കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍റെ പുതിയ നേതാവിനെപ്പറ്റി ഭിന്നത, അങ്ങനെ അഫ്ഗാനും ഐസിസ് അധീനതയിലേക്ക്?

Google Oneindia Malayalam News

കാബൂള്‍: മുല്ല ഒമറിന്റെ മരണം സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ തങ്ങളുടെ പുതിയ നേതാവിന്റെ പേര് പ്രഖ്യാപിച്ച് താലിബാന്‍. മുല്ല അക്തര്‍ മന്‍സൂര്‍ ആണ് താലിബാന്റെ പുതിയ മേധാവി. കഴിഞ്ഞ ദിവസമാണ് മുല്ല ഒമര്‍ മരിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.

1996 മുതല്‍ 2001 വരെ താലിബാന്‍ തലവനെന്ന നിലയില്‍ അഫ്ഗാന്‍ ഭരിച്ചത് മുല്ല ഒമറായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് മുല്ല ഒമര്‍ മരിച്ചതെന്ന് രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രസിഡന്റ് അഷ്‌റഫ് ഗനിയയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്‍ പുതിയ മേധാവിയെ തിരഞ്ഞെടുത്തത്.

താലിബാന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് മന്‍സൂര്‍. എന്നാല്‍ മന്‍സൂറിന്റെ നിയമനത്തെ പല മുതിര്‍ന്ന നേതാക്കളും എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സ്വന്തം തട്ടകമായ അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീഷണിയായി ഐസിസ് പിടിമുറുക്കുകയാണ്. ഈ സാഹചര്യത്തില്‍ താലിബാന്‍ ഐസിസ് പോരില്‍ വിജയിക്കാന്‍ പുതിയ നേതാവിന്റെ തന്ത്രങ്ങള്‍ക്ക് കഴിയുമോ എന്നും ഭീകരര്‍ക്കിടയില്‍ ആശങ്കയുണ്ടത്രേ...

 മുല്ല ഒമര്‍

മുല്ല ഒമര്‍

55 വയസുള്ള മുല്ല ഒമറിന്റെ മരണം ഗുരുതര രോഗം മൂലമായിരുന്നെന്നും ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നില്ലെന്നുമാണ് സൂചന

പുതിയ നേതാവ്

പുതിയ നേതാവ്

മുല്ല അക്തര്‍ മന്‍സൂര്‍ ആണ് താലിബാന്റെ പുതിയ നേതാവ്

ഭിന്നത

ഭിന്നത

പുതിയ നേതാവിനെ തിരഞ്ഞെടുത്തതില്‍ താലിബാന്‍ ഭീകരര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്

ഐസിസ്

ഐസിസ്

ഐസിസ് ഉള്‍പ്പടെയുള്ള ഭീകര സംഘടനകളില്‍ നിന്ന് താലിബാന്‍ ഭീഷണി നേരിടുകയാണ്

രണ്ട് വര്‍ഷം

രണ്ട് വര്‍ഷം

രണ്ട് വര്‍ഷം മുമ്പാണ് മുല്ല ഒമര്‍ മരിച്ചത്

English summary
Taliban confirm Mullah Omar's death, name new leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X