കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ വിദേശ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • By Soorya Chandran
Google Oneindia Malayalam News

ബെയ്ത്ത് ലാഹിയ: ഗാസയിലെ ബെയ്ത്ത് ലാഹിയയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ വിദേശ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. അസ്സോസിയേറ്റഡ് പ്രസിന്റെ (എപി) വീഡിയോ ജേര്‍ണലിസ്റ്റ് ആയ സൈമണ്‍ കാമില്ലി ആണ് കൊല്ലപ്പെട്ടത് . ഇയാള്‍ ഇറ്റലിക്കാരനാണ്.

ഒരു പലസ്തീന്‍ പൗരനും കാമില്ലിക്കൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. കാമില്ലിയുടെ പരിഭാഷകനായിരുന്ന അലി ഷെഹ്ദ അബു അഫാഷ് ആണ് മരിച്ചത്. യുദ്ധത്തിന് ശേഷമുള്ള ഗാസയെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടെയായിരുന്നു അപകടം.

Gaza

യുദ്ധത്തില്‍ ഹമാസും ഇസ്രായേലും തൊടുത്തുവിട്ട സ്ഫോടക വസ്തുക്കളില്‍ പലതും പൊട്ടിയിട്ടില്ല. ഇത്തരം സ്ഫോടക വസ്തുക്കള്‍ നിര്‍വ്വീര്യമാക്കുന്ന സംഘത്തോടൊപ്പമായിരുന്നു കാമില്ലിയും പരിഭാഷകനും ഉണ്ടായിരുന്നത്. ഗാസ പോലീസിലെ എന്‍ജിനീയര്‍മാരായിരുന്നു സ്‌ഫോടക വസ്തുക്കള്‍ നിര്‍വ്വീര്യമാക്കിയിരുന്നത്. ഇതിനിടെയാണ് സ്‌ഫോടനം നടന്നത്.

മൂന്ന് പോലീസ് എന്‍ജിനീയര്‍മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ ഒരാള്‍ അസ്സോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫര്‍ ആണ്.

കാമില്ലി 2005 മുതല്‍ അസ്സോസിയേറ്റഡ് പ്രസ്സില്‍ ജോലി ചെയ്യുന്ന ആളാണ്. 2006 മുതല്‍ ജറുസലേം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇടക്കിടെ ഗാസയിലും റിപ്പോര്‍ട്ടിങ്ങിനെത്താറുണ്ടായിരുന്നു .

English summary
An Associated Press video journalist and a freelance Palestinian translator assisting him were killed in an ordnance explosion Wednesday while working on an assignment about the aftermath about the recent war in the Gaza Strip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X