അറബ് ലോകത്ത് നയതന്ത്ര യുദ്ധം; ബന്ധം വിച്ഛേദിച്ച് സൗദിയും ഖത്തറും, കാരണം ബഹ്‌റൈന്‍

  • Written By:
Subscribe to Oneindia Malayalam

റിയാദ്: അറബ് രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. തങ്ങളുടെ പരമാധികാരത്തില്‍ കൈക്കടത്തുന്നുവെന്ന് കാണിച്ചാണ് ആരോപണ പ്രത്യാരോപണങ്ങള്‍. ഖത്തറാണ് ശത്രു പക്ഷത്ത്. സൗദിയും ബഹ്‌റൈനും പതിവ് പോലെ സഖ്യം ചേര്‍ന്നു. ഇവരോടൊപ്പം ഈജിപ്തും യുഎഇയും കൂട്ടുകൂടിയിട്ടുണ്ട്.

ബഹ്‌റൈനാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഖത്തര്‍ അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാണ് ആരോപണം. തൊട്ടുപിന്നാലെ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ബഹ്‌റൈന്‍ പ്രഖ്യാപിച്ചു.

സൗദി അറേബ്യയും

സൗദി അറേബ്യയും

ബഹ്‌റൈന്‍ ബന്ധം വിച്ഛേദിച്ചതിന് തൊട്ടുപിന്നാലെ സൗദി അറേബ്യയും രംഗത്തെത്തി. ഖത്തറിനെ ഭീഷണിപ്പെടുത്തിയ അവര്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചു. ഹാക്കിങ്, ഇറാന്‍ തുടങ്ങിയ വിഷയങ്ങളാണ് തര്‍ക്കത്തിന് കാരണമെന്ന് വിലയിരുത്തുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ബഹ്‌റൈനും സൗദിയും വ്യക്തമാക്കിയിട്ടില്ല.

തലയിടരുത്

തലയിടരുത്

ബഹ്‌റൈന്റെ കാര്യങ്ങളില്‍ തലയിടരുതെന്നാണ് ബഹ്‌റൈനും സൗദി അറേബ്യയും ഖത്തറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയും ബഹ്‌റൈനും ഏറെ കാലമായി സഖ്യരാഷ്ട്രങ്ങളാണ്. ബഹ്‌റൈന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സൗദിയും ബന്ധം അവസാനിപിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ

തിങ്കളാഴ്ച പുലര്‍ച്ചെ

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബഹ്‌റൈന്റെ പ്രഖ്യാപനം വന്നത്. ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെ വ്യോമ-നാവിക ബന്ധങ്ങളും അവസാനിപ്പിച്ചെന്ന് ബഹ്‌റൈന്‍ പ്രഖ്യാപിച്ചു.

കാരണം വ്യക്തമല്ല

കാരണം വ്യക്തമല്ല

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെടുന്നുവെന്നാണ് ബഹ്‌റൈന്റെ ആരോപണം. കൂടാതെ ഭീകരവാദത്തെ ഖത്തര്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. എന്താണ് ഇപ്പോള്‍ തിടുക്കത്തില്‍ ഇത്തരം തീരുമാനമെടുക്കാന്‍ കാരണമെന്ന് വ്യക്തമല്ല.

ദേശീയ സുരക്ഷ

ദേശീയ സുരക്ഷ

ബഹ്‌റൈന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് സൗദി അറേബ്യയും സമാനമായ പ്രഖ്യാപനം നടത്തിയത്. ദേശീയ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് സൗദി പറയുന്നു. എന്നാല്‍ ഇതിലേക്ക് നയിച്ച കാരണം സൗദി വിശദീകരിച്ചില്ല.

ഖത്തര്‍ സ്വദേശികള്‍ രാജ്യംവിടണം

ഖത്തര്‍ സ്വദേശികള്‍ രാജ്യംവിടണം

ബഹ്‌റൈനിലുള്ള ഖത്തര്‍ സ്വദേശികള്‍ രാജ്യം വിട്ടുപോണമെന്നും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വേണ്ടി ഖത്തറുകാര്‍ക്ക് ബഹ്‌റൈന്‍ 14 ദിവസത്തെ സമയം അനുവദിച്ചു. ഈ സമയത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ ഖത്തര്‍ പൗരന്‍മാരെ ജയിലിലടയ്ക്കും.

