Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവ് നായക്കളെ കൊന്നവരെ കണ്ടെത്തുന്നവര്‍ക്ക് 65,000 രൂപ പാരിതോഷികം!!!

ബഹറിന്‍: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തെരുവ് നായ്ക്കളെ ക്രൂരമായി ഉപദ്രവിക്കുകയും ചില നായ്ക്കളെ ജീവനോടെ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ബഹറിനില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആനിമല്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ശക്തമായി പ്രതിഷേധിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. പ്രതികളെ തിരിച്ചറിയുന്നതിനായ് ഇവര്‍ പൊതുജനങ്ങളുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഉത്തരവാധികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 350 ബഹറിന്‍ ദിനാര്‍ ( ഏതാണ്ട് 65,000 ഇന്ത്യന്‍ രൂപ) പാരിതോഷികമായി നല്‍കുമെന്നും ഓര്‍ഗനൈസേഷന്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം അരങ്ങേറിയത്.

stray-dog

തെരുവ് നായ്ക്കളെ ക്രൂരമായി കൊല്ലുന്നത് കേമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും കുറ്റക്കാര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് മ്യഗ സ്‌നേഹികള്‍ പ്രതികളെ കണ്ടെത്താന്‍ മുന്നിട്ടറങ്ങിയത്. സംഭവം മിക്ക വാര്‍ത്താ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. മൃഗങ്ങള്‍ക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണെന്നും, ഏറ്റവും ഹീനമായ പ്രവര്‍ത്തിക്കാണ് കഴിഞ്ഞ ദിവസം ബഹറിന്‍ സാക്ഷ്യം വഹിച്ചതെന്നും പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കൂടുതലും കുട്ടികളാണ് ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിലൂടെ കൂടുതല്‍ ആളുകള്‍ മ്യഗങ്ങളെ ഉപദ്രവിക്കുന്നതില്‍ നിന്നും പിന്നോട്ട് പോകുമെന്നാണ് മ്യഗസ്‌നേഹികള്‍ അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+