Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഷങ്ങളായി ഭാര്യയെയും മകനെയും പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു; നല്‍കിയത് പട്ടിക്കുള്ള ഭക്ഷണം

ബ്യൂണസ് ഐറിസ്: ഭാര്യയെയും മകനെയും വര്‍ഷങ്ങളായി പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ജന്റീനയിലെ എഡ്വാര്‍ഡോ ഒവിയേഡോ(66)യാണ് അറസ്റ്റിലായത്. പട്ടിക്കൂട്ടില്‍ ചങ്ങലയ്ക്കിട്ട ഇരുവര്‍ക്കും നായയ്ക്കുള്ള ഭക്ഷണവും കുടിക്കാനായി പെട്രോളും ആണ് നല്‍കിയതെന്ന് പോലീ്‌സ് പറഞ്ഞു.

ഇവരുടെ ഒരു ബന്ധുവിന്റെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിലാമ് എഡ്വാര്‍ഡോ പിടിയിലായത്. അറുപത്തിയൊന്നു വയസുള്ള സ്ത്രീയും ഇവരുടെ മുപ്പത്തിരണ്ടുകാരനായ മകനെയും പോലീസ് മോചിപ്പിച്ചശേഷം ആശുപത്രിയിലാക്കി. വര്‍ഷങ്ങളായി പട്ടിക്കൂട്ടില്‍ കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നുണ്ട്.

women

അറസ്റ്റിലായ എഡ്വാര്‍ഡോയെ ചോദ്യം ചെയ്തുവരികയാണ്. കണ്‍സ്ട്രക്ഷന്‍ ജീവനക്കാരനയുരുന്ന ഇയാള്‍ അര്‍ജന്റീനയിലെ ബീച്ച് റിസോര്‍ട് ആയ മാര്‍ ഡെല്‍ പ്ലാറ്റയിലാണ് വീടുപണിത് താമസമാക്കിയത്. എന്തു കാരണത്താലാണ് ഭാര്യയെും മകനെയും എഡ്വാര്‍ഡോ തടവിലാക്കയതെന്ന് വ്യക്തമല്ല. ക്രൂരമായിരുന്നു പ്രതിയുടെ പ്രവര്‍ത്തിയെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

എഡ്വാര്‍ഡോയുടെ മകളും ഭര്‍ത്താവും മറ്റൊരിടത്താണ് താമസം. പിതാവിന്റെ ഭീഷണിയെത്തുടര്‍ന്ന് തങ്ങള്‍ അവിടേക്ക് പോകാറില്ലെന്നാണ് എഡ്വാര്‍ഡോയുടെ മകളുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്. അയല്‍ക്കാരെയും വൃദ്ധന്‍ തന്റെ വീട്ടിലേക്ക് അടുപ്പിക്കാറില്ലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+