ഭീകരവാദത്തെ പിന്തുണയ്ക്കുന്നു

ഭീകരവാദത്തെ പിന്തുണയ്ക്കുന്നു

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തുന്നു. മനാമയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെടുന്നുമുണ്ട്. ഇതുസംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട ചെയ്യുന്നു.

ഗതാഗതം നിലയ്ക്കും

ഗതാഗതം നിലയ്ക്കും

എന്നാല്‍ സൗദി പറയുന്നത് ദേശീയ താല്‍പ്പര്യവും സുരക്ഷയും മുന്‍ നിര്‍ത്തി ഖത്തറുമായി നയതന്ത്രര ബന്ധം അവസാനിപ്പിക്കുന്നുവെന്നതാണ്. കര,വ്യോമ, നാവിക ബന്ധങ്ങള്‍ ഇരുരാജ്യങ്ങളും അവസാനിപ്പിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ സ്വീകരിച്ച നടപടി സൗദി പിന്തുടരുക മാത്രമാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ രാജ്യങ്ങള്‍ക്കിടയില്‍ ഇനി ഗതാഗത സൗകര്യമുണ്ടാകില്ല.

സൗദി ബഹ്‌റൈന്‍ ബന്ധം

സൗദി ബഹ്‌റൈന്‍ ബന്ധം

ബഹ്‌റൈനിലെ സുന്നി ഭരണകൂടത്തിനെതിരേ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ശിയാക്കള്‍ നേരത്തെ സമരം ചെയ്തിരുന്നു. ഈ സമരത്തിന് ഇറാന്റെ പിന്തുണയുണ്ടെന്നായിരുന്നു ബഹ്‌റൈന്റെ ആരോപണം. തുടര്‍ന്ന് സമരക്കാരെ നേരിടാന്‍ സൗദി അറേബ്യ സൈനികരെ അയച്ച് ബഹ്‌റൈനെ സഹായിച്ചിരുന്നു.

മുസ്ലിം ബ്രദര്‍ഹുഡ്

മുസ്ലിം ബ്രദര്‍ഹുഡ്

എന്നാല്‍ നിലവിലെ തര്‍ക്കം മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ടതാണെന്ന സൂചനായണ് ലഭിക്കുന്നത്. മുസ്ലിം ലോകത്ത് വ്യാപിച്ച് കിടക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ അനുയായികളായ ഇസ്ലാമികരെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്ന് ബഹ്‌റൈന്റെ ആരോപണം. ഇക്കാര്യം അവര്‍ നയതന്ത്ര ബന്ധം വിച്ഛേദിക്കുമ്പോള്‍ പറഞ്ഞിട്ടില്ല. ഈജിപ്തിലാണ് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കൂടുതലുള്ളത്.

യുഎഇയും ഈജിപ്തും

യുഎഇയും ഈജിപ്തും

ബഹ്‌റൈനും സൗദിക്കും പിന്നാലെ യുഎഇയും ഈജിപ്തും ഖത്തറുമായുള്ള സഹകരണം അവസാനിപ്പിച്ചു. അറബ് രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര യുദ്ധം ആരംഭിക്കുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. ബ്രദര്‍ഹുഡിനെ ഖത്തര്‍ പിന്തുണയ്ക്കുന്നതാണ് ഈജിപ്ത് മുന്നോട്ട് വയ്ക്കുന്ന കാരണം.

സഖ്യസേനയില്‍ നിന്നൊഴിവാക്കി

സഖ്യസേനയില്‍ നിന്നൊഴിവാക്കി

യമനില്‍ സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യത്തില്‍ ഖത്തറും ഉണ്ട്. ഇത് റദ്ദ് ചെയ്ത് സൗദി പ്രഖ്യാപനം നടത്തി. ഖത്തര്‍ അല്‍ ഖാഇദയെയും മറ്റു ഭീകരവാദി സംഘങ്ങളെയും പിന്തുണയ്ക്കുന്നുവെന്ന് സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനിടെ ഭീകരതക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ മുസ്ലിം രാഷ്ട്ര നേതാക്കള്‍ ധാരണയിലെത്തിയിരുന്നു.

English summary
Key Arab League nations, including Saudi Arabia, Egypt and the UAE, have severed diplomatic ties with Qatar after Bahrain said it was cutting all ties and contacts with Doha. Qatar is accused of backing terrorist groups and meddling in other countries’ affairs.
Please Wait while comments are loading...