കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്താന ചര്‍ച്ച വിജയം കണ്ടു; കൂടുതല്‍ പ്രദേശങ്ങളില്‍ സംഘര്‍ഷരഹിതമാക്കാന്‍ തീരുമാനം

അസ്താന ചര്‍ച്ച വിജയം കണ്ടു; കൂടുതല്‍ പ്രദേശങ്ങളില്‍ സംഘര്‍ഷരഹിതമാക്കാന്‍ തീരുമാനം

  • By Desk
Google Oneindia Malayalam News

ഇദ്‌ലിബ്: സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടുതുടങ്ങി. ഇറാന്‍, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സിറിയയിലെ കൂടുതല്‍ സ്ഥലങ്ങള്‍ സംഘര്‍ഷരഹിതമാക്കാന്‍ തീരമാനമായിരുന്നു. ഇവിടെ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ചെറു വിമത വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ആറു മാസത്തേക്ക് പോരാട്ടം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഇവിടങ്ങളില്‍ ജീവകാരുണ്യ- വൈദ്യ സഹായങ്ങള്‍ ലഭ്യമാക്കാനും തകര്‍ന്ന കെട്ടിടങ്ങളും റോഡുകളും വൈദ്യുതി ബന്ധവും പുനര്‍നിര്‍മിക്കാനും പലായനം ചെയ്തവര്‍ക്ക് തിരികെ വരാനുള്ള സാഹചര്യമൊരുക്കാനുമായിരുന്നു ഇത്.

ഇദ്‌ലിബ്, ഹുംസ്, ലതാക്കിയ, അലിപ്പോ, ഹമ എന്നീ പ്രവിശ്യകളെയും കിഴക്കന്‍ ഗൗസയെയും പൂര്‍ണമായോ ഭാഗികമായോ സംഘര്‍ഷ രഹിതമാക്കാനായിരുന്നു ചര്‍ച്ചയില്‍ ധാരണയായത്. ഇവിടങ്ങളില്‍ സിറിയന്‍ സേനയും വിമത വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടില്ലെന്നാണ് തീരുമാനം. റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നീ മൂന്ന് രാജ്യങ്ങളുടെ ഉറപ്പിലാണിത്. ഇതനുസരിച്ച് തുര്‍ക്കിയുടെ ടാങ്കുകളടക്കമുള്ള 80 സൈനിക വാഹനങ്ങള്‍ സിറിയന്‍ അതിര്‍ത്തിയായ ബാബുല്‍ ഹവായിലും ഹതായ് പ്രവിശ്യയ്ക്ക് സമീപവും എത്തിച്ചേര്‍ന്നു. അടുത്ത ദിവസങ്ങളില്‍ സിറിയന്‍ പ്രദേശങ്ങളിലേക്ക് ഇവ പ്രവേശിക്കും. അല്‍ഖാഇദയില്‍ നിന്ന് പിരിഞ്ഞുണ്ടായ അല്‍ നുസ്‌റ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് തുര്‍ക്കി സൈന്യം നിലയുറപ്പിക്കുക. ഇവിടെയുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കി സൈന്യം നേതൃത്വം നല്‍കും. ഇദ്‌ലിബിന്റെ തെക്കുകിഴക്ക് ഭാഗത്ത് ഇറാനും ഇതിനിടയിലുള്ള പ്രദേശങ്ങളില്‍ റഷ്യയുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുക.

syria

അസ്താന കരാര്‍ അനുസരിച്ച് സംഘര്‍ഷം താല്‍ക്കാലികമായി നിര്‍ത്തിവച്ച പ്രദേശങ്ങളില്‍ സഹായങ്ങളെത്തിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സിറിയന്‍ ഭരണകൂടം ഒരുക്കും. നിയന്ത്രണമുള്ള വിമത വിഭാഗങ്ങളെ അടിസ്ഥാനമാക്കി മൊത്തം പ്രദേശങ്ങളെ നാലു മേഖലകളാക്കി തിരിച്ചാണ് ഡീഎസ്‌കലേഷന്‍ സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അനുകൂല സാഹചര്യമാണെങ്കില്‍ ആറുംമാസം കഴിഞ്ഞും വെടിനിര്‍ത്തല്‍ തുടരും.

ശാം ലീജിയന്‍, അഹ്‌റാര്‍ അല്‍ ശാം, ജെയ്ശ് അല്‍ ഇസ്ലാം, ഫ്രീ ഇദ്‌ലിബ് ആര്‍മി തുടങ്ങിയ മിതവാദ ഗ്രൂപ്പുകളുമായാണ് പോരാട്ടം നിര്‍ത്താനുള്ള കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുമായുള്ള പോരാട്ടം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. സിറിയയില്‍ ആറു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷങ്ങളില്‍ നാലു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ലക്ഷക്കണക്കിനാളുകള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയുമുണ്ടായി.

English summary
Turkey sent 80 military vehicles including tanks to its southern border with Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X