• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

10 ഭീകരര്‍ പോലിസുകാരനെ കൊന്ന് ജയില്‍ ചാടി, തിരച്ചില്‍ ഊര്‍ജിതം

  • By Ashif

മനാമ: തെക്കന്‍ ബഹ്‌റൈനിലെ ജാവുവിലുള്ള ജയിലില്‍ നിന്ന്് പോലിസുകാരനെ കൊന്ന് ഭീകരര്‍ രക്ഷപ്പെട്ടു. ഞായറഴ്ച പുലര്‍ച്ചെ 5.30ന് ആയുധങ്ങളുമായി ആക്രമണം നടത്തിയ ശേഷമായിരുന്നു ജയില്‍ചാട്ടം. ആറു പേരാണ് ആക്രമണം നടത്തിയത്. 10 തടവുകാര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ജാവുവിലെ റിഫോമേഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

അബ്ദുല്‍ സലാം സൈഫ് അഹ്മദ് ആണ് കൊല്ലപ്പെട്ട പോലിസുകാരന്‍. മറ്റൊരു പോലിസുകാരന് അക്രമികളുമായുള്ള ഏറ്റുമുട്ടലിനിടെ സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. രക്ഷപ്പെട്ടവര്‍ ഭീകരവാദ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. ജീവപര്യന്തവും 76 വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കപ്പെട്ടവരുമാണ് ജയില്‍ചാടിയത്.

അന്വേഷണത്തിന് പ്രത്യേക സമിതി

സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉത്തരവിട്ടു. രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന പല ഭാഗങ്ങളും പോലിസ് വളഞ്ഞിരിക്കുകയാണ്. റോഡുകളിലും മറ്റും പരിശോധന ശക്തമാക്കി.

പിടികൂടാന്‍ സഹായിക്കണം

രക്ഷപ്പെട്ടവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സംശയകരമായി ആരെ കണ്ടാലും 999 ലേക്ക് വിളിക്കണം. തടവുകാരെ സഹായിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും. ബഹ്‌റൈന്‍ നിയമത്തിലെ 255 വകുപ്പ് പ്രകാരം രക്ഷപ്പെട്ട തടവുകാരെ സഹായിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. രക്ഷപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഭരണകൂടം പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഏതെങ്കിലും സംഘടനകള്‍ക്ക് ബന്ധം?

ആയുധങ്ങളുമായെത്തിയ ആറ് പേരാണ് ആക്രമണം നടത്തിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ പുറത്തുനിന്ന് വന്നവരാണോ അതോ ജയിലില്‍ തന്നെയുള്ളവരാണോ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. അക്രമികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നും വ്യക്തമല്ല. അക്കാര്യം സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുമില്ല.

സുന്നി-ശിയാ പ്രശ്‌നങ്ങളുടെ നാട്

ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് ജയില്‍ ചാടിയത്. എന്നാല്‍ ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പോലിസ് വെളിപ്പെടുത്തിയിട്ടില്ല. ബഹ്‌റൈന്‍ ഭരണാധികാരികള്‍ സുന്നികളാണ്. രാജ്യത്ത് ഭൂരിപക്ഷമുള്ളതാവട്ടെ ശിയാക്കളും. സര്‍ക്കാരിനെതിരേ ശിയാക്കള്‍ ഇടക്കിടെ പ്രതിഷേധം സംഘടിപ്പിക്കാറുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നത് ഭീകരവാദ നിയമ പ്രകാരമാണ്. ബഹ്‌റൈനില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സൗദി സൈന്യത്തിന്റെ സഹായത്തെടായണ് ബഹ്‌റൈന്‍ ഭരണകൂടം അടിച്ചമര്‍ത്തിയത്.

English summary
The attack on the Reformation and Rehabilitation Centre in Jau in the southern part of Bahrain on Sunday was carried out by a terrorist cell armed with automatic rifles and pistols. The attack by the cell, made up of four to six members, happened at at 5.30am and led to the death of a policeman identified as Abdul Salam Saif Ahmad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more