കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് മരിച്ചവരുടെ എണ്ണം 120 ആയി: സംഭവം ബിഷപ്പിന്റെ സ്ഥാനാരോഹണത്തിനിടെ

നൈജീരിയയില്‍ ബിഷപ്പിന്‍റെ സ്ഥാനാരോഹണച്ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു. തെക്ക് കിഴക്കന്‍ നൈജീരിയയിലാണ് സംഭവം

  • By Gowthamy
Google Oneindia Malayalam News

ലാഗോസ് : ബിഷപ്പിന്റെ സ്ഥാനാരോഹണച്ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് മരിച്ചവരുടെ എണ്ണം 120 ആയി. തെക്ക്- കിഴക്കന്‍ നൈജീരിയയില്‍ ശനിയാഴ്ചയാണ് സംഭവം. നെജീരിയയിലെ റെയിനേഴ്‌സ് ബൈബിള്‍ പള്ളിയുടെ കീഴിലുള്ള പള്ളിയിലാണ് അപകടമുണ്ടായത്.

നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ഉയോ നഗരത്തിലെ ദേവാലയത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. ആക്വ ഇബോം ഗവര്‍ണര്‍ ഉദോം ഇമ്മാനുവേല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗവര്‍ണര്‍ രക്ഷപ്പെട്ടു

ഗവര്‍ണര്‍ രക്ഷപ്പെട്ടു

ചടങ്ങുകള്‍ നടക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ വന്ന് 20 മിനിട്ടുകള്‍ കഴിഞ്ഞതും പെട്ടെന്ന് മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

200 പേര്‍ മരിച്ചതായി അനൗദ്യോഗിക വിവരങ്ങളുണ്ട്. നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. നിര്‍മ്മാണത്തിലിരുന്ന പള്ളിയാണ് തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

 അന്വേഷണം

അന്വേഷണം

ശനിയാഴ്ച പള്ളിയില്‍ ബിഷപ്പിന്റെ സ്ഥാനാരോഹണം നടക്കാനിരുന്നതിനാല്‍ പെട്ടെന്ന് പണി പൂര്‍ത്തിയാക്കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷ കാര്യങ്ങള്‍ പാലിക്കാതെ പണി പൂര്‍ത്തിയാക്കിയതാകാം അപകടത്തിനു കാരണമെന്നാണ് സംശയം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 അതീവ ദുഃഖം

അതീവ ദുഃഖം

സംഭവത്തില്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 നിയമ ലംഘനം

നിയമ ലംഘനം

കെട്ടിടം തകര്‍ന്നു വീണുള്ള അപകടങ്ങള്‍ നൈജീരിയയില്‍ സാധാരണമാണ്. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതും നിയമങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2014ല്‍ ലഗോസില്‍ പള്ളിയിലെ ഹോസ്റ്റല്‍ തകര്‍ന്ന് നൂറിലധികം പേര്‍ മരിച്ചിരുന്നു.

English summary
A church roof has collapsed in Uyo, south-east Nigeria, killing at least 60 people attending a bishop's ordination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X