ഗള്‍ഫ് നേതാക്കളുടെ യോഗത്തില്‍ 'പേപ്പട്ടി'; ശക്തമായ വാക്‌പോര്, യോഗം അലങ്കോലമാക്കി ഇറാനും!!

  • Written By:
Subscribe to Oneindia Malayalam

കെയ്‌റോ: ഖത്തര്‍ പ്രതിസന്ധി വേറിട്ട വഴിയിലേക്ക് നീങ്ങുന്നു. അറബ് നേതാക്കളുടെ കൂടിക്കാഴ്ചകളും യോഗങ്ങളും ഈ വിഷയത്തില്‍ തട്ടി ഉടക്കുന്ന കാഴ്ചയാണിപ്പോള്‍. വളരെ മോശമായ പദപ്രയോഗങ്ങള്‍ വരെ യോഗങ്ങളില്‍ ഉയരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അറബ് ലീഗ് യോഗം സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ പോകുന്നത് ഗള്‍ഫ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.

Latest News: ഖത്തറുകാര്‍ക്ക് യുഎഇയില്‍ ക്രൂരപീഡനം; ഷോക്കടിപ്പിച്ചു, കെട്ടിത്തൂക്കി, ഗള്‍ഫ് പൊട്ടിത്തെറിക്കും!!

ഖത്തര്‍ പ്രതിനിധിയുടെ ചില വാക്കുകളാണ് അറബ് ലീഗ് യോഗം അലങ്കോലപ്പെടാന്‍ കാരണം. കെയ്‌റോയില്‍ നടക്കുന്ന യോഗത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല. എല്ലാം ഖത്തര്‍ വിഷയത്തില്‍ തട്ടിനിന്നു. നേതാക്കള്‍ പരസ്പരം പോരിന് വിളിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യോഗത്തില്‍ കല്ലുകടി

യോഗത്തില്‍ കല്ലുകടി

ഖത്തര്‍, ഇറാന്‍ വിഷയങ്ങളാണ് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ കല്ലുകടിയായത്. ചര്‍ച്ച മുറുകിയപ്പോള്‍ തെറിവിളിയുമുണ്ടായി. ഇതോടെ യോഗം അലങ്കോലമായി.

മോശം വാക്കുകള്‍

മോശം വാക്കുകള്‍

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയാണ് മോശം പദങ്ങള്‍ പ്രയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ ശക്തമായ വാക് പോരുണ്ടായി.

മന്ത്രി പറഞ്ഞത് ഇങ്ങനെ

മന്ത്രി പറഞ്ഞത് ഇങ്ങനെ

പേപ്പട്ടികളുടെ പിന്തുണയുള്ള ചില ഭരണകൂടങ്ങളാണ് തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഖത്തര്‍ മന്ത്രിയുടെ വാക്കുകള്‍. ഖത്തറിനെതിരേ മാധ്യമ പ്രചാരണങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെയ്‌റോ യോഗം തല്‍സമയം

കെയ്‌റോ യോഗം തല്‍സമയം

അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് അറബ് ലീഗ്. ഇതിന്റെ ആസ്ഥാനം ഈജിപ്താണ്. കെയ്‌റോയിലെ ആസ്ഥാനത്ത് നടന്ന യോഗമാണ് ഇതോടെ അലങ്കോലമായത്.

ഇറാനെ പുകഴ്ത്തി ഖത്തര്‍

ഇറാനെ പുകഴ്ത്തി ഖത്തര്‍

ഇറാന്‍ വിഷയവും ചര്‍ച്ചയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഇറാനെ പുകഴ്ത്തി ഖത്തര്‍ മന്ത്രി സംസാരിച്ചതാണ് സൗദിയെ ചൊടിപ്പിച്ചത്. ഇറാനെ പിന്തുണയ്ക്കുന്ന ഖത്തറിനെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു സൗദിയുടെ പ്രതിനിധി അഹ്മദ് അല്‍ കത്താന്‍ പറഞ്ഞു.

