Get Updates
Get notified of breaking news, exclusive insights, and must-see stories!

മിക്ക കൊറോണ വൈറസുകളും മിനിറ്റുകൾക്കുള്ളിൽ നിര്‍ജീവമാകും; യുകെ പഠനം പറയുന്നത്

ദില്ലി: കൊറോണ വൈറസിന്റെ ഭൂരിഭാഗവും എയറോസോലൈസേഷന്‍ കഴിഞ്ഞ് 10 മിനിറ്റിനുള്ളില്‍ നിര്‍ജ്ജീവമാകുന്നതായി പഠനത്തില്‍ കണ്ടെത്തല്‍. 20 മിനിറ്റിനുള്ളില്‍ അണുബാധയുടെ ആരംഭ മൂല്യത്തിന്റെ 10 ശതമാനമായി കുറയുന്നു. ഇതോടെ ദീര്‍ഘദൂരങ്ങളിലേക്കുള്ള പ്രസരണ സാധ്യത കുറയ്ക്കുന്നതായും പഠത്തില്‍ കണ്ടെത്തല്‍. ജനുവരി 10 ന് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍, വായുവില്‍ എത്തി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പകര്‍ച്ചവ്യാധികള്‍ അതിവേഗം കുറയുന്നതായി ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ വൈറസ് ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ വായുവില്‍ ഉണ്ടാകുമെന്നായിരുന്നു അനുമാനം.

uk

വൈറസ് വായുവിലൂടെ വഴിയാണ് പടരുന്നതെന്ന് ഇപ്പോള്‍ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ ശ്വാസം വിടുമ്പോഴോ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന ചെറിയ തുള്ളികള്‍ - അത് വളരെക്കാലം വായുവില്‍ തങ്ങിനില്‍ക്കുന്ന പ്രവണതയാണ്. ചെറിയ ദൂരങ്ങളിലാണ് വൈറസ് പടരുന്നത് എന്ന വസ്തുതയാണ് പഠനത്തിന്റെ കണ്ടെത്തലുകള്‍ ആവര്‍ത്തിക്കുന്നത്.

വൈറസിന്റെ ഉറവിടത്തില്‍ നിന്നുള്ള അകലം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അണുബാധയുടെ സംക്രമണം കുറയാന്‍ സാധ്യതയുണ്ടെന്ന് സംഘം പഠനത്തില്‍ രേഖപ്പെടുത്തുന്നു. ഈര്‍പ്പം കുറവായിരിക്കുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ അതിവേഗം പടരുന്നത് തടയുമെന്നും പഠനത്തില്‍ നിന്നും വ്യക്തമാക്കുന്നു. മാത്രമല്ല, ഒരു മുറിക്കുള്ളില്‍ ഉയര്‍ന്ന അളവിലുള്ള co2 സാന്നിദ്ധ്യം, മോശം വായുസഞ്ചാരം എന്നിവയുണ്ടെങ്കില്‍ വൈരസ് പകരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+