രക്ഷകനായി ബാറ്റ്മാന്‍ 'ഇനിയില്ല'!! വിടവാങ്ങിയത് ഇതിഹാസം...

  • Written By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: സൂപ്പര്‍ ഹീറോയായ ബാറ്റ്മാനായെത്തി ആരാധകരുടെ മനസ്സ് കീഴടക്കിയ നടന്‍ ആദം വെസ്റ്റ് അന്തരിച്ചു. 1960 കളില്‍ ടെലിവിഷനിലെ ബാറ്റ്മാന്‍ പരമ്പരയിലൂടെ ഏവര്‍ക്കും പ്രിയങ്കരനായി മാറിയ വെസ്റ്റ് 88ാം വയസ്സിലാണ് മരണത്തിനു കീഴടങ്ങിയത്. ബാറ്റ്മാനെന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ ജീവിതം മുഴുവന്‍ ഓര്‍മിക്കപ്പെടാന്‍ ഭാഗ്യമുണ്ടായ നടന്‍ കൂടിയാണ് അദ്ദേഹം.

ചാമ്പ്യൻസ് ട്രോഫി: ഇന്നത്തെ ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം മഴ മുടക്കിയാൽ എന്ത് സംഭവിക്കും? കാണാം!!!

ക്യാപ്റ്റൻ കോലിക്ക് അഗ്നിപരീക്ഷ.. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ദക്ഷിണാഫ്രിക്കയോട്.. തോറ്റാൽ പുറത്ത്!!

1

ലുക്കീമിയ രോഗത്തെ തുടര്‍ന്നു ദീര്‍ഘ കാലമായി ചികില്‍സയിലായിരുന്നു വെസ്റ്റ്. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1928ല്‍ വാഷിങ്ടണിലാണ് വെസ്റ്റ് ജനിച്ചത്. മൂന്നു വിവാഹങ്ങള്‍ കഴിച്ചിട്ടുള്ള വെസ്റ്റിന്‍റെ ഇപ്പോഴത്തെ ഭാര്യ മാഴ്‌സലെയാണ്.

2

1960ല്‍ ടെലിവിഷന്‍ സീരിയലായ ബാറ്റ്മാനില്‍ ബ്രൂസ് വെയ്ന്‍ എന്ന കഥാപാത്രത്തെയാണ് വെസ്റ്റ് അവതരിപ്പിച്ചത്. അന്‍പതോളം ചിത്രങ്ങളില്‍ വെസ്റ്റ് അഭിനയിച്ചിട്ടുണ്ടെങ്കിലും ബാറ്റ്മാനായി അറിയപ്പെടാനായിരുന്നു നിയോഗം.

English summary
Adam west who was popular as batman died.
Please Wait while comments are loading...