ഇറാന്‍ ബഹുമാന്യ രാജ്യം

ഇറാന്‍ ബഹുമാന്യ രാജ്യം

ഇറാന്‍ ബഹുമാന്യ രാജ്യമാണെന്ന് ഖത്തര്‍ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് പറഞ്ഞതാണ് സൗദിയെ പ്രകോപിച്ചത്. ഇറാനെ പിന്തുണച്ചാല്‍ നിങ്ങള്‍ ഖേദിക്കേണ്ടി വരുമെന്നും സൗദി മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഖത്തര്‍ ഭീഷണി മുഴക്കാറില്ല

ഖത്തര്‍ ഭീഷണി മുഴക്കാറില്ല

ഖത്തര്‍ ഒരു രാജ്യത്തിനെതിയും ഭീഷണി മുഴക്കിയിട്ടില്ലെന്ന് ഖത്തര്‍ മന്ത്രി പറഞ്ഞു. തങ്ങള്‍ ആരോടും ഭീഷണി മുഴക്കാറുമില്ല. ഖത്തര്‍ അമീറിനെ പുറത്താക്കാനാണ് സൗദിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശക്തമായ വാക് പോര്

ശക്തമായ വാക് പോര്

ശക്തമായ വാക് പോരാണ് യോഗത്തില്‍ അരങ്ങേറിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയുടെ രംഗങ്ങള്‍ തല്‍സമയ സംപ്രേഷണം ചെയ്തിരുന്നു. അറബ് ലീഗിന്റെ അധ്യക്ഷ പദവിയുള്ള ഈജിപ്തും ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. കൂടാതെ ഇറാനുമായി ചേര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഖത്തര്‍ ശ്രമിക്കുന്നുവെന്നും സൗദി സഖ്യം ആരോപിക്കുന്നു.

 ഖത്തര്‍ ജനത ഭരണകൂടത്തിന് എതിര്

ഖത്തര്‍ ജനത ഭരണകൂടത്തിന് എതിര്

ഖത്തറിലെ ജനങ്ങളും ഭരണകൂടവും രണ്ടുതരത്തിലാണ് ചിന്തിക്കുന്നതെന്ന് സൗദി മന്ത്രി പറഞ്ഞു. ഗള്‍ഫിലെ വിഷയങ്ങളില്‍ ഇറാനെ കൂട്ടുപിടിക്കുകയാണ് ഖത്തര്‍ ഭരണകൂടം. എന്നാല്‍ അതിന് ഖത്തര്‍ ജനത എതിരാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ക്കു കാരണം ഖത്തര്‍

പ്രശ്‌നങ്ങള്‍ക്കു കാരണം ഖത്തര്‍

ഗള്‍ഫിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഖത്തറാണെന്ന് യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് കുറ്റപ്പെടുത്തി. ഖത്തര്‍ സമാധാനത്തിന്റെ പാത സ്വീകരിക്കാത്തതാണ് പ്രശ്‌നം. ഖത്തറിന് സമാധാനം ഇഷ്ടമല്ലെന്നും അദ്ദേഹം ആരോപിച്ചു.

ഹാക്ക് ചെയ്ത വാര്‍ത്ത

ഹാക്ക് ചെയ്ത വാര്‍ത്ത

ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ പേരില്‍ ഖത്തര്‍ വാര്‍ത്താ ഏജന്‍സിയില്‍ ഭീകരവാദികളെയും ഇറാനെയും പുകഴ്ത്തി വാര്‍ത്ത വന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍ ഇത് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ഖത്തര്‍ പറയുന്നു.

ഉപാധികള്‍ പാലിക്കണം

ഉപാധികള്‍ പാലിക്കണം

ഖത്തറിന്റെ വാദം അംഗീകരിക്കാത്ത സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരേ ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം പിന്‍വലിക്കണമെങ്കില്‍ തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഉപാധികള്‍ പാലിക്കണമെന്നും സൗദി സഖ്യം പറയുന്നു.

പരമാധികാരം അടിയറവ് വയ്ക്കില്ല

പരമാധികാരം അടിയറവ് വയ്ക്കില്ല

എന്നാല്‍ തങ്ങളുടെ പരമാധികാരം അടിയറവ് വയ്ക്കില്ലെന്ന് ഖത്തര്‍ പറയുന്നു. സൗദി സഖ്യത്തിന്റെ ഒരു നിബന്ധനകളും തങ്ങള്‍ പാലിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെയാണ് ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായത്.

അപൂര്‍വമായ കൂടിക്കാഴ്ച

അപൂര്‍വമായ കൂടിക്കാഴ്ച

ഖത്തര്‍ പ്രതിസന്ധി രൂക്ഷമായിട്ട് ഇപ്പോള്‍ നൂറ് ദിവസം പിന്നിട്ടു. അതിനിടയില്‍ അപൂര്‍വമായി മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളുടെ നേതാക്കള്‍ നേരിട്ട് കണ്ടിട്ടുള്ളത്. ഇത്തരത്തിലൊരു വേദിയാണ് ചൊവ്വാഴ്ച അലങ്കോലമായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A Qatari diplomat says "dogs" backed by "some regimes" are waging a media campaign against his country, a thinly veiled jab at Gulf countries that drew a sharp rebuke at an Arab League meeting.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്