Get Updates
Get notified of breaking news, exclusive insights, and must-see stories!

6 മാസത്തെ വിസയെടുക്കാം; എത്ര തവണ വേണേലും പോയിവരാം, ബഹ്‌റൈനിലെ പുതിയ വിസ

മനാമ; പരിശീലന ആവശ്യങ്ങൾക്കായി പുതിയ മൾട്ടി എൻട്രി വിസ പ്രഖ്യാപിച്ച് ബഹ്റൈൻ. ആറ് മാസത്തേക്കായിരിക്കും വിസയുടെ കാലാവധി. വിസ എടുത്തവർക്ക് വേണമെങ്കിൽ ആറ് മാസത്തേക്ക് കൂടി നീട്ടാൻ സാധിക്കും. www.evisa.gov.bh എന്ന വെബ്സൈറ്റ് വഴി പുതിയ വിസ അപേക്ഷിക്കാം.

is-1662438161.jpg -Properties

സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള പരീശീലകർക്കും പരിശീലനത്തിനുമാണ് വിസ ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ അറിയിച്ചു. പരിശീലന വിശദാംശങ്ങൾ വ്യക്തമാക്കുന്ന കമ്പനിയിൽ നിന്നുള്ള ഒരു കത്ത് പാസർപോർട്ടിന്റെ പകർപ്പ് സഹിതം അപേക്ഷിക്കണം. പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. 60 ബഹ്റൈൻ ദിനാർ ആണ് വിസ ഫീസ് (ഏകദേശം 13,000 രൂപ).

ഡയാന രാജകുമാരി, പോൾ വാൾക്കർ, സൈറസ് മിസ്ത്രി.. ലോകത്തെ ഞെട്ടിച്ച അപകടമരണങ്ങൾ ഇതാ

വിസകളുടെ വിപുലീകരണവും ഇലക്ട്രോണിക് പാസ്‌പോർട്ടുകളുടെ വിതരണവും ഉൾപ്പെടെ എൻപിആർഎയുടെ സേവനങ്ങൾ വികസിപ്പിക്കുന്നതിനായി ഈ വർഷം ഫെബ്രുവരിയിൽ മന്ത്രിസഭ പ്രഖ്യാപിച്ച 24 പദ്ധതികളുടെ ഭാഗമായാണ് പുതിയ വിസ നടപ്പാക്കുന്നത്. കിംഗ് ഫഹദ് കോസ്‌വേ വിസ, ഗൾഫ് പൗരന്മാരുടെ വിദേശ ഭാര്യമാർക്ക് താമസാനുമതി,ബഹ്‌റൈനിനകത്തും പുറത്തും പാസ്‌പോർട്ടുകൾ വിതരണം ചെയ്യൽ തുടങ്ങിയ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

ഗായത്രിയുടെ കണ്ണിന് സ്പെഷ്യൽ പവർ ഉണ്ടോയെന്ന് ആരാധകർ,എന്തൊരു സുന്ദരിയെന്ന്; വൈറലായി സാരി ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+