അതിഭീകരന്‍, 58 അടി നീളം, ഒന്ന് തട്ടിയാല്‍ ഭൂമി ആ നിമിഷം ഭസ്മം; ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം...
വാഷിംഗ്ടണ്‍: ഭൂമിക്ക് വീണ്ടും ഭീഷണിയായി കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുന്നു. ഇത് ഭൂമിയുമായി ഇടിക്കാന്‍ സാധ്യതയുണ്ടെന്ന ഭയപ്പെടുന്ന വിവരങ്ങളാണ് നാസ നല്‍കുന്നത്. ഈ ഛിന്നഗ്രഹം രൂപപ്പെടുന്നത് എങ്ങനെയെന്ന് വളരെ അമ്പരപ്പിക്കുന്ന കാര്യം. ഭൂമിയോളമോ സൗരയൂഥത്തിന്റെ അത്രയോ പഴക്കമുണ്ട് ഛിന്നഗ്രഹങ്ങള്‍ക്ക്.
സൗരയൂഥം നാലര ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകരിക്കപ്പെടുമ്പോള്‍ കുറച്ച് പാറക്കഷ്ണങ്ങള്‍ ഗ്രഹങ്ങളായി രൂപാന്തര പ്രാപിച്ചിരുന്നില്ല. ഇവയാണ് പിന്നീട് ഛിന്നഗ്രഹങ്ങള്‍ അഥവാ ആസ്‌ട്രോയിഡ്‌സ് എന്ന് അറിയപ്പെടുന്നത്. പല രൂപത്തില്‍ ഉള്ളതാണ് ഛിന്നഗ്രഹങ്ങള്‍. ചിലപ്പോള്‍ ഉരുണ്ടായിരിക്കും ഇവ ഉണ്ടാവുക. സൂര്യന് ചുറ്റും ഇവ കറങ്ങി കൊണ്ടിരിക്കും.

ചിലപ്പോള്‍ അത് വീണ്ടും ആവര്‍ത്തിച്ചേക്കാം. ഈ ഛിന്നഗ്രഹം ഭീഷണിയാവുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. ഇവ ചിലപ്പോള്‍ ബഹിരാകാശത്തെ റഡാറുകളില്‍ പതിയാറുണ്ട്. എന്നാല്‍ ചിലത് നമ്മുടെ റഡാറുകളില്‍ പതിയാതെ ഭൂമിയെ ലക്ഷ്യമിട്ട് എത്താറുണ്ട്. ഇവയാണ ഭയപ്പെടേണ്ടത്. കാരണം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഇവ കയറിയാല്‍ എന്ത് വേണമെങ്കിലും സംഭവിക്കാം. ഇടിച്ചിറങ്ങാല്‍ ഭൂമി പ്രതീക്ഷിക്കാത്ത തരത്തില്‍ നഷ്ടങ്ങളുണ്ടാവും.
ഇന്ന് ഭൂമിയുടെ ഏറ്റവും അടുത്തേക്ക് വരുന്ന ഭീമാകാരന്‍ അത്ര നല്ലവനല്ല. ഇത് ഇടിച്ചാല്‍ ഭൂമി ഒന്നാകെ തകര്‍ന്ന് തരിപ്പണമായി പോകും. നാസ ഇതിനോടകം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. 2023 എഫ് യു 3 എന്നാണ് ഈ ഛിന്നഗ്രഹത്തിന് പേര്. ഭൂമിയുടെ ഏറ്റവും അടുത്തേക്കാണ് ഇവയുടെ വരവ്. ഇതിന്റെ വേഗം ഊഹിക്കാന്‍ പോലും പറ്റാത്ത അത്രാണ്. 27062 കിലോമീറ്റര്‍ മണിക്കൂറില്‍ എന്ന വേഗത്തിലാണ് ഈ ഛിന്നഗ്രഹത്തിന്റെ വരവ്.

മണിക്കൂറുകള്‍ക്കുള്ളില്‍ ഇവ ഭൂമിയിലെത്തും. ഭൂമിയുടെ 4.6 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവ വരുന്നത്.ഒരു കൂറ്റന്‍ വീടിനോളം വലിപ്പം വരും ഈ ഛിന്നഗ്രഹത്തിനെന്നാണ് നാസയുടെ മുന്നറിയിപ്പ്. 58 അടിയോളം വീതിയുണ്ടാവും. അമോര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നതുമാണ് ഈ ഛിന്നഗ്രഹം. ഇവിടെ നിന്ന് ഭൂമിക്ക് അപകടം വരുത്തുന്ന ഛിന്നഗ്രങ്ങള്‍ വരാറുള്ളത്.
പുറത്തെ ഭാഗം ഭൂമിയലിലേക്കും, അകത്തെ ഭാഗം ചൊവ്വയിലേക്കുമാണ് നീണ്ടു നില്‍ക്കുന്നത്. 1221 അമോര്‍ ഛിന്നഗ്രഹത്തിനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ ഛിന്നഗ്രഹത്തിന് ആ പേര് നല്‍കിയത്. സൗരയൂഥത്തിന്റെ രൂപീകരണവും, മുന്‍ അവസ്ഥയും, സാഹചര്യങ്ങളുമൊക്കെ പഠിക്കുന്നതിന് വേണ്ടിയാണ് ഛിന്നഗ്രങ്ങളെ കുറിച്ച് ശാസ്ത്രലോകം പഠിക്കുന്നത്.
ഈ ഗ്രഹങ്ങള്‍ എന്നാണ് രൂപം കൊണ്ടതെന്ന് ഇതിലൂടെ അറിയാം. വെള്ളം, ധാതുലവണങ്ങള്‍, ലോഹങ്ങള്‍ എന്നിവയെല്ലാം ഛിന്നഗ്രഹത്തിലുണ്ട്. നാസ ഇവയെ അതിശക്തമായ ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ചാണ് നിരീക്ഷിക്കുന്നത്. അറ്റ്‌ലസ് എന്നൊരു സംവിധാനം നാസയ്ക്ക് ഇക്കാര്യത്തിലുണ്ട്.
ഇവ രാത്രിയിലെ ആകാശത്തെയും, അവയിലൂടെ സഞ്ചരിക്കുന്ന കാര്യങ്ങളെയും കൃത്യമായി സ്‌കാന്‍ ചെയ്യും. അതിന് ശേഷം ഇവ റിപ്പോര്‍ട്ട് ചെയ്യും. ഛിന്നഗ്രഹങ്ങളെ ഇവയുടെ സ്‌കാനിംഗില്‍ പതിഞ്ഞാല്‍ പ്രത്യേകമായി അറിയിക്കും. ഇന്‍ഫ്രാറെഡ് സംവിധാനങ്ങളും ചില ഏജന്‍സികള്‍ ഉപയോഗിക്കാറുണ്ട്.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications