ഭൂമിക്ക് നേരെ അതിവേഗത്തില്‍ 2 ഛിന്നഗ്രഹങ്ങള്‍; ഒരു കിലോമീറ്റര്‍ വീതി, എന്തെല്ലാം സംഭവിക്കാം?
ലണ്ടന്‍: ബഹിരാകാശ വെല്ലുവിളികള്‍ നമ്മുടെ ഭൂമി ധാരാളമായി നേരിടുന്നുണ്ട്. അതിലെ പ്രമുഖമായ ഒന്നാണ് ഛിന്നഗ്രഹങ്ങള്‍. ഭൂമി ഉണ്ടായ കാലം മുതല്‍ ഛിന്നഗ്രഹങ്ങളുടെ ഭീഷണി നേരിടുന്നുണ്ട്. ഉല്‍ക്കാവര്‍ഷവും, ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയുമാണ് ഭൂമിയില്‍ നിന്ന് ദിനോസറുകളെ പോലും ഇല്ലാതാക്കിയത്. അതുകൊണ്ട് അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാവാമെന്ന് നാസ അടക്കം പറയാറുണ്ട്.
മുമ്പ് റഷ്യയില്‍ റഡാറുകളെ പോലും മറികടന്ന് ഇവ പതിച്ചത് വലിയ വാര്‍ത്തയായിരുന്നു. അന്ന് നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. തൊട്ടടുത്ത് വരെ എത്താന്‍ സാധ്യതയുള്ള രണ്ട് ഛിന്നഗ്രഹങ്ങള്‍ ഇപ്പോള്‍ ഭൂമിയെ ലക്ഷ്യമിട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഇത് ശാസ്ത്ര ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു. ഭൂമിയുമായി ഇവ കൂട്ടിയിടിക്കുമോ? എന്താണ് ഇനി സംഭവിക്കാന്‍ പോകുക എന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍.

സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തിലൂടെ ഇവ അതിവേഗം സഞ്ചരിക്കുകയാണ്. ഭൂമിക്ക് നേരെയാണ് ഇതിന്റെ സഞ്ചാരപഥമെന്ന് നാസ പറയുന്നു. അഞ്ഞൂറിനും 850 മീറ്ററിനും ഇടയില്‍ വ്യാസമുണ്ട് ഈ രണ്ട് ഛിന്നഗ്രഹങ്ങള്‍ക്ക്.
ഛിന്നഗ്രഹങ്ങള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് എല്ലാവര്‍ക്കും അറിയുന്നുണ്ടാവും. ബഹിരാകാശത്തെ പാറക്കഷ്ണങ്ങള്‍ ചേര്‍ന്നാണ് ഇവ ഉണ്ടാവുന്നത്. നമ്മുടെ സൗരയൂഥം ഉണ്ടാവുന്നതിന്റെ തുടക്കകാലത്ത് അവശേഷിച്ചവയാണ് പിന്നീട് ഛിന്നഗ്രഹങ്ങളായി മാറിയത്.
ഇവ സൂര്യന് ചുറ്റുമാണ് വലംവെച്ച് കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ അതിശക്തമായ ഗുരുത്വാകര്‍ഷണം ഇവയെ ആകര്‍ഷിക്കാന്‍ കഴിവുള്ളതാണ്. അതുകൊണ്ടാണ് കൂട്ടിയിടി ഉണ്ടാവുമെന്ന് ഭയപ്പെടുന്നത്.1994 എക്‌സ്ഡി, 2020 ഡിബി5 എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന രണ്ട് ഛിന്നഗ്രഹങ്ങളാണിവ. ആദ്യത്തേത് ജൂണ്‍ പന്ത്രണ്ടിന് ഭൂമിയെ കടന്നുപോകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
രണ്ടാമത്തെ ഛിന്നഗ്രഹമായ 2020 ഡിബി5 ജൂണ്‍ പതിനഞ്ചിന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തും. ഇവയുടെ വ്യാസം 150 മീറ്ററിലും വലുതായത് കൊണ്ടാണ് ഭീഷണിയായി കാണാന്‍ കാരണം. നാസ നിയര്‍ എര്‍ത്ത് ഒബ്ജക്ടുകള്‍, അഥവാ എന്‍ഇഒകളുടെ പട്ടികയില്‍ ഇവ രണ്ടിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഛിന്നഗ്രഹങ്ങളും വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നത്. സഞ്ചാരപഥത്തിലെ ചെറിയൊരു മാറ്റം കൂട്ടിയിടിക്ക് കാരണമായേക്കും. അത് സര്‍വനാശത്തിന് വഴിയൊരുക്കും.
ഭൂമിയുടെ സ്ഥാനചലനത്തിനും, വലിയൊരു മേഖലയെ തകര്‍ക്കാനും ഈ കൂട്ടിയിടിക്ക് സാധിക്കും. മുമ്പ് റഷ്യയില്‍ വളരെ ചെറിയൊരു ഛിന്നഗ്രഹം പതിച്ചപ്പോള്‍ തന്നെ 1500ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. അടുത്ത നൂറ് വര്‍ഷത്തേക്ക് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളൊന്നും തന്നെ വരാനില്ലെന്നാണ് നാസ ആവര്‍ത്തിച്ച് പറയാറുള്ളത്. എന്നാല്‍ അടുത്തിടെ ഉപഗ്രഹങ്ങളുടെ ചാരക്കണ്ണുകളെ പോലും മറികടന്ന് ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചത് മറ്റൊരു ആശങ്കയാണ്.
2020 ഡിബി5 ഭൂമിയുടെ 43000 കിലോമീറ്റര്‍ ചുറ്റളവിലാണ് എത്തുക. മണിക്കൂറില്‍ 34272 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ സഞ്ചാരം. ഈ ഛിന്നഗ്രഹം അവസാനമായി ഭൂമിയിലെത്തിയത് 1995ലാണ്. 2048ലാണ് ഇവ ഇനി ഭൂമിയിലേക്ക് എത്തുക. നാസയുടെ ജെറ്റ് പ്രൊപ്പള്‍ഷന്‍ ലബോറട്ടി ഇവയുടെ സഞ്ചാരം ട്രാക്ക് ചെയ്യുന്നുണ്ട്. നിലവില്‍ ഭീഷണിയില്ലെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications