കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന ഇന്ത്യയുടെ വെള്ളംകുടി മുട്ടിക്കുമോ, അതോ വെള്ളത്തില്‍ മുക്കുമോ? ‍ഡോക്ലാമിനു ശേഷം ബ്രഹ്മപുത്ര

  • By നിള
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയെ വെള്ളത്തിൽ മുക്കുമോ ? ഡോക്ലമിന് ശേഷം ചൈനയുടെ നീക്കം | Oneindia Malayalam

ബീജിങ്ങ്: ബ്രിക്‌സ് ഉച്ചകോടിക്കു മുന്‍പാണ് ഇന്ത്യയും ചൈനയും തമ്മില്‍ മൂന്നു മാസത്തോളമായി നടന്നുവന്ന ഡോക്‌ലാം പ്രശ്‌നത്തിന് പരിഹാരമാകുന്നത്. എന്നാല്‍ ഡോക്‌ലാം മാത്രമല്ല, പരിഹാരമില്ലാതെ കിടക്കുന്ന മറ്റ് പ്രശ്‌നങ്ങളുമുണ്ട് ഇന്ത്യയും ചൈനയും തമ്മില്‍. ബ്രഹ്മപുത്ര നദിയുടെ കൈവഴി ചൈന അടച്ചിരുന്നു. ഡോക്‌ലാം പ്രശ്‌നത്തിനു ശേഷം റിവര്‍ ഫ്‌ളോ ഡാറ്റ കൈമാറിയിട്ടുമില്ല.

മാനസസരോവറിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്രയും ഡോക്‌ലാം സംഘര്‍ഷം ആരംഭിച്ചതിനു ശേഷം നിര്‍ത്തിവെച്ചിരുന്നു.എന്നാല്‍ ഈ വിഷയത്തില്‍ ചൈന നിലപാട് മയപ്പെടുത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചര്‍ച്ചയുണ്ടാകും

ചര്‍ച്ചയുണ്ടാകും

മാനസസരോവറിലേക്കുള്ള തീര്‍ത്ഥാടനം സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാനസസരോവറിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര ഡോക്‌ലാം സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ചൈന നിര്‍ത്തിവെച്ചിരുന്നു. എല്ലാ വര്‍ഷവും കൈമാറുന്ന ഹൈഡ്രോളജിക്കല്‍ ഡാറ്റയും ഈ വര്‍ഷം കൈമാറിയിരുന്നില്ല.

കൈമാറിയില്ല

കൈമാറിയില്ല

മണ്‍സൂണ്‍ സീസണില്‍ ഹൈഡ്രോളജിക്കല്‍ വിവരങ്ങള്‍ ഇന്ത്യക്ക് ജചൈന കൈമാറാറുണ്ട്. എന്നാല്‍ ഡോക്ലാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പതിവ് തെറ്റിക്കുകയാണുണ്ടായത്. ജലസംബന്ധിയായ യാതൊരു വിവരങ്ങളും ചൈന ഇന്ത്യക്ക് കൈമാറിയിട്ടില്ല. ഹൈഡ്രോളജിക്കല്‍ ഡാറ്റ കൈമാറാന്‍ കഴിയില്ലെന്നാണ് ചൈന തിങ്കളാഴ്ചയും അറിയിച്ചത്. അതേസമയം ഇന്ത്യ സൗജന്യമായാണ് അയല്‍രാജ്യങ്ങള്‍ക്ക് ഹൈഡ്രോളജിക്കല്‍ ഡാറ്റ കൈമാറുന്നത്.

ബ്രഹ്മപുത്ര

ബ്രഹ്മപുത്ര

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പ്രധാന ജലസ്രോതസ്സാണ് ബ്രഹ്മപുത്ര നദി. ചൈനയില്‍ നിന്നാണ് ബ്രഹ്മപുത്രയുടെ ഉദ്ഭവം. ചൈനയിലെ ഷിയാബുക്കു നദി ബ്രഹ്മുപുത്ര നദിയുടെ പോഷകനദിയാണ്. ഈ കൈവഴി ചൈന അടച്ചിരുന്നു.
സാങ്കല്‍പ്പിക ജലയുദ്ധ വാര്‍ത്തകളുടെ പേരില്‍ ഇന്ത്യ- ചൈന ബന്ധം ഉലയാന്‍ അനുവദിക്കരുതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ തന്നെ മുന്‍പ് പറഞ്ഞിട്ടുള്ളത്.

ഡാം നിര്‍മ്മാണം

ഡാം നിര്‍മ്മാണം

ടിബറ്റന്‍ സമതലത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളില്‍ ഡാമുകളും ബാരേജുകളും നിര്‍മ്മിക്കുകയാണ് ചൈന. 2000 ലും 2005 ലും ഹിമാചല്‍പ്രദേശും അരുണാചലുമൊക്കെ വെള്ളപ്പൊക്കത്തില്‍ മുങ്ങിയത് ഡാമുകള്‍ തുറന്നു വിട്ടതുകാണ്ടു കൂടിയാണെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും ഡാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ് ചൈന.

ബ്രഹ്മപുത്ര നദീജല പ്രശ്നം

ബ്രഹ്മപുത്ര നദീജല പ്രശ്നം

ബ്രഹ്മപുത്ര നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഒരു ജലയുദ്ധത്തിന് താത്പര്യമില്ലെന്നാണ് ചൈന മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ ഹൈഡ്രോളജിക്കല്‍ ഡാറ്റ കൈമാറാനുള്ള സമ്മത പത്രത്തില്‍ ഇന്ത്യയും ചൈനയും ഒപ്പു വെച്ചിട്ടുള്ളതാണ്. എന്നാല്‍ അതിന്റെ ലംഘനമാണ് ചൈന നടത്തിയത്.

കരാര്‍ ലംഘിച്ചു

കരാര്‍ ലംഘിച്ചു

ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു ജലകരാറില്‍ ഒപ്പു വെക്കണമെന്ന് 2013 ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങ് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തെ ചൈന നിന്ദിക്കുകയാണ് ഉണ്ടായത്. ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നതിലും വീഴ്ച വരുത്തി. ഈ മണ്‍സൂണ്‍ കാലത്ത് ആസ്സാം, ഉത്തര്‍പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങള്‍ മഴയില്‍ മുങ്ങിയിട്ടും ചൈന ഒന്നും കണ്ടില്ലെന്നു നടിച്ചു.

പാകിസ്താനു വേണ്ടി ഡാം

പാകിസ്താനു വേണ്ടി ഡാം

പാക് അധീന കശ്മീരില്‍ ഡാം നിര്‍മ്മിക്കാന്‍ ചൈന പാകിസ്താനും സഹായം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആറ് ഡാമുകളാണ് പാകിസ്താന്‍ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടു പണിയാന്‍ പാകിസ്താന് ചൈന സഹായം നല്‍കുമെന്ന് പാകിസ്താന്റെ ഔദ്യോഗിക റേഡിയോ തന്നെയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

English summary
After Doklam standoff, China has no plans to share river data with India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X