കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ ചീത്തവാക്ക്,വനിതയെ നാടുകടത്തി

  • By Sruthi K M
Google Oneindia Malayalam News

ഓസ്‌ട്രേലിയ: ഫേസ്ബുക്കില്‍ മോശം വാക്കുകള്‍ പ്രയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. ഫേസ്ബുക്കില്‍ ചീത്ത ഭാഷ ഉപയോഗിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ ഓസ്‌ട്രേലിയന്‍ യുവതിയെ നാടുകടത്തി. ജോഡി മാഗി എന്ന 39 കാരിയെയാണ് നാടുകടത്തിയത്.

മാര്‍ച്ച് മൂന്നിനാണ് ചിത്രകാരിയും ചിത്രകലാ അദ്ധ്യാപികയുമായ ജോഡി മാഗിയെ ഫേസ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യുന്നത്. എന്തായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് ? ആരാണ് പരാതി നല്‍കിയത് ?

എന്തിനെക്കുറിച്ചായിരുന്നു പോസ്റ്റ്

എന്തിനെക്കുറിച്ചായിരുന്നു പോസ്റ്റ്

അബുദാബിയില്‍ താമസിക്കുന്ന മാഗി ജോഡി തന്റെ വാസസ്ഥലത്തിനടുത്ത് അംഗവൈകല്യമുള്ളവര്‍ക്കായുള്ള രണ്ട് കാര്‍പാര്‍ക്കിംഗ് സ്ലോട്ടുകളുടെ നടുവില്‍ അംഗവൈകല്യമുണ്ടെന്ന് അറിയിക്കുന്ന സ്റ്റിക്കര്‍ പതിക്കാത്ത ഒരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നതാണ് ഫേസ്ബുക്കില്‍ പോസ്റ്റ്.

മോശം ഭാഷ

മോശം ഭാഷ

ചിത്രത്തിനോട് ചേര്‍ന്ന് മോശം ഭാഷയില്‍ എഴുതിയ കമന്റാണ് പരാതിക്ക് കാരണമായത്. ഭ്രാന്ത് എന്ന വാക്കിനൊപ്പം പുരുഷ ലൈംഗികാവയവത്തിന്റെ നാഗരിക പദവും ഉപയോഗിച്ചിരുന്നു.

യുഎഇ സൈബര്‍ നിയമം

യുഎഇ സൈബര്‍ നിയമം

ചിത്രത്തില്‍ കാറിന്റെ നമ്പര്‍ മറച്ചാണ് ചിത്രം പോസ്റ്റ് ചെയ്തതെങ്കിലും സോഷ്യല്‍ മീഡിയയില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചാല്‍ കടുത്ത ശിക്ഷാനടപടിയാണ് യുഎഇ സൈബര്‍ നിയമം അനുശാസിക്കുന്നത്. യുഎഇയിലെ ശക്തമായ സൈബര്‍ നിയമപ്രകാരമാണ് മാഗിയെ അറസ്റ്റു ചെയ്തത്.

പരാതി നല്‍കിയത് ആര്

പരാതി നല്‍കിയത് ആര്

മാഗിയുടെ അയല്‍വാസിയായ യൂറോപ്യന്‍ വനിതയാണ് ഇവര്‍ക്കും ഭര്‍ത്താവിനുമെതിരെ പരാതി നല്‍കിയത്. ഫെബ്രുവരി 24 നാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മൂന്നിന് മാഗിയെ പോലീസ് ചോദ്യം ചെയ്തു.

മാഗിയുടെ വാദങ്ങള്‍

മാഗിയുടെ വാദങ്ങള്‍

ചിത്രം താന്‍ പോസ്റ്റ് ചെയ്തതാണെങ്കിലും ഇതിനോട് ചേര്‍ന്നുള്ള കമന്റ് തന്റേതല്ലെന്നാണ് മാഗി പോലീസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയില്‍ മാഗി തന്നെയാണ് ചിത്രവും കമന്റും പോസ്റ്റ് ചെയ്തതെന്ന് തെളിഞ്ഞു.

കടുത്തശിക്ഷ

കടുത്തശിക്ഷ

ഏപ്രില്‍ 29 ന് മാഗിക്ക് 10,000(1.7 ലക്ഷം രൂപ) ദിര്‍ഹം പിഴ ചുമത്തുകയുണ്ടായി. പിഴ അടച്ചശേഷം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നാടുകടത്താന്‍ കോടതി ഉത്തരവിട്ടു.

നാടുകടത്തിയത്

നാടുകടത്തിയത്

മെയ് 21 ന് അഭിഭാഷകനൊപ്പം ഹാജരായ മാഗി വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 24ന് അപ്പീല്‍ നിരസിച്ചു. ഇതിനുശേഷം പിഴയൊടുക്കിയ മാഗിയെ നാടുകടത്തുന്നതിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തു. അടുത്ത ദിവസം മാഗിയെ ബാങ്കോഗിലേക്ക് നാടുകടത്തി. 2012 ലെ പുതിയ സൈബര്‍ നിയമം അനുസരിച്ചാണ് മാഗിയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

English summary
An Australian woman has been released from an Abu Dhabi jail and deported after being arrested for posting an image on Facebook of a vehicle blocking two disabled car spots at her apartment block.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X