫ് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള സൺഫ്ളവർ ഓയിൽ, കോൺ ഓയിൽ, കനോല ഓയിൽ എന്നിങ്ങനെ പ്രധാന പാചക എണ്ണ ഉത്‌പന്നങ്ങൾ 750 മില്ലി, 1.8 ലിറ്റർ, 5 ലിറ്റർ അളവുകളിൽ മികച്ച പാക്കിംഗിൽ പതഞ്ജലിയുടെ ബ്രാൻഡിൽ നവംബർ മുതൽ ലഭ്യമാകും. അന്താരാഷ്ട്ര നിലവാരമുള്ള ഭക്ഷ്യ എണ്ണകൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്ക് നൽകുക വഴി ഗൾഫിൽ പതഞ്‌ജലി പുതിയ ഒരു അദ്ധ്യായം തുറക്കുകയാണെന്ന് പതഞ്‌ജലി സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബാ രാംദേവ് പറഞ്ഞു.

Patanjali

ഡോ. ബി.ആർ.ഷെട്ടിയുടെ നേതൃത്വത്തിലുള്ള പരിചയ സമ്പന്നരായ അബുദാബി വെജിറ്റബിൾ ഓയിൽ കമ്പനിയുമായുള്ള സഹകരണം ഏറ്റവും മികച്ച ഉത്‌പന്നങ്ങൾ ഉറപ്പുവരുത്താൻ പതഞ്ജലിയെ സഹായിക്കുന്നുവെന്ന് ഇന്റർനാഷണൽ ബിസിനസ് ഹെഡ് ഡോ. ഡി.കെ. മേഹ്ത്ത അഭിപ്രായപ്പെട്ടു. ഗൾഫിൽ പതഞ്‌ജലിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ അഡ് വോക്കിന് ഏറെ സന്തോഷമുണ്ടെന്നും എല്ലായ്‌പ്പോഴും ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്‌പന്നങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിൽ പതഞ്ജലിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നും ബി.ആർ.എസ് വെഞ്ച്വർസിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ബി. ആർ. ഷെട്ടി അഭിപ്രായപ്പെട്ടു.

English summary
Abu Dhabi Vegetable Oil Company and Patanjali joined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X